കാളിദാസ് മുതല്‍ അപര്‍ണ വരെ, 2020ല്‍ അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയ മലയാളി താരങ്ങള്‍
വിവിധ ഇന്‍ഡസ്ട്രികളിലായി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2020. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിജയ ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങി. സൂപ്പര്‍താരങ്ങള്‍ മുതല്‍ പുതിയ നടീനടന്മാര്‍ വരെ ശ്രദ്ധേയ പ്രകടനമാണ് സിനിമകളില്‍ കാഴ്ചവെച്ചത്. തിയ്യേറ്ററുകള്‍ക്ക് പുറമെ ഒടിടി വഴി എത്തിയ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഭാഷാഭേദമന്യേ ഓരോ ചിത്രങ്ങളും കൂടുതല്‍ പ്രേക്ഷകരിലേക്ക് 2020ല്‍ എത്തിയിരുന്നു. മലയാളത്തിലും ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു.

സുരരൈ പോട്രു എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും കാഴ്ചവെച്ചത്. സൂര്യയുടെ ഭാര്യ വേഷത്തില്‍ അഭിനയിച്ച അപര്‍ണ ബൊമ്മി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഒപ്പം ഉര്‍വ്വശി സൂര്യയുടെ അമ്മ റോളിലും സിനിമയില്‍ തിളങ്ങി. ഇവര്‍ക്ക് പുറമെ ജയറാമും മകന്‍ കാളിദാസ് ജയറാമും അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് 2020ല്‍ കാഴ്ചവെച്ചത്. ജയറാം അല വൈകുന്ദപുരംലോ, പുത്തന്‍ പുതു കാലൈ എന്നീ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
രണ്ട് സിനിമകളും നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ഒപ്പം കാളിദാസിന് ഹാട്രിക്ക് വിജയമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പാവ കഥൈകള്‍ എന്ന ആന്തോളജി സിനിമയില്‍ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി മികച്ച പ്രകടനമാണ് കാളി കാഴ്ചവെച്ചത്. ഒപ്പം പുത്തം പുതു കാലൈ, ഒരു പക്ക കഥൈ തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ തിളങ്ങിയത്.
വലിയ ഹൈപ്പുകളൊന്നുമില്ലാത്ത റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. ദുല്‍ഖറിന് പുറമെ റോഷന്‍ മാത്യൂവും കഴിഞ്ഞ വര്‍ഷം ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അനുരാഗ് ബസു സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ റോഷന്‍ അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സ് വഴിയായിരുന്നു സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications











