കഷ്ടപ്പാടിന് നടുവിൽ നിന്ന് അമ്മ വളർത്തിയ മകൾ, പതിനാറ് വയസ് മുതൽ മോഡലിങ്, ഇന്ന് തരിണിയുടെ സമ്പാദ്യം കോടികൾ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും പാർവതിയേയും പോലെ ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇനിയങ്ങോട്ട് ജയറാമിന്റെ വീട്ടിൽ കല്യാണ ഒരുക്കങ്ങളും അതിനുള്ള തിരക്കുമായിരിക്കും. കാരണം കാളിദാസും മാളവികയും വിവാഹിതരാകാൻ പോവുകയാണ്.
അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തി വിവാഹിതരാകാൻ പോകുന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്. ആദ്യം പ്രണയം പരസ്യപ്പെടുത്തിയത് കാളിദാസാണ്. നടിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി പ്രണയത്തിലാണ്.
ജയറാമിന്റെ വീട്ടിലെ പരിപാടികളിൽ എല്ലാം തരിണിയെ സ്ഥിരമായി കണ്ടുതുടങ്ങിയതോടെ ആരാധകർ പെൺകുട്ടിയുടെ വിവരങ്ങൾ തിരക്കി തുടങ്ങിയതോടെ കാളിദാസ് പ്രണയം പരസ്യപ്പെടുത്തുകയായിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് ഇന്ന് തന്റെ വധു എന്നാണ് തരിണിയെ കുറിച്ച് ചോദിച്ചാൽ കാളിദാസിന്റെ മറുപടി.

അതേസമയം തരിണിയും പണത്തിന്റെയും പ്രശസ്തിയുടെയും പേരിൽ ജയറാം കുടുംബത്തോട് മുട്ടിനിൽക്കാൻ കെൽപ്പുള്ളവളാണ്. ചെറിയ പ്രായത്തിൽ തന്നെ തരിണിയുടെ ആസ്തി കോടികളാണ്. ചെന്നൈയിൽ നിന്നുള്ള മോഡലായ തരിണി കലിംഗരായരെ കുറിച്ച് പിങ്ക് വില്ല പുറത്ത് വിട്ട വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പതിനാറ് വയസ് മുതൽ മോഡലിങ് തുടങ്ങിയ തരിണിയുടെ ഇപ്പോഴത്തെ പ്രായം ഇരുപത്തിമൂന്ന് വയസാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാളിദാസിന്റെ വയസ് മുപ്പതാണെന്നാണ് റിപ്പോർട്ട്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളുടെയും ഭാഗമായിട്ടുള്ള തരിണി നിരവധി നേട്ടങ്ങളാണ് ചെറുപ്രായത്തിനുള്ളിൽ സ്വന്തമാക്കിയത്. ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു തരിണിയുടേത്.
2022ൽ ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ച തരിണി ചെന്നൈയിലാണ് പിറന്നത്. തരിണി ഇപ്പോഴും അവിടെയാണ് താമസം. ജയറാമും കുടുംബവുമായി വർഷങ്ങളായി ചെന്നൈയിൽ താമസക്കാരാണ്. തരിണിയേയും സഹോദരിയേയും ഏറെ കഷ്‌ടപ്പാടുകൾ സഹിച്ചാണ് അമ്മ വളർത്തിയത്. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്കൂളിലായിരുന്നു തരിണിയുടെ പഠനം.
അതിനുശേഷം ചെന്നൈയിലെ എംഒപി വൈഷ്ണവ് കോളേജ് ഫോർ വിമനിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം കരസ്ഥമാക്കി. അതോടൊപ്പം മോഡലിങും തരിണി ചെയ്ത് തുടങ്ങി. പഠനത്തോടൊപ്പം 16ആം വയസിലാണ് തരിണി മോഡലിങ് ആരംഭിച്ചത്. കോളജ് പഠനത്തിനിടെ ചലച്ചിത്ര നിർമാണവും പഠിച്ചു. 2021ൽ മിസ് ദിവാ എന്ന സൗന്ദര്യ മത്സരത്തിൽ തേർഡ് റണ്ണർ അപ്പായി.

ഇതോടെ തരിണി പ്രശസ്തി നേടി തുടങ്ങി. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ തരിണിയും പങ്കെടുത്തു. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് തരിണി. ഫോട്ടോഷൂട്ടും മോഡലിങ്ങുമായി എപ്പോഴും തിരക്കിലായ തരിണിയുടെ ഇഷ്ട വിനോദം അമ്മയ്ക്കും സഹോദരിക്കുമൊപ്പം സമയം ചിലവഴിക്കുക യാത്ര, ഫോട്ടോഷൂട്ട് എന്നിവയാണ്.
പരസ്യം, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് തരിണിയുടെ ആകെ മൂല്യം. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടെയും പരസ്യങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് തരിണി. ചെറിയ പ്രായത്തിൽ തന്നെ മോഡലിങിലൂടെ കോടികൾ സമ്പാദിച്ച തരിണിക്ക് ചെന്നൈയിൽ ആഡംബര വീടും ലക്ഷ്വറി വാഹനവും സ്വന്തമായുണ്ട്.
കാളിദാസ്-തരിണി വിവാഹനിശ്ചയം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. അടുക്ക ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ജയറാം ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹനിശ്ചയമാണ് ആദ്യം നടന്നതെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ മാളവികയുടേതാകും ആദ്യം നടക്കുകയെന്ന് കഴിഞ്ഞ ദിവസം പാർവതി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications