»   » കണ്ണന്റെ ക്യൂട്ട് കുട്ടിക്കാലം, ചെണ്ട കൊട്ടുന്ന ജയറാമും മകനും , ഫോട്ടോ വൈറല്‍ !

കണ്ണന്റെ ക്യൂട്ട് കുട്ടിക്കാലം, ചെണ്ട കൊട്ടുന്ന ജയറാമും മകനും , ഫോട്ടോ വൈറല്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് കാളിദാസന്‍. ജയറാമിനൊപ്പം ബാലതാരമായി സിനിമയിലേക്കെത്തിയ കാളിദാസന്‍ നായകനായി അരങ്ങേറുന്ന സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു.

താരദമ്പതികളുടെ മക്കളുടെ സിനിമാപ്രവേശനത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് കണ്ണനെന്ന കാളിദാസന്‍. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ മകനായി വേഷമിട്ടാണ് കണ്ണന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. കുസൃതിക്കുരുന്നായി മികച്ച പ്രകടനം തന്നെയാണ് കാളിദാസന്‍ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലും അച്ഛന്റെ മകനായിത്തന്നെ കണ്ണനെത്തി. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും കാളിദാസന്‍ സ്വന്തമാക്കി.

കുട്ടിക്കാല ഫോട്ടോ വൈറലാവുന്നു

കഴിഞ്ഞ ദിവസമാണ് അച്ഛനൊപ്പം ചെണ്ട കൊട്ടുന്ന കൊച്ചു കണ്ണന്റെ ഫോട്ടോ കാളിദാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ഫോട്ടോയ്ക്ക് അന്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചു. നിരവധി കമന്റുകളും വന്നു.

സോഷ്യല്‍ മീഡിയയിലെ മിന്നും താരം

സിനിമാകുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ കാളിദാസന്റെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ബാലതാരമായി സിനിമയിലെത്തിയ കാളിദാസനെ പ്രേക്ഷകര്‍ വളരെ പെട്ടെന്നു തന്നെ ഹൃദയത്തിലേറ്റി. വന്‍സ്വീകാര്യതയാണ് താരപുത്രന് ലഭിച്ചത്.

നായകനായി അരങ്ങേറുന്നു

അന്നത്തെ ആ ബാലതാരത്തില്‍ നിന്നും മാറി മുതിര്‍ന്ന കുട്ടിയായി മാറിയ കാളിദാസന്‍ നായകനായി അഭിനയിക്കുന്ന പൂമരത്തിന്റെ റിലീസിനായാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗാനങ്ങള്‍ ഏറെ വൈറലായിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് കാളിദാസന്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കാറുമുണ്ട്.

വിദേശ യാത്രയിലെ ചിത്രങ്ങളും

വിദേശത്ത് കംഗാരുക്കള്‍ക്കൊപ്പം നിക്കുന്ന ഫോട്ടോ കാളിദാസന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ജയറാം ഷോയുടെ ഭാഗമായാണ് സകുടുബം ആസ്‌ത്രേലിയയിലേക്ക് പോയത്. ജയറാമും ഇതേ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

English summary
Kalidasan's latest photo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam