»   » ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിപ്പോള്‍ താരപുത്രന്‍മാര്‍ക്ക് പുറകെയാണ്. ദുല്‍ഖറിനും ഗോകുലിനും പിന്നാലെ അരങ്ങേറിയ പ്രണവിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് ആദിയിലൂടെയാണ് നായകനായി അരങ്ങേറിയത്. എന്നാല്‍ ഇതിന് മുന്‍പേ തന്നെ കാളിദാസന്റെ അരങ്ങേറ്റത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തെ ട്രോളര്‍മാരും വിടാതെ പിന്തുടരുകയാണ്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമയായ മാമാങ്കത്തില്‍ ക്യൂനിലെ യുവതാരവും? ഫെബ്രുവരിയില്‍ തുടങ്ങുന്നു!

നേരത്തെ അരങ്ങേറ്റം കുറിച്ച താരപുത്രന്‍മാര്‍ക്കരികിലെത്താനുള്ള തത്രപ്പാടിലാണ് കാളിദാസ് ജയറാം. ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലിനും ഗോകുല്‍ സുരേഷിനുമൊപ്പം കാളിദാസനെയും എത്തിക്കുമെന്നാണ് സംവിധായകന്റെ വാദവും. ട്രോള്‍ ലോകത്തെ ചില രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

അവരുടെ കൂടെ എത്തിക്കാമോ?

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പം തന്നെയും എത്തിക്കാമോയെന്ന ചോദിക്കുന്ന കാളിദാസനും. എത്തിക്കാമെന്ന മറുപടിയുമായി എബ്രിഡ് ഷൈനും.

രണ്ടാമത്തെ പാട്ടുകേട്ട ഞാന്‍

പൂമരത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് ശേഷമാണ് കടവത്തൊരു തോണി എന്ന ഗാനം എത്തിയത്. ഇത് കണ്ട ലെ ഞാന്‍.

വീക്ക്‌നെസ്സായിപ്പോയി

കപ്പലും തോണിയുമൊക്കെ എന്നും തന്റെയൊരു വീക്ക്‌നെസ്സായിരുന്നുവെന്ന് സംവിധായകനായ എബ്രിഡ് ഷൈന്‍. എന്താല്ലേ?

കടപ്പുറത്താണോ?

ആദ്യം കപ്പലായിരുന്നു അതും പൂമരം കൊണ്ട്, പിന്നീട് തോണി ഇതെന്താ വല്ല കടപ്പുറത്തുമാണോ ജനിച്ചതെന്ന സംശയം സ്വാഭാവികമല്ലേ?

അതും കൊണ്ട് പോയോ?

പൂമരം കൊണ്ട് മോന് വേണ്ടി ഉണ്ടാക്കിയ കപ്പല്‍ പഞ്ചാബിക്കാര് കൊണ്ടുപോയോ? സംശയം രമണന്റെയാണേ.

പൂമരം കാണാന്‍ പോയാലോ?

നാളെ നമുക്ക് പൂമരത്തിന് പോയാലോ? അതിന് പൂമരം റിലീസായോ? ഇതെപ്പോ? ഞാനറിഞ്ഞില്ലല്ലോ!

റിലീസ് ചെയ്തിട്ടില്ല

സത്യമായിട്ടും പറയുവാ, പൂമരം ഇതുവരെ റിലീസ് ചെയ്തിട്ടില്ല, ഇതൊക്കെ ട്രോളര്‍മാരുടെ ഭാവനയില്‍ വിരിയുന്നതാ, കാളിദാസന്റെ വിശദീകരണമാണ് ഇത്.

തള്ളിന് ഒരു കുറവുമില്ലല്ലോ?

സിനിമ റിലീസ് ചെയ്തില്ലെങ്കിലും പൂമരവുമായി ബന്ധപ്പെട്ട തള്ളിന് ഒരു കുറവുമില്ലല്ലോ, അല്ലേ ഇത് നോക്കിയേ.

English summary
Kalidas Jayaram's Poomaram troll is back in social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam