പ്രണയം എന്താണെന്ന് പഠിപ്പിച്ച കപ്പിള്‍സ് ഇവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് കാളിദാസ് ജയറാം
ഏറ്റവും മികച്ച താര ദമ്പതിമാര്‍ എന്ന നിലയില്‍ ശ്രദ്ധേയരായവരാണ് ജയറാമും പാര്‍വതിയും. ഒരുമിച്ച് സിനിമയില്‍ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളില്‍ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങള്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇന്നിതാ ജയറാമിന്റെ പാര്‍വതിയുടെ വിവാഹ വാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാരുടെ പ്രണയ കഥകള്‍ പ്രചരിക്കുകയാണ്. കൂട്ടത്തില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്.

മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരപുത്രന്‍ എത്തിയത്. അമ്മയ്ക്കും അച്ഛനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചതിനൊപ്പം രസകരമായ ഒരു കുറിപ്പ് കൂടി കാളിദാസ് എഴുതിയിരുന്നു.
'സ്‌നേഹവും പ്രതിബദ്ധതയും യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക്! അപ്പയ്ക്കും അമ്മയ്ക്കും ഒരു അത്ഭുതകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു... ദയവായി ഉടന്‍ മടങ്ങിവരൂ, എന്നിട്ട് നമുക്കൊരുമിച്ച് പാര്‍ട്ടി നടത്താം!' എന്നുമാണ് കാളിദാസ് പങ്കുവെച്ച ക്യാപ്ഷനിലൂടെ പറയുന്നത്.
മമ്മൂട്ടിയുമായി മത്സരിച്ചാല്‍ കുഴപ്പമാവുകയേയുള്ളു! മമ്മൂക്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍
അതേ സമയം ജയറാമും പാര്‍വതിയും എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി ഇരുവരും ഹണിമൂണ്‍ യാത്രയിലാണോ എന്ന ചോദ്യവും വരുന്നുണ്ട്. മാത്രമല്ല ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ചതാണ് കാളിദാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നും ഇതേ സന്തോഷത്തോടെ നിങ്ങളൊരുമിച്ച് ജീവിക്കണം.. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു ജയറാമും പാര്‍വതിയും. അക്കാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകനായി ജയറാം തിളങ്ങി നില്‍ക്കുമ്പോള്‍ സൂപ്പര്‍നായിക പട്ടം സ്വന്തമാക്കി പാര്‍വതിയും തിളങ്ങിയിരുന്നു. സിനിമയിലെ പൊരുത്തം ജീവിതത്തിലും ശരിയായി വന്നതോടെ താരങ്ങള്‍ പ്രണയത്തിലായി.

1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാര്‍വതിയും ഇഷ്ടത്തിലാവുന്നത്. കണ്ണുകള്‍ കൊണ്ടുള്ള നോട്ടത്തിലൂടെയും മറ്റും ഇരുവരും പ്രണയം കൈമാറി. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഇക്കാര്യങ്ങള്‍ അറിയുമായിരുന്നുള്ളു.
അന്ന് അമ്മയുടെ കര്‍ശന നിയന്ത്രണത്തിലായിരുന്നെങ്കിലും ജയറാം തട്ടിയെടുത്ത് കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നു എന്ന് പറയാം. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു വിപ്ലവകരമായ താരവിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു താരങ്ങള്‍ വിവാഹിതരായത്.
ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന് പാര്‍വതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കള്‍ക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂര്‍ണമായിട്ടും കുടുംബിനിയായി. ഈ വര്‍ഷം മകള്‍ മാളവികയുടെ വിവാഹസമയത്ത് തങ്ങളുടെ വിവാഹത്തെ കുറിച്ചും ജയറാം സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications