നമ്മള്‍ പൊളിക്കും! ഐശ്വര്യ ലക്ഷ്മിയുണ്ടെങ്കില്‍ ആ കാര്യത്തെക്കുറിച്ച് പേടിയില്ലെന്ന് കാളിദാസന്‍!കാണൂ
യുവതാരനിരയില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലേക്കെത്തി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് താരം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരപുത്രന്‍ നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂമരത്തിലൂടെയാണ് താരപുത്രന്‍ അരങ്ങേറിയത്. നിരവധി തവണ റിലീസ് മാറ്റിയതോടെ ട്രോളര്‍മാരും സജീവമായിരുന്നു. താരപുത്രനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ്.
അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു.
കുഞ്ചാക്കോ ബോബന്‍, ജയറാം, വിജയ് യേശുദാസ്, മിഥുന്‍ മാനുവല്‍ തോമസ്, ഐശ്വര്യ ലക്ഷ്മി, അപര്‍ണ്ണ ബാലമുരളി തുടങ്ങി നിരവധി പേരാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. അള്ള് രാമേന്ദ്രന്റെയും അര്‍ജന്റീന ഫാന്‍സിന്റെയും ഓഡിയോ ലോഞ്ച് ഒരേ വേദിയില്‍ വെച്ചായിരുന്നു നടന്നത്. 30 ഓളം പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

പ്രത്യേകതകളേറെയാണ്
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീനയ്ക്ക് പ്രത്യേകതകളേറെയാണ്. ഷാന്‍ റഹ്മാനല്ല ഇത്തവണ ഗോപി സുന്ദറാണ് ഈ സിനിമയിലെന്ന് മിഥുന്‍ പറയുന്നു. അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ് എന്നിവരില്ലാതെ സിനിമയുമായി എത്തുകയാണ് താനെന്നും മിഥുന്‍ പറയുന്നു. അശോകന്‍ ചരുവിലിന്റെ കഥയുമായാണ് ഇത്തവണ എത്തുന്നത്.

കൊച്ചുപടമാണ്
ഇതൊരു കൊച്ചുപടമാണെന്നും സന്തോഷവാനാണ് താനെന്നുമായിരുന്നു കാളിദാസ് പറഞ്ഞത്. തുടക്കത്തില്‍ ടെന്‍ഷനുണ്ടെന്നും കാളിദാസ് പറഞ്ഞിരുന്നു. സീനിയോറിറ്റി വെച്ച് താന്‍ തന്നെ സംസാരിച്ച് തുടങ്ങാമെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്. രണ്ട് സിനിമകളുടേയും ലോഞ്ചില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് വിജയ് പറയുന്നു. തന്‍രെ കരിയറിലെ ആദ്യ ഗാനം ജയറാമേട്ടന് വേണ്ടിയായിരുന്നു. അമേരിക്കയില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെക്കേഷന് എത്തിയപ്പോഴാണ് ആ പാട്ട് പാടിയത്. അച്ഛനും കൊച്ചച്ഛനും മകനും കൂടി പാടിയെന്നും വിജയ് പറയുന്നു.

കുഞ്ഞിലേ അറിയാം
കുഞ്ഞിലേ കാളിയെ അറിയാം. ഇപ്പോള്‍ അവനൊപ്പം നിന്ന് സംസാരിക്കുന്നത് അഭിമാനത്തോടെയാണ്. തന്‍രെ കുഞ്ഞനിയന് വേണ്ടി പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. കണ്ണന്റെ ലുക്ക് കണ്ടപ്പോള്‍ത്തന്നെ സന്തോഷമായിരുന്നു. എന്നെങ്കിലും വിജയ് ചേട്ടനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയിരുന്നില്ല. വളരെ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്

നമ്മള്‍ പൊളിക്കും
അടിപൊളി കോസ്റ്റാറാണ് ഐശ്വര്യ ലക്ഷ്മി. നമ്മള്‍ പൊളിക്കും അല്ലേയെന്നായിരുന്നു കാളിദാസന്‍ ചോദിച്ചത്. ഐശ്വര്യ ലക്ഷ്മിയുണ്ടേല്‍ സിനിമ വിജയിക്കുമെന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് അതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനില്ലെന്നും താരം പറയുന്നു. എല്ലാവര്‍ക്കും ഈ പാട്ട് ഇഷ്ടമാവുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്.


Click it and Unblock the Notifications