റെബേക്ക സീരിയൽ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറോ?, 'ഹരിത കല്ല്യാണം വിളിക്കാതിരുന്നപ്പോൾ സംഭവിച്ചത്'; റെബേക്ക!

കസ്തൂരിമാൻ എന്ന സൂപ്പർഹിറ്റ് പരമ്പരയ്ക്ക് ശേഷം റെബേക്ക സന്തോഷ് നായികയായി എത്തിയ പരമ്പരയാണ് കളിവീട്. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം റീമേക്കാണിത്. തമിഴിൽ വലിയ ജനപ്രീതിയുള്ള പരമ്പരയ്ക്ക് മലയാളത്തിലും ആരാധകരേറെയാണ്. നീലക്കുയിൽ, ജീവിതനൗക എന്നീ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിതിൻ ജേക്ക് ജോസഫാണ് പരമ്പരയിൽ നായകനായെത്തുന്നത്. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്.

ലീഡിങ് അഡ്വക്കേറ്റായ അർജുന്റെ ജീവിതത്തിലേക്ക് അവിചാരിതമായി പൂജ എത്തുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് പരമ്പരയിൽ പറയുന്നത്. കള്ളക്കേസിൽ കുരുക്കിയ വളർത്തച്ഛനെ രക്ഷിക്കാൻ വേണ്ടിയാണ് പൂജ അർജുനെ വിവാഹം കഴിക്കുന്നത്. വീട്ടുകാർ കണ്ടെത്തിയ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അർജുൻ ഈ വിവാഹത്തിന് തയ്യാറാകുന്നത്.

Rebecca Santhosh

ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ ഒരു പോയിന്റിലെത്തിയപ്പോൾ പരസ്പരം അടുക്കുകയായിരുന്നു. ചെറുപ്പത്തിലെ കാണാതായ അമ്മായിയുടെ മകൾ അനുവാണെന്ന് അറിയാതെയാണ് അർജുൻ പൂജയെ വിവാഹം കഴിക്കുന്നത്. നടി കൃഷ്ണപ്രഭയും പരമ്പരയിൽ നെഗറ്റീവ് വേഷത്തിലെത്തിയിരുന്നു. കളിവീടിലെ അർജുനും പൂജയുമായതോടെ നിതിനും റെബേക്കയ്ക്കും ആരാധകരും വർധിച്ചു.

ജോഡികളായി അഭിനയിക്കുന്നതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും ഇതിനോടകം ഉടലെടുത്തിട്ടുണ്ട്. ഇരുവർക്കും തങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വരെ പരസ്പരം അറിയാം. വർഷങ്ങളായി സീരിയൽ രം​​ഗത്ത് സജീവമാണ് റെബേക്ക. ചില സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബിഹൈൻവു‍ഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് റെബേക്കയും നിതിനും. റെബേക്ക സന്തോഷ് സീരിയൽ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറാണോയെന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് നിതിൻ നൽകിയത്. 'ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയൊന്നും റെബേക്കയ്ക്ക് കൊടുക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. അവൾ അവളുടെ പ്രൊഫഷനെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്.'

'സൂപ്പർസ്റ്റാർ പദവിയൊക്കെ കൊടുത്ത് വേറെ ലെവലാക്കി വെച്ചാൽ അവളുടെ ഉള്ള അഭിനയവും താൽപര്യം കുറയ്ക്കുന്നത് പോലെയാകും. റെബേക്ക മികച്ച നടി തന്നെയാണ്', എന്നാണ് നിധിൻ പറഞ്ഞത്. സീരിയൽ താരം ഹരിത തന്റെ ഭർത്താവിനെ കല്യാണം ക്ഷണിക്കാതിരുന്നപ്പോഴുള്ള പുകിലിനെ കുറിച്ചാണ് പിന്നീട് റെബേക്ക സംസാരിച്ചത്.

Rebecca Santhosh

റെബേക്കയും ഹരിതയും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ റെബേക്കയെ വിവാഹം ക്ഷണിച്ചപ്പോൾ താരത്തിന്റെ ഭർത്താവും സംവിധായകനുമായ ശ്രീജിത്ത് വിജയനെ ക്ഷണിക്കാൻ ഹരിത മറന്നുപോയി. റെബേക്കയെ ക്ഷണിച്ചപ്പോൾ ശ്രീജിത്തിനെയും ക്ഷണിച്ചെന്നാണ് ഹരിത കരുതിയത്.

പിന്നീട് താൻ മെസേജ് അയച്ച് ഓർമിപ്പിച്ചപ്പോഴാണ് ഹരിത ശ്രീജിത്തിനെ വിവാഹം ക്ഷണിച്ചതെന്നും റേബക്ക പറഞ്ഞു. പക്ഷെ അന്നേ ദിവസം ചടങ്ങിൽ പങ്കെടുക്കാൻ ശ്രീജിത്ത് വന്നില്ലെന്നും താൻ ഒറ്റയ്ക്കാണ് പോയതെന്നും അദ്ദേഹത്തിന് മറ്റ് ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്നുവെന്നുമാണ് റെബേക്ക പറഞ്ഞത്. ഹരിത ഇപ്പോൾ സിനിമയിലും സജീവമാണ്.

കുഞ്ഞി കൂനൻ എന്ന സീരിയലിൽ ബാല താരമായാണ് റെബേക്ക സീരിയൽ രംഗത്തേക്ക് എത്തിയത്. പിന്നീട് സ്നേഹകൂട്, നീർമാതളം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നാൽ താരം മലയാളികളുടെ പ്രിയപ്പെട്ടവളായത് കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ്.

റെബേക്കയും നടൻ ശ്രീറാം രാമചന്ദ്രനും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിരുന്നു. കസ്തൂരിമാൻ പൂർത്തിയായി വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സ്ട്രോങ്ങാണ് ജീവ്യ ഫാൻസ്‌. ആറ് വർഷത്തെ പ്രണയത്തിനുശേഷമാണ് റെബേക്കയും ശ്രീജിത്തും വിവാഹിതരായത്. കുട്ടനാടൻ മാർപ്പാപ്പ എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X