വീണ്ടും തിയറ്ററുകള്‍ നിറച്ച് ടൊവിനോ തോമസ്! കല്‍ക്കി ഒരു അവതാരം തന്നെ, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

ഓരോ സിനിമകള്‍ ഇറങ്ങുന്നതിനനുസരിച്ച് ടൊവിനോ തോമസ് ജനപ്രിയ താരമായി കൊണ്ടിരിക്കുകയാണ്. ടൊവിനോയുടേതായി ഈ വര്‍ഷമിറങ്ങിയ അഞ്ച് സിനിമകളും പ്രേക്ഷക പ്രശംസ നേടിയിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനം നടത്തിയ ചിത്രങ്ങളില്‍ ചിലത് ഇപ്പോഴും തിയറ്ററുകളിലുണ്ട്. ഇതിനൊപ്പമാണ് കല്‍ക്കി എന്ന സിനിമ കൂടി റിലീസിനെത്തിയിരിക്കുന്നത്. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

 കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

സിനിമയുടെ ആദ്യ പകുതി കഴിയുമ്പോള്‍ വിനോദത്തിന് വേണ്ടിയുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ടൊവിനോയുടെ ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ ഇതാണെന്നും ചിലര്‍ പറയുന്നു.

കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

മാസ് സീനുകള്‍ സിനിമയ്ക്ക് പെര്‍ഫെക്ടാണെന്നാണ് പറയുന്നത്. ടൊവിനോയുടെ പ്രകടനത്തിനും നല്ല അഭിപ്രായമാണ് വന്നിരിക്കുന്നത്. ചിരിപ്പിക്കാനുള്ള വകയെല്ലാം താരത്തിന്റെ കഥാപാത്രം നല്‍കുന്നുണ്ട്.

കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

കല്‍ക്കിയുടെ ആദ്യ ഭാഗം കഴിയുമ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത രീതിയിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പവര്‍ഫുള്‍ ബിജിഎം ആണ് സിനിമയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

പരീക്ഷണ സ്വഭാവമുള്ള മാസ് ചിത്രമാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കല്‍ക്കിയെ വിശേഷിപ്പിച്ചത്. റിലീസിനെത്തിയതിന് ശേഷമുള്ള ആദ്യ പ്രതികരണങ്ങളും അങ്ങനെയാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മാണം. സുജിന്‍ സുജാതനും പ്രവീന്‍ പ്രഭാറാമും ഒന്നിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

കൊലകൊല്ലി, പക്കാമാസ്, എന്നിങ്ങനെയുള്ള ഡയലോഗുകള്‍ മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളിലാണ് കൂടുതലും ആരാധകര്‍ ഉപയോഗിക്കാറുള്ളത്. യൂത്തന്മാരുടെ സിനിമകള്‍ക്ക് പലപ്പോഴും ശൈലി വേറെയാണ്. എന്നാല്‍ അത് തിരുത്തി കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. കല്‍ക്കി എന്ന ചിത്രത്തിലൂടെ ഗംഭീര വരവാണ് താരം വന്നിരിക്കുന്നത്.

Recommended Video

മരണ മാസ്സായി ടൊവീനോ | Filmibeat Malayalam
കല്‍ക്കി ഓഡിയന്‍സ് റിവ്യൂ

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തീവണ്ടിയിലൂടെ ഒന്നിച്ച ടൊവിനോയും സംയുക്ത മേനോനും തന്നെയാണ് കല്‍ക്കിയിലും നായിക നായകന്മാരായി എത്തിയിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ചിരിക്കുന്നത്. ചില നിഗൂഢ ലക്ഷ്യമുള്ള രാഷ്ട്രീയക്കാരിയായിട്ടാണ് സംയുക്ത എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X