twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌

    By Midhun Raj
    |

    ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. 1998ല്‍ വന്ന സിനിമ റൊമാന്റിക്ക് കോമഡി ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അപ്പൂട്ടന്‌റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. ജയറാമിനൊപ്പം ശ്രുതി, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, മാമുക്കോയ, ബോബി കൊട്ടാരക്കര, ഇന്ദ്രന്‍സ്, രാജന്‍ പി ദേവ്, നരേന്ദ്രപ്രസാദ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി രാജസേനന്‍ ഒരുക്കിയ ജയറാം ചിത്രം കൂടിയാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

    ബേണി ഇഗ്നേഷ്യസ് ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ജയറാം ചിത്രത്തിന് ലഭിച്ച കളക്ഷനെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് കലിയൂര്‍ ശശി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്.

    പറഞ്ഞ സമയത്തും പറഞ്ഞ ബഡ്ജറ്റിലും

    പറഞ്ഞ സമയത്തും പറഞ്ഞ ബഡ്ജറ്റിലും രാജസേനന്‍ ചിത്രീകരിച്ചുതന്ന പടമാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടനെന്ന് കലിയൂര്‍ ശശി പറയുന്നു. 'എന്നാല്‍ സിനിമ മെയിന്‍ സെന്‌ററുകളില്‍ അധികം ഓടിയില്ല, അന്ന് ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നെ ആദ്യത്തെ ഡിസ്ട്രിബ്യൂട്ടറില്‍ നിന്നും സെന്‍ട്രല്‍ പിക്‌ചേഴ്‌സും സെഞ്ച്വറിയും പടം വാങ്ങി. റിലീസ് ചെയ്യാന്‍ ആദ്യത്തെ വിതരണക്കാരില്‍ നിന്നും അവര്‍ പൈസ മേടിച്ചു'.

    മണിക്കുട്ടന്‍-ഋതു റൊമാന്‍സ് വീണ്ടും, വീഡിയോ എടുത്ത് അനൂപ്, കമന്‌റുകള്‍ ഇങ്ങനെമണിക്കുട്ടന്‍-ഋതു റൊമാന്‍സ് വീണ്ടും, വീഡിയോ എടുത്ത് അനൂപ്, കമന്‌റുകള്‍ ഇങ്ങനെ

    അന്ന് എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്

    'അന്ന് എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് കൊച്ചിന്‍ മലബാര്‍ ഏരിയകളിലാണ്. ട്രാവന്‍കൂര്‍ കളക്ഷനില്‍ മൂന്നാം സ്ഥാനമായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ കളക്ഷന്‍റെ കാര്യത്തില്‍ ട്രാവന്‍കൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെയാണ് വരുന്നത്. മെയിന്‍ സെന്‌ററുകളേക്കാള്‍ കൂടുതല്‍ ബി ക്ലാസ് തിയ്യേറ്ററുകളില്‍ അന്ന് കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍ ഭയങ്കരമായിട്ട് ഓടി'.

    ഞാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശില്‍പ്പയുടെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിന്, രാജ് കുന്ദ്ര അന്ന് പറഞ്ഞത്ഞാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശില്‍പ്പയുടെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിന്, രാജ് കുന്ദ്ര അന്ന് പറഞ്ഞത്

    ബി തിയ്യേറ്ററുകളില്‍ നിന്നെല്ലാം വലിയ

    ബി തിയ്യേറ്ററുകളില്‍ നിന്നെല്ലാം വലിയ ഷെയറാണ് ചിത്രത്തിന് ലഭിച്ചത്, നിര്‍മ്മാതാവ് പറയുന്നു. 'പക്ഷേ എനിക്കൊന്നും വന്നില്ല. എന്‌റെ ഡിസ്ട്രിബ്യൂട്ടര്‍ മറ്റ് രണ്ട് ഡിസ്ട്രിബ്യൂട്ടര്‍ക്ക് പൈസ കൊടുക്കാനുണ്ട്. എനിക്ക് ഒന്നും വന്നില്ല. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളായി. അസോസിയേഷന്‍ ഇടപെട്ടു. ജയറാമിന്‌റെ പടം എന്തായാലും ഓടും, ഒരു മിനിമം ഓട്ടം എന്തായാലും പ്രതീക്ഷിക്കാം'.

    വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസികവിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസിക

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    ഭയങ്കരമായിട്ട് ജനം സ്വീകരിച്ചതാണ് പടം

    'ഭയങ്കരമായിട്ട് ജനം സ്വീകരിച്ചതാണ് പടം. അതിന്‌റെ മൊത്തം കളക്ഷന്‍റെ തോത് വലിയ അമൗണ്ടാണ്. എനിക്ക് ഒരു അമ്പത് ലക്ഷം രൂപയെങ്കിലും മിനിമം കിട്ടിയിരിക്കണം. അന്നത്തെ അമ്പത് ഇന്നത്തെ അഞ്ച് കോടിയാണ്. പടം ഓടി നല്ലവണം. എനിക്ക് ആ പടത്തിന് 74 ലക്ഷം രൂപയായിട്ടുണ്ട്. എനിക്ക് പടം റിലീസ് ചെയ്യുമ്പോഴേക്കും 82 ലക്ഷം രൂപ വിറ്റുകിട്ടിയിട്ടുണ്ട്. ഡിസ്ട്രിബ്യൂഷന്‍ അമൗണ്ടും വിറ്റതെല്ലാം കൂടെ', കലിയൂര്‍ ശശി പറഞ്ഞു.

    Read more about: jayaram rajasenan
    English summary
    kalliyoor sasi reveals the unknown story of jayaram's Kottaram Veettile Apputtan movie collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X