ജഗദീഷിനെയും സിദ്ദിഖിനെയും നായകന്മാരാക്കാൻ കാരണം മമ്മൂട്ടിയുമായുളള അകൽച്ച, വെളിപ്പെടുത്തി കലൂര്‍ ഡെന്നീസ്

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥകൃത്താണ് കലൂർ ഡെന്നീസ്.താരത്തിന്റെ തിരക്കഥയിൽ പിറന്ന ഭൂരിഭാഗം ചിത്രങ്ങളും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കി സിനിമയെടുത്ത സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയപ്പെട്ട തിരക്കഥകൃത്ത്. മാധ്യമം വാരികയിൽ എഴുതിയ പക്തിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

kaloor dennis , mammootty

മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സഹചര്യത്തിലാണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകന്‍മാരാക്കാന്‍ ആലോചിച്ചതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. മമ്മൂട്ടിയുമായുള്ള അകല്‍ച്ചക്കുശേഷം രണ്ടാംനിര നടന്മാരെ വെച്ച് ലോ ബജറ്റ് സിനിമ എടുത്ത് വിജയിപ്പിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയുമൊക്കെ സിനിമകളിലെ കൂട്ടാളി കഥാപാത്രങ്ങളായി നടന്നിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കാന്‍ വേണ്ടി എനിക്ക് ഒത്തിരി പണിപ്പെടേണ്ടി വന്നിട്ടുണ്ട്. 1990 മുതല്‍ 98 വരെ മലയാള സിനിമയില്‍ കച്ചവടമൂല്യവര്‍ധനയുണ്ടാക്കിയ ഒരു പിടി ലോബജറ്റ് ചിത്രങ്ങള്‍ എന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങളായിരുന്നു.

തൂവല്‍സ്പര്‍ശം, മിമിക്‌സ് പരേഡ്, സണ്‍ഡേ 7 പി.എം, ഗജകേസരി യോഗം, കാസര്‍കോട് കാദര്‍ ഭായ് തുടങ്ങി നാല്‍പ്പത്തഞ്ചോളം സിനിമകള്‍ എന്റേതായി ഈ വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇവയില്‍ രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം വിജയങ്ങളായിരുന്നു. ഇതില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ ജഗദീഷായിരുന്നു നായകന്‍. പതിനഞ്ച് ചിത്രങ്ങളില്‍ സിദ്ദീഖും നായകനായി. കലൂര്‍ ഡെന്നീസ് പറയുന്നു. കുറഞ്ഞ ചിലവില്‍ സിനിമ എടുത്തു തുടങ്ങിയതിലും അതില്‍ മിക്കതും വിജയമായി മാറിയതിലും വലിയ സന്തോഷമുണ്ടെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

നേരത്തേ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ബന്ധപ്പെട്ട മറ്റൊരു അനുഭവവും കലൂര്‍ ഡെന്നീസ് പങ്കുവെച്ചിരുന്നു.മോഹന്‍ലാലുമൊത്ത് എന്തുകൊണ്ടാണ് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നു. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായതുകൊണ്ടാണ് ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്.മോഹന്‍ലാലിനുവേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂവെന്നും എന്നാല്‍ ആ

Read more about: kaloor dennis mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X