twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവിടെ വല്ലാത്ത നാറ്റമാണല്ലോ? വേറെ ലൊക്കേഷന്‍ നോക്കാം, അന്ന് ജോഷിയ്ക്ക് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ...

    |

    സിനിമയോടുള്ള മോഹൻലാലിൻറെ ആത്മസമർപ്പണം മലയാള സിനിമയിൽ പരസ്യമായ രഹസ്യമാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിഎന്ത് റിസ്ക്ക് എടുക്കാനും താരം തയ്യാറാണ്. താരത്തിനെ കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കഥകൾ മോളിവുഡിൽ പ്രചരിക്കുന്നുണ്ട്. 'ജനുവരി ഒരു ഓർമ്മ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ദുർഗന്ധമുള്ള ഒരു ചെളിയിൽ വെച്ച് മോഹൻലാൽ ഫൈറ്റ് ചെയ്ത രംഗത്തെ കുറിച്ച് സിനിമയുടെ തിരക്കഥാകൃത്തായ കലൂർ ഡെന്നീസ്‌. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന നിറഭേദങ്ങളിലാണ് മോഹൻലാലിന്റെ ആത്മസമർപ്പണത്തെക്കുറിച്ചd കലൂർ ഡെന്നീസ്‌ പങ്കുവെച്ചത്.

    ഇന്നും 'ജനുവരി ഒരു ഓര്‍മ'യുടെ ചിത്രീകരണത്തെ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്നത് ലാലിന്റെ ഒരു ഫൈറ്റ് സ്വീക്വന്‍സാണ്. എന്ന് പറഞ്ഞു കൊണ്ടാണ് കലൂർ ഡെനdനീസ് ആരംഭിക്കുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍ കണ്ടു വെച്ചിരുന്നെന്നും എന്നാൽ പിറ്റേ ദിവസം ചിത്രീകരണത്തിനായി ചെന്നപ്പോഴുള്ള കാഴ്ച മനംമടുപ്പിക്കുന്നതായിരുന്നെന്നും തിരക്കഥeകൃത്ത് പറയുന്നു.

    ചളിയില്‍ കിടന്നുളള  ഫൈറ്റ്

    രാവിലെ ഷൂട്ടിന് വേണ്ടി ജോഷിയും ഞാനും കൂടി ലൊക്കേഷനില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച വല്ലാതെ മനം മടുപ്പിക്കുന്നതായിരുന്നു. മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം ലാല്‍ ഫൈറ്റ് ചെയ്യാന്‍. അത് കണ്ടപ്പോള്‍ ലാല്‍ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു ജോഷിയ്ക്ക്. ആ സമയം ലാലും എത്തി. ഫൈറ്റ് ചെയ്യാനുള്ള ചളിക്കുഴി കണ്ടിട്ട് ലാലിന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. ലാല്‍ ഞങ്ങളോട് പതിവ് തമാശകളൊക്കെ പറഞ്ഞു തുടങ്ങിയപ്പോള്‍ അയാളുടെ മനസ്സറിയാനായി എല്ലാവരും കേള്‍ക്കെ ജോഷി ചോദിച്ചു.

    ലാലിന്റെ മറപടി

    ഛെ..! ഇവിടെ എങ്ങിനെയാ ഷൂട്ട് ചെയ്യുന്നത്... വല്ലാത്ത നാറ്റമാണല്ലോ? എവിടെ ആര്‍ട്ട് ഡയറക്ടര്‍... നമുക്ക് വേറെ ലൊക്കേഷന്‍ നോക്കാം. അതുകേട്ട് ലാല്‍ വളരെ കൂളായിട്ട് പറഞ്ഞു: അതുവേണ്ട സാര്‍. നമുക്കിവിടെ തന്നെ എടുക്കാം.'ഞങ്ങള്‍ ലാലിനെ നമിച്ചുപോയ നിമിഷമായിരുന്നു അത്. ലാല്‍ വേഗം തന്നെ മേക്കപ്പ് ചെയ്ത് തയ്യാറായി വന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ലാലിന്റെ ഫൈറ്റ് പുരോഗമിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മഴ പൊട്ടിപ്പുറപ്പെട്ടത്.

    ചളിയുമായി ലാൽ വന്നു

    ഷൂട്ടിംഗ് അപ്പോള്‍ തന്നെ ബ്രേക്കായി. ദേഹം മുഴുവന്‍ ചളിയുമായി ലാല്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ജോഷി പാക്കപ്പ് പറയാന്‍ തുടങ്ങുമ്പോള്‍ ലാല്‍ പറഞ്ഞു. വേണ്ട സാര്‍. മഴ മാറുമോ എന്ന് കുറച്ചുനേരം കൂടി നോക്കാം എന്നായിരുന്നു. മഴ കുറയുമെന്ന് കരുതി കുറേനേരം കൂടി നിന്നെങ്കിലും കൂടിക്കൂടി വരുന്നത് കണ്ടപ്പോള്‍ ജോഷി പാക്കപ്പ് പറഞ്ഞു. ഫൈറ്റ് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതില്‍ ഏറ്റവും വലിയ നിരാശ ലാലിനായിരുന്നു. ലാല്‍ മുറിയിലെത്തി ദേഹം കഴുകി വൃത്തിയാക്കാന്‍ തന്നെ ഒത്തിരി സമയമെടുത്തു എന്നാണ് പിന്നീടറിഞ്ഞത്.

    Recommended Video

    2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ
    ചളിയിൽ മോഹൻലാൽ ഫൈറ്റ് ചെയ്തു

    ഫൈറ്റിന്റെ ബാക്കി എടുക്കാനായി പിറ്റേ ദിവസം ഉച്ചയോടെ ഞങ്ങള്‍ വീണ്ടും അതേ ലൊക്കേഷനിലെത്തി. മഴ പെയ്ത് ചള പാളാന്നു കിടക്കുന്ന ചളിയില്‍ കിടന്ന് ഫൈറ്റ് ചെയ്യാന്‍ ലാലിന് അപ്പോഴും ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു ലൊക്കേഷനില്‍ എല്ലാവരുടെയും സംസാരം. ഏതോ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായിരുന്നെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

    English summary
    Kaloor Dennis About Mohanlal Dedication And he Is Shares one Incident In Mohanlal Movie January oru orma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X