മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
മലയാളികള്‍ക്ക് സുപരിചിതനായി മാറിയ എഴുത്തുകാരനാണ് കലൂര്‍ ഡെന്നീസ്. തിരക്കഥാകൃത്തായും പ്രവര്‍ത്തിക്കാറുണ്ട് അദ്ദേഹം. എഴുത്തിന് പുറമെ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. സിനിമാജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. അദ്ദേഹം. മോഹന്‍ലാലിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം. ലാലിനൊപ്പം ചെയ്ത സിനിമകളെല്ലാം വന്‍വിജയമായിരുന്നു.
5 സിനിമകളാണ് മോഹന്‍ലാലിന് വേണ്ടി എഴുതിയത്. ആ സിനിമകളെല്ലാം മികച്ച വിജയമാണ് സ്വന്തമാക്കിയതെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. മമ്മൂട്ടിയുമായി കൂടുതല്‍ സിനിമകള്‍ ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലുമായി പ്രശ്‌നമുള്ളതിനാലാണോ മമ്മൂട്ടിയുമായി കൂടുതല്‍ സിനിമകള്‍ ചെയ്തതെന്ന തരത്തിലുള്ള ചോദ്യങ്ങളും തന്നോട് പലരും ചോദിച്ചിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

മോഹന്‍ലാലിനൊപ്പം
ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് കലൂര്‍ ഡെന്നീസ് മോഹന്‍ലാലിനുവേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂവെന്ന് അദ്ദേഹം പറയുന്നു. തിരക്കഥ ജോണ്‍പോളിന്റേതാണ്. ഞാന്‍ മോഹന്‍ലാലിനുവേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയം നേടിയത് ജനുവരി ഒരു ഓര്‍മയാണ് എന്ന സിനിമയാണ്.

മമ്മൂട്ടിക്കൊപ്പം
അക്കാലത്ത് പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായതുകൊണ്ടാണ് ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

മികച്ച നടന്‍
മമ്മൂട്ടിയ്ക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായി സംഭവിച്ചതാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്. ഒപ്പം ഒപ്പത്തിനൊപ്പം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുരിച്ച് എല്ലാവരും അന്ന് പറഞ്ഞിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പവും എത്തിയപ്പോഴുമെല്ലാം ചെയ്ത സിനിമകള്‍ വിജയിച്ചുവെന്നുള്ളതാണ് മറ്റൊരു കാര്യം.

മമ്മൂട്ടിയെക്കുറിച്ച്
മമ്മൂട്ടിയുമുള്ള സൗഹൃദത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം നേരത്തെ കലൂര്‍ ഡെന്നീസ് തുറന്നുപറഞ്ഞിരുന്നു. കുട്ടി, പെട്ടി, മമ്മൂട്ടി എന്നതായിരുന്നു ഒരുകാലത്തെ സ്ഥിതി. ഇങ്ങനെയുള്ള വിമര്‍ശനം വന്നതോടെ മമ്മൂട്ടിക്കും താല്‍പര്യക്കുറവ് വന്നിരുന്നു. ഇടയ്ക്ക് ഡേറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം തന്റെ സിനിമയില്‍ നിന്നും ഒഴിവായിരുന്നു. വേറൊരു ലൊക്കേഷനില്‍ വെച്ചായിരുന്നു അന്നത്തെ സൗന്ദര്യപിണക്കം തീര്‍ന്നതെന്നും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications