twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷിനോടുള്ള വാശിയിലാണ് ആ ചിത്രത്തില്‍ ജഗദീഷിനെ നായകനാക്കുന്നത്; പിന്നെ നടന്നത് ചരിത്രമെന്ന് കലൂര്‍ ഡെന്നീസ്

    |

    നടന്‍ ജഗദീഷും സിദ്ദിഖും നായകന്മാരായി ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയുമാണ്. മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആരംഭിക്കുന്നത്. എന്നാല്‍ ജഗദീഷിന് പകരം ആ വേഷം ചെയ്യേണ്ടിയിരുന്നത് നടന്‍ മുകേഷാണ്. തുടക്കം മുതല്‍ ആ വേഷം മുകേഷിന് നല്‍കിയെങ്കിലും അദ്ദേഹം പിന്മാറിയതോടെ അത് ജഗദീഷിലേക്ക് എത്തുകയായിരുന്നു.

    മുകേഷിനോടുള്ള വാശിയ്ക്കാണ് ആ വേഷം ജഗദീഷിന് കൊടുത്തതെന്നാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ് പറയുന്നത്. പിന്നീട് ജഗദീഷ്-സിദ്ദിഖ് കൂട്ടുകെട്ട് ഹിറ്റാവുകയും അതിലൂടെ നിരവധി സിനിമകൾ വരികയും ചെയ്തുവെന്ന് മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ ഡെന്നീസ് പറയുന്നു. വിശദമായി വായിക്കാം..

    സിദ്ദിഖും ജഗദീഷും നായകന്മാരായി വരുന്നത് പ്രത്യേക സാഹചര്യത്തിലാണ്

    മിമിക്‌സ് പരേഡ് എന്ന ചിത്രത്തില്‍ സിദ്ദിഖും ജഗദീഷും നായകന്മാരായി വരുന്നത് പ്രത്യേക സാഹചര്യത്തിലാണ്. ഈ ചിത്രത്തില്‍ ആദ്യം നായകനാക്കാന്‍ പറഞ്ഞ് വച്ചിരുന്നത് നടന്‍ മുകേഷിനെയാണ്. ഞാന്‍ എഴുതിയ ഗജകേസരിയോഗം, ഇന്നത്തെ പ്രോഗ്രാം എന്നീ സിനിമകളിലെ നായകന്‍ മുകേഷായിരുന്നു. രണ്ട് ചിത്രങ്ങളും വിജയം വരിക്കുകയും ചെയ്തു.

     തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ? തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ?

     മുകേഷ് അഭിനയിക്കാതിരുന്നതിന് കാരണമിതാണ്..

    മുകേഷ് അഭിനയിക്കാതിരുന്നതിന് കാരണമിതാണ്..

    'മിമിക്‌സ് പരേഡിന്റെ ഷൂട്ടിങ് അടുത്ത് വന്നപ്പോള്‍ പെട്ടെന്നാണ് മുകേഷിന് രാജീവ് കുമാറിന്റെ ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തില്‍ ഹിന്ദി നടി മധുബാലയുടെ കൂടെ അിനയിക്കാനുള്ള അവസരം വന്നത്. അതോടെ മുകേഷ് പല കാരണങ്ങള്‍ പറഞ്ഞ് ഞങ്ങളെ തഴഞ്ഞ് അതിന് പിന്നാലെ പോയി. ഷൂട്ടിങ്ങ് തുടങ്ങാന്‍ സമയമായതിനാല്‍ ഞങ്ങളാകെ പ്രതിസന്ധിയിലായി.

    അവസാനം എന്റെ ഒരു വാശിയിലാണ് മുകേഷിന് പകരം ജഗദീഷ് നായകനായി വന്നത്. ജഗദീഷിന് പെട്ടെന്ന് നായകനാകാന്‍ പേടിയായിരുന്നു. എല്ലാം നിമിത്തം പോലെ വന്ന് ഭവിക്കുകയാണ് ചെയ്തത്'.

    കുറേ കാലത്തേക്ക് മുകേഷിനെ എന്റെ ഒരു ചിത്രത്തിലും ഞാന്‍ സഹകരിപ്പിച്ചില്ല

    അതേ സമയം മുകേഷിന്റെ ഒറ്റയാള്‍ പട്ടാളം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യ കാലങ്ങളിലുള്ള കടപ്പാടുകളൊക്കെ മറന്ന് മുകേഷ് പുതിയ തീരങ്ങള്‍ തേടി പോവുകയായിരുന്നു.

    അതിന് ശേഷം കുറേ കാലത്തേക്ക് മുകേഷിനെ എന്റെ ഒരു ചിത്രത്തിലും ഞാന്‍ സഹകരിപ്പിച്ചില്ല. പിന്നെ പ്രൊഫഷനല്ലേ, പേഴ്‌സണലായിട്ടുള്ള പിണക്കമോ പരിഭവമോ ഒന്നും വച്ച് പുലര്‍ത്താന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറേ കാലത്തിന് ശേഷം വീണ്ടും എന്റെ ചിത്രങ്ങളിലേക്ക് മുകേഷിനെ വിളിച്ച് തുടങ്ങിയെന്ന് ഡെന്നീസ് പറയുന്നു.

    നിമിഷയെ ഉപയോഗിച്ച് ജാസ്മിനെ തകർക്കും; പിന്നാലെ നിമിഷ, റോബിന്‍, റിയാസ് എന്നിവരെയും, വിനയ് മാസ്റ്റര്‍ ഗെയിമറാണ്നിമിഷയെ ഉപയോഗിച്ച് ജാസ്മിനെ തകർക്കും; പിന്നാലെ നിമിഷ, റോബിന്‍, റിയാസ് എന്നിവരെയും, വിനയ് മാസ്റ്റര്‍ ഗെയിമറാണ്

    ഇന്‍ഹരിഹര്‍ നഗറിലെ നാല് പേരില്‍ നായകന്‍ മുകേഷാണ്

    1991 മുതല്‍ നാലഞ്ച് വര്‍ഷത്തോളം മലയാള സിനിമ ജഗദീഷിന്റെ പിന്നാലെയായിരുന്നു. സൂപ്പര്‍ താരങ്ങളോട് വരെ മത്സരിച്ച് ജഗദീഷിന്റെ സിനിമകള്‍ വിജയം നേടിയിട്ടുണ്ട്. ഇന്‍ഹരിഹര്‍ നഗറിലെ നാല് പേരില്‍ നായകന്‍ മുകേഷാണ്.

    പക്ഷേ ഏറ്റവും കൂടുതല്‍ കൈയ്യടി വാങ്ങിയത് ജഗദീഷിന്റെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമാണ്. അതുപോലെ ഹിറ്റ്‌ലര്‍, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകളിലെ വേഷവും ജഗദീഷിന് ജനപിന്തുണ നേടി കൊടുത്തു.

    ഇങ്ങനെ നാണംകെട്ട് നില്‍ക്കാന്‍ ഞാനില്ല; ത്രീകോണ പ്രണയമാണെങ്കില്‍ എനിക്ക് വോട്ട് തരണ്ട, പൊട്ടിത്തെറിച്ച് ദിൽഷഇങ്ങനെ നാണംകെട്ട് നില്‍ക്കാന്‍ ഞാനില്ല; ത്രീകോണ പ്രണയമാണെങ്കില്‍ എനിക്ക് വോട്ട് തരണ്ട, പൊട്ടിത്തെറിച്ച് ദിൽഷ

    Recommended Video

    CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

    അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

    Read more about: jagadheesh ജഗദീഷ്
    English summary
    Kaloor Dennis Revealed Why Jagadeesh Replaced Mukesh's Role In Mimics Parade
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X