ഉത്തരകടലാസിൽ അമേധ്യം എന്ന് എഴുതി കലാരഞ്ജിനി, അന്നാണ് അർത്ഥം മനസിലായത്; രസകരമായ അനുഭവം പറഞ്ഞ് കൽപ്പന!

കൽപ്പന എന്ന പ്രതിഭ ഈ ലോകത്ത് ഇല്ലെന്ന് മലയാളികൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല. പത്ത് വർഷമാകുന്നു കൽപ്പന അന്തരിച്ചിട്ട്. 2016ൽ ഹൃദയാ​ഘാതം മൂലം താരം വിടപറയുമ്പോൾ വെറും അമ്പത് വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ദിവസമായിരുന്നു പ്രിയ താരത്തിന്റെ ഓർമ ദിനം. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് വർഷങ്ങൾക്ക് മുമ്പ് സഹോദരി കലാരഞ്ജിനിക്കൊപ്പം കൽപ്പന നൽകിയ അഭിമുഖമാണ്. സ്കൂൾ കാലത്തെ ചില രസകരമായ ഓർമകളും അന്ന് കൽപ്പന പങ്കുവെച്ചിരുന്നു.

പഠിക്കാൻ കലാരഞ്ജിനി മണ്ടിയായിരുന്നുവെന്നും തന്റെ ഉത്തര കടലാസ് നോക്കിയാണ് പരീക്ഷ എഴുതിയിരുന്നതെന്നും കൽപ്പന പറയുന്നു. അമേധ്യം എന്ന വാക്കിന്റെ അർത്ഥം പഠിച്ചതും കലാരഞ്ജിനി കാരണമാണെന്നും കൽപ്പന പറയുന്നു.

Kalpana Kalaranjini

പരീക്ഷ പേപ്പർ കയ്യിൽ കിട്ടിയാൽ ഞാൻ കലാരഞ്ജിനിയുടെ അടുത്ത് പോയിരിക്കും. അവൾക്ക് ഞാനാണ് ഉത്തരങ്ങൾ കാണിച്ച് കൊടുക്കുന്നത്. പഠിത്ത കുറവാണ്. വീട്ടിൽ എല്ലാവരും ഓവറായി ഓമനിച്ച് ഓമനിച്ച് കല മദ്ധബുദ്ധിയായിപ്പോയി. അവൾ എന്നോട് ഓരോന്ന് ചോ​ദിക്കും. മിണ്ടാതിരിക്കൂ... എന്നിട്ട് ഞാൻ എഴുതുന്നത് നോക്കി എഴുതൂവെന്ന് ഞാൻ പറയും.

എനിക്ക് കിട്ടുന്നത് പത്ത് മാർക്കാണ്. എന്റെ നോക്കി എഴുതിയാൽ അവൾക്കും പത്ത് മാർക്ക് കിട്ടുമല്ലോ. അങ്ങനെ മലയാളം പരീക്ഷയുടെ സമയത്ത് കല ചില ഉത്തരങ്ങൾ എന്റേത് നോക്കി എഴുതി. അഭേദ്യം എന്നതിന്റെ വിപരീത പദം എഴുതണം. ഞാൻ പറയുന്നത് ഒന്നും കള്ളത്തരമല്ല. അവൾക്കും ഇതെല്ലാം ഓർമയുണ്ട്. അഭേദ്യത്തിന് വിപരീത പദം എഴുതുമ്പോൾ ഭേദ്യം എന്നാണ് ഉത്തരം വരിക.

ഭേദ്യം എന്ന് ഞാൻ ഉത്തരം എഴുതി. കല അത് നോക്കി എഴുതി. പക്ഷെ മുഴുവനും കാണാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു. ചുണ്ടനക്കി ഞാൻ പറഞ്ഞ് കൊടുക്കുകയും ചെയ്തു. പക്ഷെ കല മ‌നസിലാക്കിയത് അമേധ്യം എന്നാണ്. അത് ഉത്തര കടലാസിൽ എഴുതി കൊടുക്കുകയും ചെയ്തു. വീട്ടിൽ ഞങ്ങൾ ചോദ്യപേപ്പർ ഡിസ്കസ് ചെയ്തു.

ഞാൻ എഴുതിയ ഉത്തരങ്ങൾ അവൾക്ക് പറഞ്ഞ് കൊടുത്തു. അമേധ്യത്തിന്റെ അർത്ഥം അന്ന് എനിക്കും അറിയില്ല. അഭേദ്യം എന്നതിന്റെ വിപരീത പദം ഭേദ്യമാണെന്ന് ഞാൻ കലയോട് പറഞ്ഞു. മുമ്പിൽ ഒരു 'അ' വന്നുവെന്നല്ലേയുള്ളു അത് കുഴപ്പമില്ലെന്നായിരുന്നു കലയുടെ മറുപടി. പിന്നീട് കുറച്ച് ദിവസത്തിനുശേഷം ടീച്ചർ ഉത്തര കടലാസുമായി വന്നു. കലാരഞ്ജിനി സ്റ്റാന്റ് അപ്.

Kalpana Kalaranjini

എന്നെ വിളിക്കുന്നു എഴുന്നേൽക്കട്ടേയെന്ന് എന്നോട് അവൾ ചോദിച്ചു. എന്നോട് ചോദിച്ചിട്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. അതുകൊണ്ട് എഴുന്നേറ്റ് നിൽക്കാൻ ഞാൻ പറഞ്ഞു. അന്നും കണ്ണ് രണ്ടും മുകളിലും താഴെയുമായി എഴുതുന്ന രീതിയുണ്ട് കലയ്ക്ക്. കൂട്ടുപിരികവും പാക്ക് പോലുള്ള മുഖവുമായി നിഷ്കളങ്കത വാരി വിതറി കല ടീച്ചർക്ക് മുന്നിൽ എഴുന്നേറ്റ് നിന്നു.

തന്നോട് ആരാണ് പറഞ്ഞത് അഭേദ്യം എന്നതിന്റെ വിപരീത പദം അമേധ്യമാണെന്ന്... ടീച്ചറുടെ ചോദ്യം വന്നു. ഉടനെ കല എന്നെ ചൂണ്ടികാണിച്ചു. ഉടനെ ടീച്ചർ എന്നോടും എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. വല്ല ആവശ്യവുമുണ്ടോ... ‍ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ടീച്ചർ എന്റെ ഉത്തരകടലാസ് പരിശോധിച്ച് ‍ഞാൻ എന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കൂ... ഭേദ്യം എന്നാണ് എഴുതിയതെന്ന് ‍ഞാൻ പറഞ്ഞു.

അമേധ്യം ബാഡ് വേഡാണെന്ന് അന്ന് മനസിലായി. അച്ഛന് വിളിക്കുന്നതിന് തുല്യമായ പദമാണെന്ന് മാത്രം മനസിലായി. വീട്ടിൽ വന്ന് ചോ​ദിച്ചപ്പോഴാണ് അർത്ഥം മനസിലായതെന്നും കൽപ്പന പറയുന്നു.

More from Filmibeat

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X