ഒന്നര വർഷത്തിനുള്ളിൽ 30 കിലോ കുറച്ചു; എനിക്ക് വന്ന മാറ്റത്തിന് പിന്നിൽ; അമ്മയെക്കുറിച്ചും ശ്രീമയി

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. കോമഡി, സീരിയസ് കഥാപാത്രങ്ങൾ ഒരേ മികവോടെ ചെയ്ത കൽപ്പനയ്ക്ക് നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു കൽപ്പനയുടെ അപ്രതീക്ഷിത വിയോ​ഗം. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയിയും.

അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം പേരെടുത്ത നടിമാരായതിനാൽ ശ്രീമയയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമയി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ആശങ്കയാകാറുണ്ടെന്നും ശ്രീമയി പറയുന്നു.

Kalpana s Daughter Sreemayi

ചെന്നെെയിൽ ഡ്രാമ സ്കൂളിലൊക്കെ പോകുമ്പോൾ നന്നായി ചെയ്യ്, അമ്മയെ പോലെ ചെയ്യ് എന്ന് പറയും. അപ്പോൾ നമ്മൾക്ക് തന്നെ ഭയം തോന്നും. അമ്മയെ പോലെ എനിക്ക് ചെയ്യാൻ പറ്റില്ല. എല്ലാവരും ഒരുപാട് പ്രതീക്ഷിക്കും. ഈ കു‌ടുംബത്തിൽ നിന്നും വരുന്നതിനാൽ ഇവരുടെ രക്തത്തിൽ അഭിനയമുണ്ടെന്ന് കരുതും. നിങ്ങളൊക്കെ എന്തിന് ആക്ടിം​ഗ് സ്കൂളിൽ പോകുന്നു, നേരിട്ട് വായെന്ന് പറയം. പക്ഷെ വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. പതറാതെ നിന്ന് അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ശ്രീമയി ചൂണ്ടിക്കാട്ടി.

തന്റെ അമ്മൂമ്മയ്ക്ക് നല്ല ഹ്യൂമർ സെൻസാണ്. ചിരിക്കാതെ സംസാരിക്കും. തന്റെ അമ്മയ്ക്ക് മോണോ ആക്ട് പഠിപ്പിച്ച് കൊടുത്തത് അമ്മൂമ്മയാണ്. സ്കൂളിൽ മോണോ ആക്ട് കൽപനയുടെ സഹോദരിമാർ എന്നാണ് മറ്റുള്ളവർ അറിയപ്പെട്ടത്. അമ്മയുടെ സഹോദരിമാരായ ഉർവശിയും കലാ രഞ്ജിനിയും അധികം സംസാരിക്കാത്തവരാണ്. രണ്ട് പേരും സിനിമയിൽ വന്ന ശേഷം കോമഡി ക്യാരക്ടർ കൊടുത്തപ്പോൾ അവർ പെട്ടെന്ന് ചെയ്തു. അവരുടെ രക്തത്തിൽ ഹാസ്യമുണ്ട്. അത് ഞങ്ങൾക്കും വന്നു.

Kalpana s Daughter Sreemayi

ഇങ്ങനെ കോമഡിയോടെ സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. നീ കോമഡി ചെയ്യുമോ എല്ലാവരും ചോദിക്കും. പക്ഷെ സംസാരിച്ച് തുടങ്ങിയപ്പോൾ തനിക്ക് സരളമായി കോമഡി പറയാൻ പറ്റുന്നുണ്ടെന്നും ശ്രീമയി വ്യക്തമാക്കി. അമ്മ കോമഡിയായി എന്നെ കളിയാക്കും. ബോഡി ഷെയ്മിം​ഗ് ചെയ്തുന്നതല്ല. പക്ഷെ എങ്ങനെയെങ്കിലും പ്രൂവ് ചെയ്യണമെന്ന് ഞാൻ കരുതി. കാരണം അമ്മ എന്നേക്കാൾ മെലിഞ്ഞിട്ടാണ്. വ്യായാാമം ചെയ്തു. സ്കൂളിൽ പോകുന്ന സമയമാണ്.

എല്ലാവരും ഇത്തരം വസ്ത്രങ്ങളെല്ലാം ധരിക്കുന്നു, എനിക്കും ധരിക്കണമെന്ന് കരുതി കണ്ണിൽ കണ്ട വ്യായാമമൊക്കെ ചെയ്യും. ജിമ്മിൽ പോകും. ഒന്നര വർഷത്തിനുള്ളിൽ 30 കിലോ ഭാരം കുറച്ചു. ആ സമയത്ത് ഭയങ്കരമായി എക്സൈസ് ചെയ്തെങ്കിലും ഇപ്പോൾ അതൊന്നും ഇല്ല. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ പറ്റാറില്ലെന്നും ശ്രീമയി പറഞ്ഞു. ശ്രീമയിയെക്കൂടാതെ ഉർവശിയുടെ മകൾ തേജാലക്ഷ്മിയും അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശി, കൽപ്പന എന്നിവരുടെ മക്കൾ അമ്മമാരെ പോലെ മികച്ച അഭിനേത്രികളാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X