ആ കാര്യത്തില്‍ ലാലങ്കിളിനെ പോലെ തന്നെയാണ് അപ്പുച്ചേട്ടനും! തുറന്നുപറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയിനറായ സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
തെലുങ്ക് ചിത്രം ഹലോയിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന തുടങ്ങിയവരാണ് ചിത്രത്തില്‍ കല്യാണിക്കൊപ്പം മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കളിക്കൂട്ടുകാരനായ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുവിനും കിട്ടിയിരിക്കുന്നതെന്ന് കല്യാണി പറയുന്നു. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനും ഇല്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്.

ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറെ ചിന്തിച്ച ശേഷമെ അഭിനയിക്കൂ. ലാലങ്കിളും അപ്പുച്ചേട്ടനെ പോലെ ആയാസ രഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്.

സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരക്കാറിന്റെ സെറ്റ് ശരിക്കും ഒരു കുടുംബ സംഗമം പോലെ ആയിരുന്നു. കല്യാണി പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞു.

മരക്കാറില്‍ ചെറിയൊരു വേഷത്തിലാണ് കല്യാണി എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗാനരംഗത്തില്‍ നിന്നുളള കല്യാണിയുടെ സ്റ്റിലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പ്രണവും കല്യാണിയും ഒന്നിച്ച ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്. മാര്‍ച്ചിലാണ് പ്രിയദര്‍ശന്റെ മരക്കാര്‍
അറബിക്കടലിന്റെ സിംഹം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications