അച്ഛന്‍ പിന്നില്‍ മകള്‍ മുന്നിലും! കല്യാണിക്ക് മാത്രമല്ല പ്രിയദര്‍ശനും അഭിമാന നിമിഷമായിരുന്നു അത്!

മോഹന്‍ലാലും പ്രിയദര്‍ശനും സുരേഷ് കുമാറും അശോക് കുമാറുമൊക്കെ സിനിമാമോഹമായി നടന്നിരുന്നവരായിരുന്നു. യൗവനകാലത്തെ വലിയ മോഹം സാക്ഷാത്ക്കരിച്ചാണ് ഇവരൊക്കെ എത്തിയത്. പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് ഇവരൊക്കെ മുന്നേറിയത്. താരങ്ങള്‍ തമ്മില്‍ മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളാണ്. ഒരുകാലത്ത് ഇവരായിരുന്നു മലയാള സിനിമയെ നയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരില്‍ പലരുടെയും മക്കള്‍ സിനിമയില്‍ മുന്നേറുന്ന കാഴ്ചയും നമ്മള്‍ കണ്ടിരുന്നു. ഇപ്പോഴിതാ താരപുത്രന്‍മാരും താരപുത്രികളുമെല്ലാം ഒരു സിനിമയ്ക്കായി അണിനിരന്നിരിക്കുകയാണ് പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഈ അപൂര്‍വ്വ സംഗമത്തിന് വഴിയൊരുക്കിയത്.

കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും അനി ശശിയും സിദ്ധാര്‍ത്ഥുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ നായികയായി കല്യാണി എത്തുമോയെന്നായിരുന്നു പലരും ചോദിച്ചത്. തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് അവസരം ലഭിച്ചപ്പോള്‍ പരിഭ്രാന്തിയിലാവുകയായിരുന്നു താനെന് കല്യാണി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ബാല്യകാല വേഷങ്ങളാണ് പ്രണവും കല്യാണിയും അവതരിപ്പിക്കുന്നത്. ഒരുമിച്ച് ചുവട് വെക്കുന്ന അപ്പുവിന്റേയും കല്യാണിയുടേയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പ്രിയദര്‍ശനും അച്ഛന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മകളും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേക്കുറിച്ച് അറിയേണ്ടേ/ തുടര്‍ന്നുവായിക്കൂ.

മക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു

മക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയിലേക്കെത്തിയത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായിരുന്നു മകള്‍ക്ക് താല്‍പര്യമെങ്കില്‍ വിഎഫ്എക്‌സ് മികവിനാണ് സിദ്ധാര്‍ത്ഥ് ശ്രമിച്ചത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ അച്ഛനൊപ്പം ചേര്‍ന്നത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഇവരുടെ സിനിമയ്ക്കായി. അച്ഛനും മക്കളും ഒരു സിനിമയ്ക്കായി അണിനിരന്നുവെന്ന അപൂര്‍വ്വ ഭാഗ്യവും ഈ കുടുംബത്തിനുണ്ട്.

വിധി അത് യാഥാര്‍ത്ഥ്യമാക്കി

വിധി അത് യാഥാര്‍ത്ഥ്യമാക്കി

ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ താനും മകള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുകയും അവളെ ഗൈഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിദൂരമായ സ്വപ്‌നങ്ങളില്‍പ്പോലും അവളെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സങ്കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ വിധി അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിന്നെക്കുറിച്ച് അഭിമാനം

നിന്നെക്കുറിച്ച് അഭിമാനം

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് കല്യാണിയെത്തിയത്. അഭിനയം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന ബോധ്യം താരപുത്രിക്കുണ്ടായിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടുമെന്നും അതാണ് അമ്മൂ നിന്നെക്കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നതെന്നും പ്രിയദര്‍ശന്‍ കുറിച്ചിട്ടുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും അതിനോട് വിശ്വസ്തത പുലര്‍ത്താനും അച്ഛന്‍ ഉപദേശിച്ചിട്ടുണ്ട്.

കല്യാണി പറഞ്ഞത്

കല്യാണി പറഞ്ഞത്

മരക്കാറിലെ തന്‍രെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞുവെന്നും വ്യക്തമാക്കി കല്യാണിയും രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ തന്റെ ലുക്കും താരപുത്രി പങ്കുവെച്ചിട്ടുണ്ട്. ഡാഡ് നൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹം തന്നെ ശാസിച്ചിരുന്നു. അഭിനയത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു അത്.

കട്ട് ചെയ്യാനൊന്നുമില്ല

കട്ട് ചെയ്യാനൊന്നുമില്ല

മരക്കാറില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ നെര്‍വെസ്സായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ ഡാഡ് തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് താരപുത്രി പറയുന്നു. നന്നായി ചെയ്തുവെന്നും ഇതില്‍ ഒരു ക്ടട് പോലും വേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. താരപുത്രിയുടെ ട്വീറ്റും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

 പ്രണവിനൊപ്പമുള്ള ഡാന്‍സ്

പ്രണവിനൊപ്പമുള്ള ഡാന്‍സ്

കളിക്കൂട്ടുകാരായ കല്യാണിയും പ്രണവും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അപ്പുച്ചേട്ടന്റെ അഭിനയത്തെക്കുറിച്ച് വാചാലയായി താരപുത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ലാലങ്കിളിന്‍രെ അതേ ജീന്‍ തന്നെയാണ് അപ്പുച്ചേട്ടന് കിട്ടിയതെന്നും വളരെ പെട്ടെന്നാണ് അദ്ദേഹം കടുകട്ടി ഡയലോഗുകള്‍ പഠിച്ചെടുക്കുന്നതെന്നും കല്യാണി പറഞ്ഞിരുന്നു.

കല്യാണിയുടെ ട്വീറ്റ് കാണാം

മരക്കാര്‍ അനുഭവത്തെക്കുറിച്ച് കല്യാണി.

പ്രിയദര്‍ശന്‍റെ ട്വീറ്റ് കാണാം

കല്യാണിയെക്കുറിച്ച് പ്രിയദര്‍ശന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X