ബിന്ദു പണിക്കരെ കടത്തിവെട്ടി കല്യാണിയുടെ ചുവടുവെപ്പ്! താരപുത്രിയുടെ ഓണാഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു!
സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്ന അഭിനേതാക്കളാണ് ബിന്ദു പണിക്കറും സായ് കുമാറും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. ഇവരുടെ കുടുംബത്തിലെ സ്‌പെഷല്‍ സെലിബ്രിറ്റിയായ അരുന്ധതി എന്ന കല്യാണിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കല്യാണി പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഡബ്‌സ്മാഷ് വീഡിയോ പങ്കുവെച്ചായിരുന്നു നേരത്തെ താരപുത്രി എത്തിയത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലേക്കെത്തുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
അമ്മയെപ്പോലെ തന്നെ മകള്‍ക്കും അഭിനയത്തില്‍ ഭാവിയുണ്ടെന്നും മകളും മോശമാക്കില്ലെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ അഭിനയത്തിലേക്ക് ഇപ്പോഴില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനവുമെന്നുമായിരുന്നു കല്യാണി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെച്ച ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ടിക് ടോകില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചാണ് കല്യാണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങള്‍ ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. ഭാവിയില്‍ ഈ താരപുത്രിയും സിനിമയിലേക്കെത്തുമോയെന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്.


Click it and Unblock the Notifications