വർഷം ഒരുപാടായില്ലേ, പഴയത് പോലെ പറ്റുന്നില്ലെന്ന് അമ്മ പറയും, ശബ്ദം വരെ മാറി; ബിന്ദു പണിക്കരെക്കുറിച്ച് മകൾ

മധുവിധു എന്ന സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വരികയാണ് നടി ബിന്ദു പണിക്കറുടെ മകൾ കല്യാണി പണിക്കർ. അച്ഛൻ സായ് കുമാറിനെയും അമ്മ ബിന്ദു പണിക്കറെയും കുറിച്ച് പുതിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മെെ ബോസ് എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും സായിച്ചൻ. അച്ഛൻ കർക്കശക്കാരനായിരിക്കുമല്ലോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ അല്ല. വളരെ ചിൽ ആണ്.

കോമഡി പറയും. അച്ഛനും അമ്മയ്ക്കും റീലുകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അവർ പിള്ളേരെ പോലെയാണ് റീൽ ചെയ്യുമ്പോൾ. ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലേത് പോലുള്ള മോഡുലേഷൻ അമ്മയ്ക്ക് ഇപ്പോൾ പറ്റില്ലെന്ന് ഞാൻ ആലോചിക്കും. അത് പോലെയല്ല അമ്മ ചെയ്ത് വെച്ചതെന്ന് റീൽ എടുക്കുമ്പോൾ ഞാൻ പറയും. വർഷം കുറേ ആയില്ലേ മോളെ ഇത് അത് പോലെ ചെയ്യാൻ പറ്റുന്നില്ല എന്ന് അമ്മ പറയും. ശബ്ദം വരെ മാറി.

Kalyani Panicker  Bindu Panicker

അമ്മ പെർഫോം ചെയ്യുമ്പോൾ ഹെെ പിച്ചിലാണ് സംസാരിക്കുക. അമ്മ ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട സിനിമ റോഷാക്ക് ആണ്. സുശീല എന്ന കഥാപാത്രത്തിനുള്ള ‍ഡെപ്ത് ഭീകരമാണ്. അമ്മയുടെ മകളായതിൽ അഭിമാനമാണ്. ഇപ്പോഴും ഞാൻ കാണുന്ന സിനിമയാണത്. എങ്ങനെയാണ് അമ്മ ആ വേഷം ചെയ്തതെന്ന് അറിയില്ലെന്നും കല്യാണി പണിക്കർ പറഞ്ഞു. വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Read more about: bindu panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X