യുകെയില്‍ വെച്ചെടുത്ത തീരുമാനം! അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍! മനസുതുറന്ന് കല്യാണി

പണ്ടേ അഭിനയ മോഹം മനസിലുണ്ടായിരുന്നു. ഉള്ളില്‍ അതുണ്ടായിരുന്നു. അച്ഛനെയും അമ്മയേയും കണ്ടല്ലേ വളര്‍ന്നത്. ഞാനത് അച്ഛനോട് പറഞ്ഞിട്ടില്ല. കോളേജ് കഴിഞ്ഞപ്പോഴും പഠനം തുടരണം എന്ന ലെവലായിരുന്നു. അങ്ങനെയാണ് ലണ്ടനിലേക്ക് പോയത്. അവിടെയൊരു ഡിപ്ലോമ കോഴ്‌സ് ചെയ്തു. ലണ്ടനിലൊക്കെ വെച്ചാണ് അഭിനയിക്കണമെന്ന് തീരുമാനിച്ചത്. എന്തായാലും, നോക്കണം, എന്റെ ഉള്ളില്‍ ഇതുണ്ട്. എനിക്ക് സന്തോഷം തരുന്നത് ഇതാണെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു. അപ്പോഴാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്. പറയാന്‍ മടിയൊന്നുമില്ലായിരുന്നു. കല്യാണിയെ സംബന്ധിച്ചിടത്തോളം മികച്ച ലാന്‍ഡിംഗാണ്, ഇതിന് വേണ്ടിയായിരിക്കും കല്യാണി ഇതുവരെ കാത്തിരുന്നതെന്നാണ് തോന്നുന്നതെന്നായിരുന്നു ജഗദീഷ് പറഞ്ഞത്.

മിഥുനെപ്പോലെ ഈ ചേട്ടനും! ഉമ്മ കൊടുക്കാന്‍ പറഞ്ഞു! അഴകിയ രാവണനിലെ ആ രംഗത്തെക്കുറിച്ച് കാവ്യ മാധവന്‍
മിഥുനെപ്പോലെ ഈ ചേട്ടനും! ഉമ്മ കൊടുക്കാന്‍ പറഞ്ഞു! അഴകിയ രാവണനിലെ ആ രംഗത്തെക്കുറിച്ച് കാവ്യ മാധവന്‍

ഒരുപാട് ഷെയ്ഡ്‌സുള്ള കഥാപാത്രമാണ്, ഒരുപാട് അഭിനയമുഹൂര്‍ത്തമുണ്ട്. വെറുതെ വന്ന് പോവുന്നൊരു നായികയല്ലെന്ന് സായ് കുമാറും സാക്ഷ്യപ്പെടുത്തിയിരുന്നു. റാംജിറാവുവില്‍ എനിക്കും അതുപോലെയൊരു ക്യാരക്ടറായിരുന്നു കിട്ടിയത്. അതുപോലെ തന്നെയാണ് ഇവള്‍ക്കും. കംപ്ലീറ്റ് പാക്കേജായിരുന്നു. എന്ത് ചെയ്യും എന്ന് ചോദിക്കേണ്ടതില്ല, അങ്ങനെയായിരുന്നു. മഴയൊക്കെയായതിനാല്‍ ഷൂട്ട് കുറച്ച് വൈകിയിരുന്നു. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. അസീസ് ചേട്ടനും, ജഗദീഷ് സാറിനുമൊപ്പം സമയം ചെലവഴിക്കാനായി കഴിഞ്ഞതില്‍ സന്തോഷം എന്നും കല്യാണി പറഞ്ഞിരുന്നു.

Kalyani Panicker about Madhuram
Photo Credit: Kalyani Panicker / Instagram

വില്ലന്‍ വേഷത്തില്‍ നിന്നുമൊരു മാറ്റം ഞാനാഗ്രഹിച്ചിട്ടില്ല. പക്ഷേ, ഇങ്ങനെ നിര്‍ത്താതെ അടി കൊള്ളുന്നതില്‍ താല്‍പര്യമില്ല. വില്ലനെ നിര്‍ത്താതെ ഇടിക്കുന്നതല്ലല്ലോ ഹീറോയിസം. ചില സമയത്തൊക്കെ അടി ചോദിച്ച് വാങ്ങിച്ചിട്ടുണ്ട്. ഇന്നും കൈയ്യടിയാണ് തിയേറ്ററില്‍. ഇപ്പോള്‍ ഫീല്‍ഗുഡ് കഥാപാത്രങ്ങളാണ് കൂടുതല്‍ ചെയ്യുന്നതെന്ന് സായ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഹ്യൂമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അങ്ങനെയുള്ള ക്യാരക്ടര്‍ ചെയ്യുന്നവര്‍ക്ക് ബാക്കി ജോണറുകളൊക്കെ എളുപ്പത്തില്‍ ചെയ്യാനാവും എന്നും സായ്കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ചില സമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കല്യാണിയുടെ ആദ്യ സിനിമയാണ്. പെര്‍ഫോം ചെയ്യും എന്നറിയാം, എന്നാലും ഉള്ളില്‍ നല്ല പേടിയായിരുന്നു.

ഞാനാണ് നിന്നെ ഇത്രയുമാക്കിയത്! അച്ഛമ്മയ്‌ക്കൊപ്പം കിച്ചു! ഈ മറുപടി രേണുവിന്! കണ്‍നിറയെ കാണട്ടെ
ഞാനാണ് നിന്നെ ഇത്രയുമാക്കിയത്! അച്ഛമ്മയ്‌ക്കൊപ്പം കിച്ചു! ഈ മറുപടി രേണുവിന്! കണ്‍നിറയെ കാണട്ടെ

ഡയറക്ഷനും, എഡിറ്റിംഗും, ക്യാമറയുമൊക്കെ പഠിപ്പിക്കാം. അഭിനയം നമുക്കങ്ങനെ പഠിപ്പിക്കാവുന്ന കാര്യമല്ല. അത് തന്നെ വരേണ്ട കാര്യമാണ്. ചില മുഹൂര്‍ത്തങ്ങള്‍ വളരെ നന്നായി തന്നെ ചെയ്തിരുന്നു. അങ്ങനെയല്ല, ഇങ്ങനെ ചെയ്യൂ എന്ന് പറഞ്ഞ് കൊടുക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. അതെനിക്ക് സമാധാനമായിരുന്നു. അതുപോലെ ആദ്യ ചിത്രത്തില്‍ തന്നെ ഡാന്‍സും, പാട്ടുമൊക്കെ കിട്ടിയിട്ടുണ്ട്. അതും വലിയൊരു ഭാഗ്യമാണെന്നും സായ് കുമാര്‍ പറഞ്ഞിരുന്നു.

അമ്മയുടെ സിനിമകളില്‍ എനിക്കിഷ്ടം ജോക്കറാണ്. ഏതൊരു കഥാപാത്രമാണെങ്കിലും, സിറ്റുവേഷനാണെങ്കിലും നീ എങ്ങനെയാണ് പ്രതികരിക്കുക, അതാണ് നിന്നില്‍ നിന്നും വരിക എന്നാണ് രണ്ടാളും പറഞ്ഞത്.
ഇമോഷണല്‍ സീക്വന്‍സൊക്കെ ചെയ്യുമ്പോള്‍ അച്ഛന്‍ എല്ലാം പറഞ്ഞ് തരും. അവര്‍ക്ക് മോണിറ്ററില്‍ കാണാമല്ലോ, ആ കണ്ണൊന്ന് താഴേന്ന് മുകളിലേക്ക് മൂവ് ചെയ്താല്‍ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. അങ്ങനെ ചെയ്തപ്പോഴുള്ള മാറ്റം എടുത്ത് പറയേണ്ടതായിരുന്നു. അവരുടെ അനുഭവങ്ങളാണ്. അതൊക്കെ എനിക്ക് നല്ലതായി വന്നു എന്നും കല്യാണി ചൂണ്ടിക്കാണിച്ചിരുന്നു.

More from Filmibeat

Read more about: kalyani nair sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X