For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമ കണ്ട് ലാലങ്കിള്‍ ഒന്നും പറഞ്ഞില്ല! കെട്ടിപ്പിടിച്ചു! അതായിരുന്നു പ്രതികരണമെന്ന് കല്യാണി!

  |

  മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന തരത്തില്‍ ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഭാഷാഭേദമില്ലാതെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമകളുമായി നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് അദ്ദേഹം ലിസിയുമായി പ്രണയത്തിലാവുന്നതും പിന്നീട് താരത്തെ ജീവിതസഖിയാക്കുന്നത്. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു ലിസിയും പിന്തുടര്‍ന്നത്. ഇവരുടെ ജീവിതത്തിലേക്ക് അതിഥിയായി രണ്ടുമക്കളുമെത്തി. അച്ഛനും അമ്മയ്ക്കും പിന്നാലെ മകളായ കല്യാണി സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് ലിസി പ്രിയദര്‍ശനില്‍ നിന്നും വേര്‍പിരിഞ്ഞത്. ആരാധകരെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

  മമ്മൂട്ടിയായിരുന്നു അന്നത് പരിഹരിച്ചത്! അലംകൃതയുടെ ഡിമാന്‍ഡ് ഇതായിരുന്നുവെന്നും മല്ലിക സുകുമാരന്‍!

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് തങ്ങളെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും ഏത് കാര്യത്തിലും ഇരുവരും ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടെന്നും ഈ താരപുത്രി വ്യക്തമാക്കിയിരുന്നു. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. കൃഷ് 3 യില്‍ സാബു സിറിളിനോടൊപ്പം കലാസംവിധായികയായി പ്രവര്‍ത്തിച്ചിരുന്നു. ക്യാമറയ്ക്ക് പിന്നിലെ അനുഭവങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരപുത്രി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനെ അറിയിച്ചത്. അച്ഛനും അമ്മയും കുടുംബ സുഹൃത്തുക്കളുമൊക്കെ ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നുവെന്ന് താരപുത്രി പറയുന്നു. ആദ്യ തെലുങ്ക് സിനിമയിലൂടെ തന്നെ പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഈ താരപുത്രി. ഇതേക്കുറിച്ച് കല്യാണി പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി നിരാശപ്പെടുത്തിയോ? കുട്ടനാടന്‍ ബ്ലോഗ് ബോക്‌സോഫീസ് കീഴടക്കിയോ? ആദ്യദിനം നേടിയത്? കാണൂ!

  ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു

  ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു

  ആര്‍ക്കിടെക്ചര്‍ പഠനം കഴിഞ്ഞതിന് ശേഷമാണ് താന്‍ സിനിമയിലേക്കെത്തിയത്. ക്യാമറയ്ക്ക് പിന്നിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. അതിനിടയിലാണ് അഭിനേത്രിയാവാനുള്ള ആഗ്രഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞത്. വിചാരിക്കുന്നത്ര എളുപ്പമല്ല അഭിനയമെന്നും നോക്കി തീരുമാനമെടുക്കണമെന്നുമാണ് അന്ന് അച്ഛന്‍ പറഞ്ഞത്. അമ്മയോട് പറഞ്ഞപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ടുള്ള പൊതുപരിപാടികളില്‍ എല്ലാം ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മകളുടെ അരങ്ങേറ്റത്തില്‍ ഇരുവരും ഏറെ സന്തുഷ്ടരായിരുന്നു.

  മോഹന്‍ലാലിന്റെ പ്രതികരണം

  മോഹന്‍ലാലിന്റെ പ്രതികരണം

  കുട്ടിക്കാലം മുതലേ തന്നെ ലാലങ്കിളിനെയും കുടുംബത്തിനെയും അറിയാം. ഹലോ കണ്ടപ്പോള്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ല. കെട്ടിപ്പിടിച്ചാണ് പ്രതികരണം അറിയിച്ചത്. അതിലുണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവുമൊക്കെ. പിന്നീട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിനയത്തെക്കുറിച്ച് എഴുതിയത്. അത് കണ്ടപ്പോള്‍ ഏറെ സന്തോഷമായെന്നും താരപുത്രി പറയുന്നു. അദ്ദേഹത്തപ്പോലൊരാള്‍ തന്റെ സിനിമ കണ്ടത് തന്നെ വലിയ കാര്യമാണ്.

  അമ്മയ്‌ക്കൊപ്പം ഫിലിം ഫെയറില്‍

  അമ്മയ്‌ക്കൊപ്പം ഫിലിം ഫെയറില്‍

  അമ്മയ്‌ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫിലിം ഫെയര്‍ അവാര്‍ഡില്‍ അമ്മ മിക്കപ്പോഴും പങ്കെടുക്കാറുണ്ട്. ഇത്തവണയും അമ്മ ഈ പതിവ് തെറ്റിച്ചിരുന്നില്ല. അമ്മയ്‌ക്കൊപ്പമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. അവാര്‍ഡിനര്‍ഹയായ തന്റെ പേര് വിളിച്ചും അത് സ്വീകരിച്ചതുമൊക്കെ ഒരു സ്പനം പോലെയാണ് തോന്നിയത്. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു താന്‍. അമ്മ അരികിലുണ്ടല്ലോയെന്ന സന്തോഷവുമുണ്ടായിരുന്നു.

  അച്ഛന്റെ സിനിമയില്‍

  അച്ഛന്റെ സിനിമയില്‍

  അച്ഛനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്നും അടുത്ത് തന്നെ മലയാള അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നും താരപുത്രി പറയുന്നു. തന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹലോയിലൂടെ മകള്‍ അരങ്ങേറുമ്പോള്‍ സജീവസാന്നിധ്യമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

  അപ്പുവുമായി നല്ല സൗഹൃദമുണ്ട്

  അപ്പുവുമായി നല്ല സൗഹൃദമുണ്ട്

  മോഹന്‍ലാലിന്റെ മകനായ പ്രണവെന്ന അപ്പുവുമായി നല്ല സൗഹൃദമുണ്ട്. കുട്ടിക്കാലം മുതലേ സാഹസികതയോട് ഏറെ ഭ്രമമായിരുന്നു അവന്. ആദിയിലെ പാര്‍ക്കൗര്‍ രംഗങ്ങള്‍ അവന്‍ അനായാസമാക്കിയതില്‍ പ്രത്യകിച്ച് അത്ഭതമൊന്നും തോന്നുന്നില്ല. താനും അവനും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസ്സിപ്പുകള്‍ കാണാറുണ്ട്. ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ടെന്നും നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  നാഗാര്‍ജ്ജുനയുടെ കോള്‍

  നാഗാര്‍ജ്ജുനയുടെ കോള്‍

  മലയാള സിനിമയില്‍ തൊടുന്നതെല്ലാം ഫ്‌ളോപ്പ് എന്ന അവസ്ഥയില്‍ അച്ഛന്‍ നിന്നപ്പോള്‍ രക്ഷിക്കാനെത്തിയ നാഗാര്‍ജ്ജുനയായിരുന്നു. ഹൈദരാബാദിലേക്ക് ഉടനെത്തണമെന്ന് പറഞ്ഞായിരുന്നു അന്നദ്ദേഹം വിളിച്ചത്. അടിക്കടിയുള്ള പരാജയം കാരണം സിനിമയില്‍ നിന്നും മാറി നിന്നാലെയെന്നായിരുന്നു അച്ഛന്‍ ആ സമയത്ത് ആലോചിച്ചത്. എന്നാല്‍ ഇതൊന്നും വകെ വെക്കാതെ തെലുങ്ക് സിനിമയൊരുക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആ സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

  മകനൊപ്പം കല്യാണിയെ അഭിനയിപ്പിക്കണം

  മകനൊപ്പം കല്യാണിയെ അഭിനയിപ്പിക്കണം

  ഇത്തവണ അദ്ദേഹം വിളിച്ചത് മറ്റൊരപേക്ഷയുമായിട്ടായിരുന്നു. തെലുങ്കിലെ സൂപ്പര്‍ താരങ്ങളിലൊരാളായ മകന്‍ അഖില്‍ അക്കിനേനിക്കൊപ്പം പ്രിയന്റെ മകളെ അഭിനയിപ്പിക്കണം ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അദ്ദേഹം മുന്നോട്ട് വെച്ച അവസരം തള്ളിക്കളായാനാവില്ലെന്നും അച്ഛന്റെ ശിഷ്യാനാണ് ആ ചിത്രം സംവിധാനം ചെയ്യുന്നതെന്നുമറിഞ്ഞതോടെയാണ്‌ േഹലോയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രി സ്വന്തമാക്കിയത്.

  English summary
  Kalyani Priyadarshan about Film fare experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X