കല്യാണി പ്രിയദര്‍ശനെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍, ലിസിക്ക് ശേഷം മഞ്ജുവിനൊപ്പം തിളങ്ങി താരപുത്രി

മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കല്യാണി പ്രിയദര്‍ശനും സിനിമയിലേക്ക് എത്തിയത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ലിസി പ്രിയദര്‍ശനുമായി പ്രണയത്തിലായത്. വിവാഹത്തിന് ശേഷമായി അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. മക്കളുടെ കാര്യങ്ങളുമൊക്കെയായി മാറി നില്‍ക്കുകയായിരുന്നു താരം. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുകയായിരുന്നു. മാതാപിതാക്കളുടെ വേര്‍പിരിയല്‍ തങ്ങളെ ബാധിച്ചിരുന്നില്ലെന്നായിരുന്നു കല്യാണി പറഞ്ഞത്.

തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്‍ തുടക്കം കുറിച്ചത്. പ്രിയദര്‍ശന്റെ ശിഷ്യന്റെ ചിത്രമായിരുന്നു ഇത്. താരപുത്രിയുടെ അരങ്ങേറ്റത്തിന് ആശംസയുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മകളുടെ അഭിനയ ജീവിതത്തിന് ആശംസയേകാനായി ലിസിയും നേരിട്ടെത്തിയിരുന്നു. തെലുങ്കിലൂടെ തുടങ്ങി മലയാളത്തിലേക്ക് എത്തുകയായിരുന്നു താരപുത്രി. അതിനിടയില്‍ അമ്മയ്‌ക്കൊപ്പമായി പരസ്യത്തിലും അഭിനയിച്ചിരുന്നു കല്യാണി. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള കല്യാണിയുടെ പുതിയ പരസ്യം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മഞ്ജു വാര്യറിനൊപ്പം

മഞ്ജു വാര്യറിനൊപ്പം

മഞ്ജു വാര്യര്‍ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഒരുകാലത്ത് നായികയായി തിളങ്ങിയ താരമായ ലിസിക്ക് പിന്നാലെയായാണ് മകളും ഈ മേഖലയിലേക്ക് എത്തിയത്. ലേഡി സൂപ്പര്‍ സ്റ്റാറും താരപുത്രിയും ഒരുമിച്ചുള്ള ജ്വല്ലറി പരസ്യ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും പരസ്യത്തിലൂടെയെത്തി പ്രേക്ഷകമനം കവര്‍ന്നത്. അമിതാഭ് ബച്ചന്‍ പങ്കുവെച്ച പരസ്യ വീഡിയോയില്‍ 14 താരങ്ങളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അമ്മയ്ക്ക് ശേഷമായി

അമ്മയ്ക്ക് ശേഷമായി

അമ്മയ്‌ക്കൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു കല്യാണി പ്രിയദര്‍ശന്‍. ലിസിയേയും മകളേയും ഒരുമിച്ച് കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. അച്ഛനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് കല്യാണി എത്തിയിരുന്നു. മകള്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ടെന്‍ഷനിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞിരുന്നു. അമ്മയോടൊപ്പവും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷമായിരുന്നു കല്യാണിക്കുണ്ടായിരുന്നത്.

ആദ്യത്തേത്

ആദ്യത്തേത്

മഞ്ജു വാര്യര്‍ക്കൊപ്പം ഇതാദ്യമായാണ് കല്യാണി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ പരസ്യത്തിന്റെ ചിത്രീകരണം തുടങ്ങാന്‍ നാളുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളുകള്‍ക്ക് ശേഷമായാണ് പിന്നീട് പരസ്യം ചിത്രീകരിച്ചത്. ഇതിന് ശേഷമായാണ് കല്യാണിക്ക് പരസ്യ രംഗത്തുനിന്നും മികച്ച അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാമായുള്ള അവസരമാണ് താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയില്‍ സജീവം

സിനിമയില്‍ സജീവം

ഹലോയിലൂടെ തുടങ്ങിയ സിനിമാജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായെത്തുന്നത്. കുട്ടിക്കാലം മുതലേ അപ്പുച്ചേട്ടനുമായി സൗഹൃദമുണ്ടെന്നും, ഒരുമിച്ച് അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്നും കല്യാണി പറഞ്ഞിരുന്നു. ഹൃദയത്തിന് മുന്‍പ് അച്ഛന്റെ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ഇരുവരും ഒരുമിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X