ലാലങ്കളിന്റെ ജീന്‍ അപ്പുച്ചേട്ടനും കിട്ടിയിട്ടുണ്ട്! ഡയലോഗൊക്കെ പെട്ടെന്ന് പഠിക്കുമെന്നും കല്യാണി

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്ക് കടന്നുവരുന്നത് സ്വഭാവികമായ കാര്യമാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി പേരാണ് തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ഇവര്‍ക്ക് ലഭിക്കാറുള്ളത്. താരപുത്രനെന്നുള്ള ഇമേജ് തുടക്കത്തില്‍ സഹായകമായി മാറാറുണ്ടെങ്കിലും സ്ഥായിയായ നിലനില്‍പ്പിന് അത് മാത്രം പോരെന്ന കാര്യത്തെക്കുറിച്ച് ഇവരും ബോധവാന്‍മാരാണ്. താരപുത്രന്‍ ലേബലിനും അപ്പുറത്ത് സ്വന്തമായി ഇടം കണ്ടെത്തിയാണ് പലരും മുന്നേറുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റമായിരുന്നു ആദിയിലൂടെ സംഭവിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍ നായകനായത്.

അരങ്ങേറ്റ ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തിയിരുന്നു. അസാമാന്യ അഭിനയമികവെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ താരപുത്രന്റെ മിടുക്കിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. കുട്ടിക്കാലം മുതേലയുള്ള പാര്‍ക്കൗര്‍ പഠനമാണ് താരപുത്രന് സഹായകമായി മാറിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു പിന്നീട് താരപുത്രന്‍ അഭിനയിച്ചത്. സര്‍ഫര്‍ അഭ്യാസവുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. ജനുവരി 25നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. രണ്ടാമത്തെ സിനിമയും പൂര്‍ത്തിയാക്കി മൂന്നാമത്തെ സിനിമയിലേക്കെത്തിയിരിക്കുകയാണ് താരപുത്രന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ ലൊക്കേഷനിലെത്തിയ താരത്തെക്കുറിച്ചും താരപുത്രന്റെ അഭിനയ മികവിനെക്കുറിച്ചും വാചാലയാവുകയാണ് കല്യാണി പ്രിയദര്‍ശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണവും കല്യാണിയും

പ്രണവും കല്യാണിയും

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള ഓണ്‍ സ്‌ക്രീനും കെമിസ്ട്രിയെക്കുറിച്ചും ഓഫ് സ്‌ക്രീന്‍ സൗഹൃദത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരുടേയും കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. പ്രണവും കല്യാണിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഒരുകാലത്ത് പ്രചരിച്ചിരുന്നു. കുപ്രചാരണങ്ങളെ ഇരുവരും ചിരിച്ച് തള്ളുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരുമിച്ച് അഭിനയിക്കുകയാണ് ഇരുവരും ഇപ്പോള്‍.

തമാശ നിറഞ്ഞ അനുഭവം

തമാശ നിറഞ്ഞ അനുഭവം

അപ്പുച്ചേട്ടനൊപ്പം അഭിനയിക്കുന്നത് വളരെ രസകരമാണെന്നാണ് കല്യാണി പറയുന്നത്. കളിക്കൂട്ടുകാരാണ് തങ്ങളെന്നും വര്‍ഷങ്ങളായി തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളതെന്ന് താരപുത്രി പറയുന്നു. അതിനാല്‍ത്തന്നെ ഒരുമിച്ചഭിനയിക്കുകയെന്ന കാര്യം വലരെ ഫണ്ണിയായാണ് തോന്നിയത്. വളരെ നാച്വലറായാണ് അപ്പുച്ചേട്ടന്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ലാല്‍ മാമയുടെ ജീന്‍ അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെക്കുന്നതില്‍ അസാമാന്യ കഴിവാണ് അദ്ദേഹത്തിന്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരപുത്രി പറയുന്നു. ചരിത്ര സിനിമയായതിനാല്‍ പ്രത്യേക സംഭാഷണങ്ങളാണ് ഉപയോഗിക്കുന്നത്. തന്നെ സംബന്ധിച്ച് ഒറ്റകേള്‍വിയിലൊന്നും അതോര്‍ത്ത് വെയ്ക്കാന്‍ പറ്റുന്നില്ല, എന്നാല്‍ അപ്പുച്ചേട്ടന് അങ്ങനെയെല്ലെന്നും താരപുത്രി പറയുന്നു.

സിദ്ധാര്‍ത്ഥും അനിയും

സിദ്ധാര്‍ത്ഥും അനിയും

കല്യാണിയുടെ സഹോദരനായ സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്‍രെ വിഎഫ്എക്‌സ് അസോസിയേറ്റ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്തത്. ഐവി ശശിയുടെ മകനായ അനി ശശി മരക്കാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായും കോ സ്്ക്രിപ്റ്റ് റൈറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിക്കുന്നത്.

അച്ഛന്റെ വിമര്‍ശനം

അച്ഛന്റെ വിമര്‍ശനം

തന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് ഡാഡിയെന്നും കല്യാണി പറയുന്നു. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍രെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നു. തന്റെ അഭിനയം കണ്ട് അദ്ദേഹം വിമര്‍ശിക്കാറുണ്ട്. എവിടെയാണ് താന്‍ ഇംപ്രൂവ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. പ്രിയദര്‍ശന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിക്രം കുമാറിന്റെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തുടക്കം കുറിച്ചത്. മരക്കാറിനെ പുറമെ പുതിയ തെലുങ്ക് സിനിമകളിലും കല്യാണി അഭിനയിക്കുന്നുണ്ട്.

അനി പറഞ്ഞത്?

അനി പറഞ്ഞത്?

തന്റെ ആദ്യ ഷോട്ടെടുക്കുന്നതിന് മുന്‍പ് പ്രിയനങ്കിള്‍ ഒരു ദീര്‍ഘനിശ്വാസമെടുത്ത് എല്ലാം ശരിയായി വരണമെന്ന് പ്രാര്‍ത്ഥിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്നായിരുന്നു അനി ശശി തന്നോട് പറഞ്ഞതെന്നും കല്യാണി പറയുന്നു. അച്ഛനോടൊപ്പം പ്രവര്‍ത്തിക്കണമെന്ന് വളരെ മുന്‍പേ ആഗ്രഹിച്ചിരുന്നുവെങ്കിലും അങ്ങനെയൊരുവസരം ലഭിച്ചപ്പോള്‍ ടെ്ന്‍ഷനായിരുന്നു തനിക്കെന്നും കല്യാണി പറയുന്നു.

ടെന്‍ഷനിലായിരുന്നു

ടെന്‍ഷനിലായിരുന്നു

മുന്‍പില്ലാത്ത തരത്തിലുള്ള ടെന്‍ഷനോടെയാണ് താന്‍ മരക്കാറിലേക്കെത്തിയതെന്ന് താരപുത്രി പറയുന്നു. 90 ലധികം സിനിമകളൊരുക്കിയ ഡാഡും ഇതേ ടെന്‍ഷനിലായിരുന്നുവെന്നുള്ളതാണ് തമാശ. തന്റെ ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് അദ്ദേഹം നെര്‍വേസ് ആകുന്നത്. ഷോട്ടിന് വേണ്ടി റെഡിയാവുമ്പോഴുള്ള തന്റെ ഹൃദയമിടിപ്പിനെക്കുറിച്ച് അവിടെക്കൂടിയവര്‍ക്കെല്ലാം കേള്‍ക്കാമെന്നും കല്യാണി പറയുന്നു.

അച്ഛന്‍ അങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണം

അച്ഛന്‍ അങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണം

തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് മകള്‍ മറ്റ് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നായിരുന്നു പ്രിയദര്‍ശന്റെ ആഗ്രഹം. ഇപ്പോഴത്തെ നെര്‍വേസ് മുന്‍കൂട്ടി ക്ണ്ട് തന്നെ കംഫര്‍ട്ടാക്കി മാറ്റുന്നതിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും താരപുത്രി പറയുന്നു. തന്റെ സിനിമയിലൂടെയായിരിക്കരുത് മകളുടെ അരങ്ങേറ്റമെന്നായിരുന്നു പ്രിയദര്‍ശന്‍ ആഗ്രഹിച്ചിരുന്നത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച കല്യാണിയുടെ ആദ്യ മലയാള സിനിമയാണ് മരക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X