പ്രണവ് മോഹന്‍ലാലും ദുല്‍ഖറും, താരപുത്രി കല്യാണി പ്രിയദര്‍ശന്റെ നായകന്മാരായി താരപുത്രന്മാര്‍!

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം എന്നിങ്ങനെ മലയാളത്തിന്റെ താരപുത്രന്മാരെല്ലാം വെള്ളിത്തിരയിലുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും അപൂര്‍വ്വമായിട്ടേ താരപുത്രിമാര്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്നുള്ളു. അക്കൂട്ടത്തില്‍ കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരെല്ലാം തെന്നിന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്.

കീര്‍ത്തി ദേശീയ പുരസ്‌കാരമടക്കം വാങ്ങി തമിഴിലും തെലുങ്കിലും നിറഞ്ഞ് നില്‍ക്കുകയാണ്. കല്യാണി തെലുങ്ക് സിനിമയിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ഈ ദിവസങ്ങളില്‍ കല്യാണി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നിരിക്കുകയാണ്. അതും താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന് ഒപ്പമാണെന്നതാണ് രസകരമായ കാര്യം.

കല്യാണിയുടെ സിനിമകള്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ മാതാപിതാക്കളെ പോലെ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. തെലുങ്കിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരപുത്രി അരങ്ങേറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ അവാര്‍ഡും ഇതിലൂടെ കല്യാണിയ്ക്ക് ലഭിച്ചിരുന്നു.

കല്യാണിയുടെ സിനിമകള്‍

ഇതുവരെ കല്യാണി അഭിനയിച്ച മൂന്ന് സിനിമകളും തെലുങ്കിലായിരുന്നു. ഇപ്പോള്‍ മലയാളത്തിലേക്കും തമിഴിലേക്കും അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടി. ഹീറോ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തുമ്പോള്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തിലെ ആദ്യ ചിത്രം. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. രസകരമായ കാര്യം കല്യാണിയ്‌ക്കൊപ്പം പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും അഭിനയിക്കുന്നു എന്നുള്ളതാണ്.

കല്യാണിയുടെ സിനിമകള്‍

മുന്‍കാലങ്ങളില്‍ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ കൂട്ടുകെട്ടില്‍ ഒത്തിരി ഹിറ്റ് സിനിമകള്‍ പിറന്നിരുന്നു. മോഹന്‍ലാല്‍ നായകനാവുമ്പോള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുകയും സുരേഷ് കുമാര്‍ നിര്‍മ്മിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പേരുടെയും മക്കള്‍ ഒരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമാപ്രേമികളെയും ആവേശത്തിലാക്കിയിരുന്നു. ബാല്യകാല സുഹൃത്തുക്കള്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തെ കുറിച്ച് ആരാധകരും പങ്കുവെച്ചിരുന്നു.

കല്യാണിയുടെ സിനിമകള്‍

ഇപ്പോള്‍ ഓരോ ദിവസം കഴിയുംതോറും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി കല്യാണി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇതോടെ താരപുത്രി പുത്രന്മാരുടെ സംഘമം വീണ്ടുമൊരു സിനിമയിലും ആവര്‍ത്തിക്കുകയാണ്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, ഉര്‍വശി, നസ്രിയ നസിം എന്നിങ്ങനെ ഒത്തിരി താരങ്ങള്‍ കൂടി അഭിനയിക്കുന്നുണ്ട്.

 കല്യാണിയുടെ സിനിമകള്‍

തമിഴിലേക്കുള്ള കല്യാണിയുടെ അരങ്ങേറ്റവും വാര്‍ത്തയില്‍ നിറയുകയാണ്. ഹീറോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ തമിഴകത്ത് എത്തുന്നത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഹീറോ. ഹിന്ദി നടന്‍ അഭയ് ഡിയോള്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോള്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഇന്‍ഡസ്ട്രികളിലും താരപുത്രിയുടെ സാന്നിധ്യം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X