അതിഥിയായി കല്യാണിയും! വിജയും രാശ്മികയും വിവാഹം സീക്രട്ടാക്കിയതിന് കാരണം? ഫോട്ടോയ്ക്ക് വരെ നിയന്ത്രണം
സിനിമാലോകവും പ്രേക്ഷകരും അക്ഷമരായി കാത്തിരുന്ന ആ നിമിഷങ്ങള്‍ വന്നെത്തിയിരിക്കുകയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദാനയും. വിരോഷ് വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്. സെലിബ്രിറ്റികള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഹല്‍ദി, സംഗീത് നൈറ്റിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഫാന്‍ പേജുകളിലൂടെയായി പുറത്തുവരുന്നുണ്ട്. ഉദയ്പൂര്‍ പാലസില്‍ ഫെബ്രുവരി 26ന് വിവാഹം എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ഇരുവരും വിവാഹിതരായേക്കും എന്ന വിവരം നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അവസാനനിമിഷമാണ് താരങ്ങള്‍ അതേക്കുറിച്ച് പ്രതികരിച്ചത്.
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളെല്ലാം മുറപോലെ തന്നെ നടത്തിയിരുന്നു ഇരുവരും. സുഹൃത്തുക്കളും, ബന്ധുക്കളുമൊക്കെയായി പരിപാടികളെല്ലാം ഗ്രാന്റായി തന്നെ കൊണ്ടാടിയിരിക്കുകയാണ്. അതിഥികള്‍ക്കായി ജാപ്പനീസ് വിരുന്നും, ബന്ധുക്കള്‍ക്കായി കായിക മത്സരങ്ങളും വരെ വെച്ചിരുന്നു ഇവര്‍. വിവാഹത്തിന് തൊട്ടുമുന്നെയായി സംഗീതും, ഹല്‍ദിയുമുണ്ടായിരുന്നു. വേദിയിലെ ഒരുക്കങ്ങള്‍ സ്റ്റോറിയിലൂടെയായി ചില സെലിബ്രിറ്റികള്‍ പങ്കുവെച്ചിരുന്നു.

വിജയും രാശ്മികയും വിരോഷ് വെഡ്ഡിംഗിന് മുന്നെയുള്ള ഹല്‍ദി വിശേഷം കാണിച്ചിരുന്നു. ഇവരുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹം ഗ്രാന്റാണെങ്കിലും ചിത്രങ്ങളൊന്നും പുറത്തുപോവരുതെന്ന കാര്യത്തില്‍ കര്‍ശനനിയന്ത്രണം വെച്ചിട്ടുണ്ട് ഇരുവരും. ഫോട്ടോ പകര്‍ത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇത്രയധികം സീക്രട്ടാക്കി വെക്കുന്നതെന്തിനാണെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. സിനിമ കാണാനും, കൈയ്യടിക്കാനും ഫാന്‍സ് വേണം. എന്നാല്‍ ആഗ്രഹിച്ച ആ കാഴ്ച മാത്രം കാണാന്‍ ഭാഗ്യമില്ലെന്ന് പരിഭവവും പറയുന്നവരുമുണ്ട്. തിരക്കുകളൊക്കെ കഴിഞ്ഞ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെയായി ചിത്രങ്ങള്‍ പങ്കുവെച്ചേക്കുമെന്ന പ്രതീക്ഷയാണ് മറ്റുചിലര്‍ പങ്കുവെക്കുന്നത്.
മലയാളികളുടെ സ്വന്തം താരപുത്രിയായ കല്യാണി പ്രിയദര്‍ശനും വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ടെന്നുള്ള വിവരങ്ങളുമുണ്ട്. കല്യാണിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ടാണ് ഹല്‍ദിക്ക് പോയതായി ആരാധകര്‍ പറയുന്നത്. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രവും കല്യാണി പങ്കുവെച്ചിരുന്നു. ഇതോടെയായിരുന്നു ക്ഷണിക്കപ്പെട്ടവരുടെ ലിസറ്റില്‍ കല്യാണിയുമുണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ചത്. തെലുങ്കിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. തമിഴിലും, തെലുങ്കിലുമൊക്കെയായി വലിയ സൗഹൃദവലയം തന്നെ ഇതിനകം സ്വന്തമാക്കിയിട്ടുമുണ്ട്.
നേരത്തെ രക്ഷിത്ത് ഷെട്ടിയും രശ്മികയും വിവാഹിതരാവാന്‍ തീരുമാനിച്ചതായിരുന്നു. എന്‍ഗേജ്‌മെന്റ് വരെ നടത്തിയതായിരുന്നു. എന്നാല്‍ വിവാഹം നടത്തിയിരുന്നില്ല. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഗീതഗോവിന്ദം സെറ്റില്‍ വെച്ചായിരുന്നു വിജയും രശ്മികയും പരിചയപ്പെടുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇവരുടെ പ്രണയകഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
ഇവര്‍ ജീവിതത്തിലും ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന വിലയിരുത്തലുകള്‍ അന്നേയുണ്ടായിരുന്നു. സ്‌ക്രീനിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പരിപാടികളില്ലൊം ഇരുവരും ഒന്നിച്ച് പങ്കെടുത്ത് തുടങ്ങിയതോടെയായിരുന്നു പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ വന്നത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളായി മാറുകയായിരുന്നു ഇരുവരും. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം നേരിടേണ്ടി വന്നപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്.


Click it and Unblock the Notifications











