അമ്മ ലിസിയുടെ സന്തോഷം ചിത്രത്തിലാക്കി കല്യാണി പ്രിയദർശൻ, സ്ഥലം ഒരുക്കിയത് മകൻ സിദ്ധാർത്ഥ്...

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ലിസി ലക്ഷ്മി. 1982 പുറത്ത് ഇറങ്ങി ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് ലിസി മലയാളത്തിൽ എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായിരുന്നു നടി. സംവിധായകൻ പ്രിദർശനുമായുള്ള വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ലിസി ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

ക്രിസ്തുമാസ് സ്പെഷ്യലായി നടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയില് വൈറലായിരുന്നു. അതീവ സന്തോഷവതിയായ ലിസിയെ ആണ് ചിത്രത്തിൽ കാണുന്നത്, മക്കൾക്കൊപ്പമായിരുന്നു നടിയുടെ ക്രിസ്തുമസ്. ലിസിയുടെ ഹാപ്പി ഫേസ് ക്യാമറയിൽ പകർത്തിയിരിക്കുന്നത് മകൾ കല്യാണി പ്രിയദർശൻ ആണ്. മകൻ സിദ്ധാർത്ഥ് ആണ് ആർട്ടിന് പിന്നിൽ. ചിത്രത്തിനോടൊപ്പം മക്കൾക്ക് ക്രെഡിറ്റും നൽകിയിട്ടുണ്ട്.

ലിസി

ഇതിന് മുൻപും കല്യാണി പകർത്തിയ ചിത്രങ്ങൾ ലിസി പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം എന്ന് കുറിച്ച് കൊണ്ടായിരുന്നു കല്യാണി എടുത്ത ചിത്രം ലിസി പോസ്റ്റ് ചെയ്തത്. അഭിനേത്രി മാത്രമല്ല മികച്ച ഫോട്ടോഗ്രാഫർ കൂടിയാണെന്ന് കല്യാണി തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് അമ്മയുടെ സാരിയിൽ കല്യാണിയും എത്താറുണ്ട് താരപുത്രിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. മലയാലത്തിലും അന്യഭാഷ ചിത്രങ്ങളിലും ഒരു പോലെ ആരാധകരുള്ള താരമാണ് കല്യാണി. ഹലോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കല്യാണി സിനിമയിൽ ആരാധകരെ നേടിയിരുന്നു. ഈ ചിത്രം മലയാളത്തിലും കാഴ്ചക്കാരെ നേടിയിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തിയത്.

സിനിമ

മോളിവുഡിൽ എത്തുന്നതിന് മുൻപ് തന്നെ കല്യാണിയ്ക്ക് ആരാധകരുണ്ടായിരുന്നു. ഹാലോ എന്ന തെലുങ്ക് ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബികടലിന്‌റെ സിംഹം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു കല്യാണി പിതാവിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഏറെ പേടിയോടെയാണ് എത്തിയതെന്ന് നടി ഒരു അഭമുഖത്തിൽ പറഞ്ഞിരുന്നു. രണ്ടു പേർക്കും സമ്മർദം ഉണ്ടായിരുന്നു എന്നാണ് കല്യണി പറഞ്ഞത്.

അച്ഛന്റെ സിനിമ

അച്ഛനൊടോപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ''അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്. മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്' എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു. ഒപ്പം പിതാവിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും താരപുത്രി പറഞ്ഞിരുന്നു.

അമ്മയുടെ സിനിമ

അമ്മ ലിസി ലക്ഷ്മിയുടെ ഇഷ്ടമല്ലാത്ത സിനിമയെ കുറിച്ചും അന്ന കല്യാണി പറഞ്ഞിരുന്നു.ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് അവതാരക ചോദിച്ചപ്പോഴായിരുന്നു ഇഷ്ടമല്ലാത്ത ചിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞത്. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതെയായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ ലിസ്റ്റിലായി എന്നായിരുന്നു കല്യാണി പറഞ്ഞത്. അതേസമയം തന്ഡറെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണെന്നും താരപുത്രി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു.

 മകളുടെ സിനിമ

മകൾ അഭിനയിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞിരുന്നു.മകള്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ ആശങ്കയായിരുന്നുവെന്നും അവൾക്ക് അഭിനയിക്കാനുള്ള കഴിവുണ്ടോയെന്നൊക്കെയായിരുന്നു ചിന്തിച്ചതെന്നും സംവിധായകൻ പറഞ്ഞിരുന്നു. അവള്‍ സീരിയസായാണ് പറയുന്നതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. മരക്കാറില്‍ കല്യാണിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്ന് പ്രിയദര്‍ശന്‍ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Recommended Video

ഹൃദയത്തിലെ പ്രണവിനെ കിടിലനായി അനുകരിച്ച് കുരുന്ന്
സിദ്ധാർത്ഥ്  പ്രിയദർശൻ

മകൻ സിദ്ധാർത്ഥാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ചെയ്തത്.. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഹൃദമാണ് ഇനി പുറത്ത് ഇറങ്ങാനുള്ള കല്യാണിയുടെ മലയാളം സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. ബ്രോഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്ന കല്യാണിയുടെ മറ്റൊരു ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X