പ്രണവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കല്യാണി, ബ്രിന്ദ മാസ്റ്ററിന് നന്ദി പറഞ്ഞ് താരപുത്രി

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് സംവിധായകൻ പ്രിയദർന്റേയും നടി ലിസിയുടേയും മകൾ കല്യാണി പ്രിയദർശൻ. 2017 ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടൊണ് കല്യാണി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കല്യാണിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ എത്തുന്നതിന് മുൻപ് തന്നെ കല്യാണികേരളത്തിൽ മികച്ച ആരാധകരെ സൃഷ്ടിച്ചിരുന്നു.

ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് കല്യാണിക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും നടി ആരാധകരുമായിപങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത നൃത്ത സംവിധാനനത്തിനുള്ള സംസ്ഥാനഅവർഡ് ലഭിച്ച ബ്രിന്ദ മാസ്റ്ററെ അഭിനന്ദിച്ച് കല്യാണി പ്രിയദശൻ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ഒരു നൃത്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് കല്യാണി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വലിയ ബഹുമതിയാണ്

"സിനിമയുടെ കമേഴ്സ്യൽ റിലീസിന് മുൻപ് തന്നെ നിങ്ങൾക്ക് ഇതിനകം ഹൃദയങ്ങളും പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞു ബ്രിന്ദ മാസ്റ്റർ. ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നൽകിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും. ആളുകൾ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എല്ലായ്പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാർഡിന് അഭിനന്ദനങ്ങൾ," കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  പ്രണവിനോടൊപ്പമുള്ള  ചിത്രം

കല്യാണി പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രണവ് മോഹൻലാലിനോടൊപ്പമുളള നൃത്ത രംഗത്തിന്റെ ചിത്രമാണ് നടി പങ്കുവെച്ചത്. കല്യാണിയുടേയും പ്രണവിന്റേയു ഈ നൃത്ത രംഗം നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത് . കല്യാണിയും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിലെ സിംഹം. ചിത്രത്തിനായ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  അച്ഛന്റെ   ചിത്രം

അച്ഛൻ പ്രിയദർശന്റെ ചിത്രത്തിൽ ഇതാദ്യമായിട്ടാണ് കല്യാണി അഭിനയിക്കുന്നത്. ലൊക്കേഷൻ അനുഭവം നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം. ഒപ്പത്തിന് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിനോടൊപ്പം അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു ഗണേശന്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം'. ഈ വർഷം മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് സിനിമാ തിയേറ്ററുകൾ അടയ്ക്കാൻ തീരുമാനിച്ചതോടെ ചിത്രം റീലീസ് ചെയ്യാനായില്ല.

  ഹൃദയം

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന കല്യാണി പ്രിയദർശൻ- പ്രണവ് മോഹലാൽ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് കല്യാണി ഏറ്റവു ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ ദുൽഖർ സൽമാനാണ് കല്യാണിയുടെ നായകനായി എത്തിയത്. അനൂപ് സത്യൻ സംവിധാന ചെയ്ത ചിത്രം വൻ വിജയമായിരുന്നു.

Recommended Video

പ്രണവുമായുള്ള ബന്ധം | കല്യാണി പ്രിയദർശൻ പറയുന്നു | filmibeat Malayalam

കല്യാണി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X