അഭിമാനിക്കുന്നു, അച്ഛന്റേയും സഹോദരന്റേയും നേട്ടത്തിൽ പങ്കുചേർന്ന് കല്യാണി പ്രിയദർശൻ

മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷടെയാണ് 67ാം മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരുന്നത്. തിളക്കമാർന്ന നേട്ടവുമായി പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിന്റെ മരയ്ക്കാർ അറബി കടലിന്റെ സിംഹം മുന്നിൽ തന്നെയുണ്ട്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, സ്പെഷൽ ഇഫക്ട്സ്, കോസ്റ്റ്യൂം ഡിസൈനിങ്ങ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് ചിത്രത്തിനെ തേടിയെത്തിയിരിക്കുന്നത്. ചിത്രം തിയേറ്റർ റിലീസിനായി ഒരുങ്ങുമ്പോഴാണ് ദേശീയ പുരസ്കാരം തേടിയെത്തിയത്.

kalyani priyadarshan

മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശനാണ് ലഭിച്ചിരിക്കുന്നത്. സുജിത് സുധാകരനാണ് മികച്ച കേസ്റ്റ്യൂം ഡിസൈനർ ഇപ്പോഴിത അച്ഛനും സഹോദരനും ആശംസ നേർന്ന് കൊണ്ട് കല്യാണി പ്രിയദർശൻ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് താരപുത്രി അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കല്യാണി പ്രിയദർശന്റെ കുറിപ്പ് ഇങ്ങനെയയ. "നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല," എന്നാണ് കല്യാണി കുറിക്കുന്നത്. താരപുത്രിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

വൈകുന്നേരം നാല് മണിക്കാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര നേടി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി. നടൻ ധനുഷ്, മനോജ് ബാജ്പെയ് എന്നിവരാണ് മികച്ച നടന്മാർ, കങ്കണ റണാവത്താണ് നടി. വിജയ് സേതുപതിക്ക് മികച്ച സഹനടൻ.

കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X