പ്രണവിനെ സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ! ആ ചോദ്യത്തിന് മറുപടിയുമായി കല്യാണി

പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സിനിമ ലോകവും വൻ ആഘോഷമാക്കുകയായിരുന്നു. താരപുത്രന് പിറന്നാൾ ആശംസ നേർന്ന് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ പ്രമാണിച്ച് അച്ഛനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ വസതിയിലാണ് താരം ഇപ്പോഴുള്ളത്. പ്രണവിന് അതിമനോഹരമായ പിറന്നാൾ ആശംസയായിരുന്നു മോഹൻലാൽ നേർന്നത്. മകന്റെ വളർച്ചയെ കുറിച്ചായിരുന്നു ലാലേട്ടന്റെ വാക്കുകൾ. ഇത് ആരാധകർക്കിടയിൽ വൈറലുമായിരുന്നു.

kalynani

ഇപ്പോഴിത മറ്റൊരാളുടെ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അത് മറ്റാരുടേയുമല്ല അഭിനേത്രിയും പ്രണവിന്റെ കളിക്കൂട്ടുകാരിയുമായ കല്യാണി പ്രിയദർശന്റെയാണ്. അൽപം വൈകിയാണ് കല്യാണിയുടെ ആശംസ എത്തിയിരിക്കുന്നത്. അതിനുള്ള കാരണവും നടി തന്നെ പറഞ്ഞിട്ടുമുണ്ട്. ഇസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

പ്രണവിന് പിറന്നാൾ ആശംസ നേരുന്നില്ലേ... എന്ന് ചോദിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. എനക്ക് അറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെന്ന്. എന്ത് കൊണ്ട് പ്രണവിനെ പിറന്നാൾ വിഷ് ചെയ്യുന്നില്ല എന്ന് ചോദിച്ച് കൊണ്ട് നിരന്തം ചോദിക്കുന്നവർക്കാണ് ഈ മറുപടി എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു കല്യാണിയുടെ വാക്കുകൾ. ഈ ചിത്രത്തിലുളളതിനേക്കാൾ നീ വളർന്നു
പക്ഷേ നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗർഭാ​ഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ". പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് കല്യാണി കുറിച്ചു.

കല്യാണിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. അപ്പുവുമായുള്ള സൗഹൃദത്തെ കുറിച്ച് കല്യാണി പല പ്രാവശ്യവും പറഞ്ഞിട്ടുമുണ്ട്.. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ഇരുവരും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പ്രണവ് - കല്യാണി കോമ്പോയ്ക്ക് വേണ്ടിയാണ്. പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ അറബി കടലിലെ സിംഹം, വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലും ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. വിനീത് തന്നെ തിരിക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമാണ് ഹദയം. കല്യാണിയുടെ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ വൈറലാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X