അഹാനയുടെ ചിത്രം കാണുമ്പോൾ കല്യാണിയ്ക്ക് ഒരു ആഗ്രഹം, കമന്റുമായി താരപുത്രി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും മക്കളും. അച്ഛന് പിന്നാലെ മൂത്തമകൾ അഹാനയും സിനിമയിൽ എത്തിയിട്ടുണ്ട്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു, അഹാനയെ പോലെ തന്നെ അനിയത്തിമാരു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. സഹോദരിമാരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

kalyani priyadarshan

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൃഷ്ണ സിസ്റ്റേഴ്സിന്റെ പുതിയ ചിത്രമാണ്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് അഹാന ക്വാറന്റൈനിൽ ആയിരുന്നു. നെഗറ്റീവായതിനെ തുടർന്ന് അഹാന സഹോദരിമാരോടൊപ്പം എത്തിയിരിക്കുകയാണ്. താരങ്ങളുടെ ഒത്ത് ചേരാൽ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പോസിറ്റീവ് കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അഹാനയുടെ ചിത്രത്തിന് കമന്റുമായി നടി കല്യാണി പ്രിയദർശനും എത്തിയിട്ടുണ്ട്. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം തോന്നുന്നു എന്നാണ് കല്യാണി കമന്റ് ചെയ്തിരിക്കുന്നത്. അഹാനയുടെ ചിത്രത്തിനോടൊപ്പം തന്നെ കല്യാണിയുടെ കമന്റും വൈറലായിട്ടുണ്ട്. കല്യാണിയുടെ കമന്റിന് മറുപടിയും അഹാന നൽകിയിട്ടുണ്ട്.

അഹാനയെ പോലെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് കല്യാണി പ്രിയദർശനും. 2020 ൽ പുറത്തിറങ്ങിയ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലെത്തിൽ ചുവട് വെച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറാണ് കല്യാണിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. പ്രണവ് മോഹൻലാലിന്റെ നായികയായിട്ടാണ് കല്യാണി ചിത്രത്തിലെത്തുന്നത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X