വരനെ ആവശ്യമുണ്ടോ? കല്യാണിയോട് രസകരമായ ചോദ്യവുമായി ആരാധകർ...

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കല്യാണിയുടെ വരനെ ആവശ്യമുണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ മലയാള ചിത്രത്തിൽ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, ശോഭന , ദുൽഖർ എന്നിവർക്കൊപ്പമായിരുന്നു കല്യാണിയുടെ മോളിവുഡ് അരങ്ങേറ്റം. ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നത്.

kalyani

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കല്യാണി പ്രിയദർശന്റെ ചിത്രമാണ്. കല്യാണി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് രസകരമായ കമന്റുകളാണ് ഉയരുന്നത്. ഏറെ പേരും ചോദിക്കുന്നത് വരനെ ആവശ്യമുണ്ടോ എന്നാണ്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് കല്യാണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ കല്യാണി എത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രമായ 'ഹൃദയത്തിലും കല്യാണിയാണ് നായിക.മാനാടു', 'വാന്‍' എന്നിവയാണ് താരത്തിന്റെ മറ്റ് അന്യഭാഷ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X