'ഇന്റർനെറ്റ് മൊത്തം ഞാനാണെന്നാണ് അമ്മയുടെ ധാരണ, എല്ലാ ഫോട്ടോയ്ക്കും ലൈക്ക്, പൈസ വേണോയെന്ന് അച്ഛൻ ചോദിക്കും'

നെപ്പോട്ടിസത്തിന്റെ പേരിൽ വളരെ അധികം വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താരപുത്രിയാണ് കല്യാണി പ്രിയദർശൻ. പക്ഷെ ഒരിക്കൽ പോലും അതിന്റെ പേരിൽ മീഡിയയോടോ പ്രേക്ഷകരോടോ മുഖം കറുത്ത് കല്യാണി സംസാരിച്ചിട്ടില്ല. സിംപ്ലിസിറ്റിയുടെ കാര്യത്തിലും കല്യാണിയും പ്രണവ് മോഹൻലാലും ഒരുപോലെയാണെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ഓണക്കാലത്ത് രണ്ട് മലയാളം സിനിമകളാണ് കല്യാണിയുടേതായി റിലീസിന് എത്തുന്നത്.

ലോകയും ഓടും കുതിര ചാടും കുതിരയുമാണ് ആ സിനിമകൾ. രണ്ട് സിനികളും വിജയം നേടുമെന്ന പ്രതീക്ഷ കല്യാണിക്കുണ്ട്. കോമഡി എന്നല്ല ഒന്നും എനിക്ക് എളുപ്പമല്ല. പക്ഷെ എല്ലാം ട്രൈ ചെയ്യാൻ ഇഷ്ടമാണ്. ആക്ഷൻ ചെയ്യുമ്പോഴാണ് ഞാൻ കൂടുതൽ ക്ഷീണി‌തയാകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് തിരികെ എത്തിയാൽ ടൈ​ഗർ ബാം ഒക്കെ ബോഡി ലോഷൻ പോലെ യൂസ് ചെയ്താണ് ‍ഞാൻ കിടക്കാറുള്ളത്.

Kalyani Priyadarshan
Photo Credit: Kalyani Priyadarshan / Instagram

അത്രത്തോളം ശരീര വേദനയായിരുന്നു കല്യാണി രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാളം സംസാരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും മാതാപിതാക്കൾ നൽകുന്ന പിന്തുണയെ കുറിച്ചും താരപുത്രി മനസ് തുറന്നു. ബേസിക്കലി ഞാൻ‌ ഒരു ക്വയറ്റ് പ്രൈവറ്റ് പേഴ്സണാണ്.

സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും എന്റെ സഹപ്രവർത്തകരുടെ അത്രത്തോളം ആക്ടീവല്ല. ഞാൻ പുതുതായി എന്തെങ്കിലും പഠിക്കുകയാണെങ്കിൽ കൂടിയും അധികം ഒച്ചപ്പാടും ബഹളും ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ ആളുകൾക്ക് എന്ന പൂർണ്ണമായും മനസിലാകുമെന്ന് വിചാരിക്കുന്നില്ല. പക്ഷെ ചിലർ എന്നെ മനസിലാക്കിയിട്ടുണ്ടെന്ന് സോഷ്യൽമീഡിയയിലെ ചില പോസ്റ്റുകളിലൂടെ മനസിലായിട്ടുണ്ട്.

ഞാൻ വളർന്നതെ​ല്ലാം ചെന്നൈയിലാണ്. അതുകൊണ്ടാണ് മലയാളം ഫ്ലൂവന്റ് അല്ലാത്തത്. എന്നിട്ടും ഞാൻ അത് സംസാരിക്കാൻ ശ്രമിക്കുന്നത് മലയാളികളോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്. വീട്ടിൽ എപ്പോഴും സംസാരിച്ചിരുന്നത് തമിഴോ ഇം​ഗ്ലീഷോവാണ്. അച്ഛനും ആ സമയത്തൊന്നും എപ്പോഴും വീട്ടിലുണ്ടായിരുന്നില്ല. പഠിച്ചതെല്ലാം ഇം​ഗീഷ് സ്കൂളിലാണ്.

മലയാളത്തിന്റെ താളം ചെറുപ്പത്തിൽ എനിക്ക് കിട്ടിയിരുന്നില്ല. ഞാൻ പഠനം കഴിഞ്ഞ് തിരിച്ച് വന്ന് നമ്മുടെ സംസ്കാരവുമായി കണക്ടാകുമെന്ന് എന്റെ മാതാപിതാക്കൾ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ദിവസം മാക്സിമം ഒരു പത്ത് മിനിറ്റ് മാത്രമെ ഞാൻ സോഷ്യൽമീഡിയയിൽ ചെലവഴിക്കാറുള്ളു. അത് എന്റെ റൂളാണ്. അതുകൊണ്ട് തന്നെ സ്റ്റോറി ഷെയർ ചെയ്യാറില്ല.

Kalyani Priyadarshan
Photo Credit: Kalyani Priyadarshan / Instagram

പലരുടേയും പിറന്നാൾ ഞാൻ മിസ് ചെയ്യാറുണ്ട്. പിറന്നാൾ ആഘോഷിക്കുന്നതിനോട് വലിയ താൽപര്യമില്ലാത്തയാളാണെന്നും കല്യാണി പറഞ്ഞു. അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്നാണ്. ഇന്റർനെറ്റ് മൊത്തം ഞാനാണെന്നാണ് അമ്മ ചിന്തിച്ച് വെച്ചിരിക്കുന്നത്. അമ്മയ്ക്ക് അൽ​ഗരിതം എന്താണെന്ന് മനസിലായിട്ടില്ല.

എന്റെ ഫാൻ പേജ് പോസ്റ്റുകളെല്ലാം അമ്മ ലൈക്ക് ചെയ്യും. എന്തിനാണ് വെറുതെ എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നതെന്ന് ഒരു ദിവസം അമ്മയെ കളിയാക്കി ഞാൻ ചോദിച്ചു. അതുകൊണ്ടാണ് അമ്മയുടെ സോഷ്യൽമീഡിയ ഫീഡിൽ മൊത്തം ഞാൻ നിറഞ്ഞ് നിൽക്കുന്നതെന്നും പറഞ്ഞു. ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ... അപ്പോൾ ഞാൻ ലൈക്ക് ചെയ്യും. എന്റെ കൊച്ചിന്റെ ഫോട്ടോ ഞാൻ അല്ലാതെ വേറെ ആര് ലൈക്ക് ചെയ്യും എന്നായിരുന്നു മറുപടി.

നിഷ്കളങ്കമായ മറുപടിയായതുകൊണ്ട് ഞാൻ അത് വിട്ടു. അച്ഛനോട് എനിക്ക് അധികം കോൺവർസേഷനില്ല. അച്ഛന്റെ ക്രഡിറ്റ് കാർഡ് ഞാൻ ഉപയോ​ഗിക്കാറില്ല. പക്ഷെ പൈസ എന്തെങ്കിലും വേണോയെന്ന് അച്ഛന്‌ എപ്പോഴും ചോദിക്കും. എനിക്ക് വേണ്ട... പക്ഷെ തന്നാൽ ഞാൻ ഹാപ്പിയായിരിക്കുമെന്ന് ഞാൻ മറുപടി പറയുമെന്നും കല്യാണി പറയുന്നു.

More from Filmibeat

Read more about: kalyani priyadarshan lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X