'അപ്പുവിന്റെ കൂടെ റൊമാൻസ് ചെയ്യാനാണ് എളുപ്പം, കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ അവന് അറിയില്ല'; കല്യാണി പറയുന്നു!

ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന യുവനടിയാണ് കല്യാണി പ്രിയദർശൻ. തെലുങ്കിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ മലയാളത്തിലാണ് ഏറെയും സിനിമകൾ ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം രണ്ട് സിനിമകളാണ് കല്യാണിയുടേതായി തിയേറ്ററുകളിലേക്ക് എത്തിയത്. അതിൽ ഒന്ന് ഹൃദയവും മറ്റൊന്ന് ബ്രോ ഡാഡിയുമായിരുന്നു. കല്യാണി പ്രിയദർശന്റെ ആദ്യ സിനിമ ഹലോ ആയിരുന്നു. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ നായകനായത്. പ്രണയം പ്രമേയമായ സിനിമ കണ്ടിട്ടാണ് ഹൃദയത്തിലേക്ക് കല്യാണിയെ വിനീത് തെരഞ്ഞെടുത്തത്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് കല്യാണിയുടേതായി ആദ്യം റിലീസിന് എത്തിയതെങ്കിലും മലയാളത്തിൽ സിനിമ ചെയ്യാൻ‌ താൽപര്യമുണ്ടോയെന്ന് ചോദിച്ച് വിനീത് ശ്രീനിവാസനാണ് ആദ്യം കല്യാണിയെ സമീപിച്ചത്. പിന്നീടാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ കല്യണി ചെയ്യുന്നത്. ഇതുവരെ മലയാളത്തിൽ നാല് സിനിമകളാണ് കല്യാണി പ്രിയദർശൻ‌ ചെയ്തത്. ഹൃദയത്തിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പ്രണവ് മോഹൻലാൽ‌ ആണ് ഹൃദയത്തിൽ കല്യാണിയുടെ നായകനായത്. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ മറ്റൊരു നായികയായി എത്തിയത്.

ഹൃദയത്തിലൂടെ കല്യാണി ഹൃദയം കീഴടക്കി

അമേരിക്കയിൽ ആയതിനാൽ ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനൊന്നും കല്യാണി എത്തിയിരുന്നില്ല. ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയയായ അവതാരിക രേഖയ്ക്ക് നൽകിയ കല്യാണിയുടെ അഭിമുഖമാണ് വൈറലാകുന്നത്. വരനെ ആവശ്യമുണ്ട് റിലീസ് ചെയ്ത സമയത്താണ് കല്യാണിയുടെ അഭിമുഖങ്ങൾ‌ ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കും ലഭിച്ചത്. ഹൃദയത്തിലെ നായികയുടെ വിശേഷങ്ങൾ ചോദിക്കാനായി ചാനലുകൾ ശ്രമിച്ചെങ്കിലും കല്യാണി അപ്പോഴേക്കും അമേരിക്കയിൽ എത്തിയിരുന്നു. ഹൃദയം, ബ്രോ ഡാഡി ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെക്കുകയാണ് അവതാരിക രേഖയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണി പ്രിയദർശൻ. പ്രണവിനൊപ്പമുള്ള അഭിനയ അനുഭവങ്ങളും ബ്രോഡാഡിയിൽ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളെ കുറിച്ചെല്ലാം കല്യാണി വാചാലയായി. 'വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് എത്തിയശേഷം ക്രിഷ് 3ക്ക് വേണ്ടി സാബു സിറിലിനൊപ്പം പ്രവർത്തിച്ചിരുന്നു. അഭിനയമെന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല.'

കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ അറിയാത്ത പ്രണവ്

'മലയാളത്തിൽ മൂന്ന് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു. മലയാളമല്ലാതെ മറ്റ് ഭാഷകളിൽ സിനിമകൾ ചെയ്യുമ്പോൾ ആദ്യ സിനിമ ഇഷ്ടപ്പെട്ടാൽ തന്നെ പിന്നെ എത്ര സിനിമകൾ‌ പരാജയപ്പെട്ടാലും അവർക്ക് നമ്മോടുള്ള സ്നേഹം കുറയില്ല. പക്ഷെ മലയാളത്തിൽ‌ അങ്ങനെയല്ല. ചെയ്യുന്ന ഓരോ സിനിമകളും നന്നായാൽ മാത്രമെ അവർ നമ്മുടെ സിനിമകൾ പിന്നീട് കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുകയുള്ളൂ. ഒരുപാട് ഉത്തരവാദിത്തമാണ് മലയാളം സിനിമകൾ ചെയ്യു‌മ്പോൾ പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ എന്ന ലേബൽ കൂടി ഉള്ളതിനാൽ ഉത്തരവാദിത്തം കുറച്ച് കൂടി കൂടി. ഹൃദയം നല്ല അനുഭവമായിരുന്നു. പ്രണവിനെ ചെറുപ്പം മുതൽ അറിയാമെന്നതിനാൽ തന്നെ അവനൊപ്പം അഭിനയിക്കനും കാര്യങ്ങൾ ചർച്ച ചെയ്ത് ചെയ്യാനും വളരെ എളുപ്പമായിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്. എനിക്കും പ്രണവിനും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ല. അതിനാൽ കുഞ്ഞിനെ കുറച്ച് നാൾ കൈയ്യിൽ കൊണ്ടുനടന്ന് കൊഞ്ചിച്ച് ഒരു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു. ഇടയ്ക്ക് കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടുവരും.'

Recommended Video

നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam
 പ്രണവിനൊപ്പം റൊമാൻസ് ചെയ്യാൻ എളുപ്പം

'എന്നാൽ നമ്മളൊന്നും കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെയല്ല പ്രണവ് കൊഞ്ചിക്കുക. കുഞ്ഞിനെ ആദ്യമായി കാരവാനിലേക്ക് കൊണ്ടുവന്ന നിമിഷം കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോർമൽ‌ ആയിട്ടാണ് അപ്പു പെരുംമാറിയത്. അത് കാണുമ്പോൾ അവൻ എന്തെങ്കിലും ബിസിനസ് മീറ്റിങ്ങിൽ‌ പങ്കെടുക്കുകയാണോ എന്ന് തോന്നും. ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ ഏറ്റവും ഏളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്. മുൻ പരിചയം ഉള്ളതിനാൽ ആ കെമിസ്ട്രി നന്നായി വർക്കായി എന്ന് എനിക്ക് തോന്നിയിരുന്നു. വിനീതേട്ടന്റെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാമാ‌യിരുന്നു. ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. കാരണം അവരെല്ലാം സീനിയർ താരങ്ങളാണ്. ലാലങ്കിളിനൊപ്പം അഭിനയിച്ചതും നല്ലൊരു അനുഭവമായിരുന്നു' കല്യാണി പ്രിയദർശൻ‌ പറയുന്നു.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X