twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് പോലൊരു ചിത്രം വേണ്ട, അച്ഛനും എനിക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു, കല്യാണി പറയുന്നു

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് സിനിമയിലൂടെയാണ് കല്യാണിയുടെ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സൃഷ്ടിക്കാൻ താരപുത്രയ്ക്ക് കഴിഞ്ഞിരുന്നു. കല്യാണിയുടെ തെലങ്ക് ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിത മരയ്ക്കാറിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് താരം എത്തുകയാണ്.

    Kalyani Priyadarshan,

    മമ്മൂട്ടിയുടെ വാശികൾ പലപ്പോഴും വിജയം ആകാറുണ്ട്, കുറുപ്പിന്റെ തിയേറ്റർ റിലീസിന് പിന്നിൽ മെഗാസ്റ്റാർമമ്മൂട്ടിയുടെ വാശികൾ പലപ്പോഴും വിജയം ആകാറുണ്ട്, കുറുപ്പിന്റെ തിയേറ്റർ റിലീസിന് പിന്നിൽ മെഗാസ്റ്റാർ

    കല്യാണിയെ സംബന്ധിച്ചടത്തോളം മരയ്ക്കാർ ഒരു സ്പെഷ്യൽ ചിത്രമാണ്. അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായിട്ടാണ് കല്യാണി അഭിനയിക്കുന്നത്. ഡിസംബർ 2 ന് ആണ് ചിത്രം റിലീസിന് എത്തുന്നത് ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് കല്യാണി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം അച്ഛനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്.

    അഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സരഅഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സര

    അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്.

    തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽതനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ

    മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്' എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു

    അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിയ്ക്കും. വളരെ ആസ്വദിച്ചാണ് അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ അതിപ്പോള്‍ ഒന്നുമില്ല. ഒരു സിനിമ എങ്കിലും ഞാന്‍ സംവിധാനം ചെയ്യും. പക്ഷെ എനിക്ക് ആവശ്യത്തിന് പരിചയവും പരിശീലനവും ഇനിയും വേണം.

    Recommended Video

    ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

    അച്ഛന്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്‌പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റില്‍ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റില്‍ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാന്‍ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം- കല്യാണി പറഞ്ഞു. മരയ്ക്കാറിന് പിന്നാലെ ഹൃദയവും റിലീസിന് ഒരുങ്ങുകയാണ്.

    English summary
    Kalyani Priyadarshan Open Up She Is don't Do Father Priyadarshan's Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X