ഒടുവിൽ കാത്തിരുന്ന ദിനം വന്നെത്തി, അച്ഛന്‍ കെട്ടിപ്പിടിച്ചു; സന്തോഷം പങ്കുവെച്ച് കല്യാണി

മലയാള സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ നടി കല്യാണി പ്രിയദർശന് കൈനിറയെ ആരാധകരുണ്ടായിരുന്നു. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും തെന്നിന്ത്യയിലൂടനീളം ആരാധകരെ സൃഷ്ടിക്കാൻ ആ ഒറ്റ ചിത്രത്തിലൂടെ കഴിഞ്ഞിരുന്നു. തെന്നിന്ത്യയിൽ വളരെപ്പെട്ടെന്ന് ചുവട് ഉറപ്പിച്ച കല്യാണി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.ശോഭനയും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിഖിത എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും കല്യാണിയ്ക്ക് കഴിഞ്ഞിരുന്നു.

താരപുത്രിയ്ക്ക് മികച്ച പ്രതികരണമായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ലഭിച്ചത്. താരത്തിന്റെ അഭിനയത്തിനെ പ്രശംസിച്ച് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു കല്യാണിയ്ക്ക് ലഭിച്ചത്. എത്ര പ്രശംസ ലഭിച്ചാലും കല്യാണി കാത്തിരിക്കുന്നത് ആ ഒറ്റയാളുടെ പ്രതികരണത്തിന് വേണ്ടിയാണ്. അത് മറ്റാരുടേയുമല്ല അച്ഛൻ പ്രിയദർശന്റെ അഭിപ്രായമറിയാനാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലായതിനാല്‍ പ്രിയദര്‍ശന് തന്റെ മകളുടെ ആദ്യ മലയാള ചിത്രം കാണാൻ സമയം ലഭിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ സിനിമ കണ്ടിരിക്കുകയാണ്.

kalyani

കല്യാണി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. അച്ഛന്‍ ഒടുവില്‍ എന്റെ സിനിമ കണ്ടു. അദ്ദേഹം സംവിധായകനെയും മറ്റുള്ളവരെയും വിളിച്ച് പ്രശംസിക്കുന്നതിന്റെ തിരക്കിലാണ്. ഞാന്‍ ആകട്ടെ ആ കോള്‍ കട്ട് ചെയ്ത് എന്നെ പ്രശംസിക്കുന്നത് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ്... എനിക്കുള്ള ആലിംഗനം എപ്പോള്‍ ലഭിക്കും''- കല്യാണി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും കല്യാണിയുടെ പോസ്റ്റ് എത്തി. ''ഒടുവില്‍ എന്നെ അദ്ദേഹം ആശ്ലേഷിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞു- കല്യാണി സന്തോഷത്തോടെ കുറിച്ചു.

അച്ഛന്റെ സിനിമയിലൂടെയാണ് കല്യാണി അടുത്തതായി മലയാളത്തിൽ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ മരയ്ക്കാറില്‍ കല്യാണിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്‍ സര്‍ജ, മധു, ഫാസില്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹൻലാൽ, കീര്‍ത്തി സുരേഷ്, ഹരീഷ് പേരടി, സുഹാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഏറെ ആകാംക്ഷയോടെയാണ് മരക്കാറിനായി പ്രേക്ഷകർകാത്തിരിക്കുന്നത്

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X