For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയും ലിസിയും! സിനിമയില്‍ തന്നെ സ്വാധീനിച്ചവരെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞത്?

  |

  താരകുടുംബത്തില്‍ നിന്നുമായിരുന്നു കല്യാണി പ്രിയദര്‍ശനും സിനിമയില്‍ തുടക്കം കുറിച്ചത്. മലയാളികളുടെ സ്വന്തം സംവിധായകനായ പ്രിയദര്‍ശന്റേയും ഒരുകാലത്ത് സൂപ്പര്‍താരമായി തിളങ്ങി നിന്ന ലിസിയുടേയും മകള്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. തെലുങ്കിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. പ്രണയിച്ച് വിവാഹിതരായ പ്രിയദര്‍ശനും ലിസിയും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു. പരസ്പരസമ്മതത്തോടെയായിരുന്നു ഇരുവരും വഴിപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇവര്‍. മക്കളുടെ കാര്യങ്ങള്‍ക്കായി ഇവര്‍ ഒരുമിച്ചെത്താറുമുണ്ട്.

  ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന നായികയായ ലിസി വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുകയാണ് താരം. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്നു ലിസി. മകള്‍ സിനിമയില്‍ അരങ്ങേറുന്നുവെന്നറിഞ്ഞപ്പോള്‍ ആ തീരുമാനത്തിന് പിന്തുണ അറിയിച്ചെത്തുകയായിരുന്നു പ്രിയദര്‍ശനും ലിസിയും. സിനിമയില്‍ സജീവമായ കല്യാണി തനിക്കേറെ പ്രിയപ്പെട്ട നായികമാരെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ക്രിഷ് 3 യില്‍ സാബു സിറിളിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ അരങ്ങേറുന്നത്. ഇരുമുഖനിലും താരപുത്രി അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നിന്നും തുടങ്ങി മുന്നിലേക്ക് എത്തുകയായിരുന്നു കല്യാണി. ഹലോ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. പ്രിയദര്‍ശന്റെ ശിഷ്യനായ വിക്രം കുമാറായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. തനിക്കേറെ പ്രിയപ്പെട്ടയാള്‍ക്കൊപ്പം മകളും അരങ്ങേറുന്നുവെന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രിയദര്‍ശനും പങ്കെടുത്തിരുന്നു.

  ഹലോയിലൂടെ തുടങ്ങിയ സിനിമാജീവിതം രണരംഗത്തില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. സുധീര്‍ വര്‍മ്മ സംവിധാനം ചെയ്ത ഗ്യാങ്‌സറ്റര്‍ ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് കല്യാണി ഇപ്പോള്‍. ഹലോയ്ക്ക് പിന്നാലെയായി ചിത്രലഹരിയിലായിരുന്നു താരപുത്രി അഭിനയിച്ചത്. ഷര്‍വാനന്ദിന്റെ കാമുകിയായാണ് താരപുത്രി രണരംഗത്തില്‍ എത്തുന്നത്. ഗീതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഷര്‍വാനന്ദിന്‍രെ കഥാപാത്രത്തില്‍ വലിയ മാറ്റം സംഭവിക്കുന്നത് ഗീതയെ കണ്ടുമുട്ടിയതിന് ശേഷമാണെന്നും കല്യാണി പറയുന്നു.

  നാടന്‍ കഥാപാത്രമായാണ് രണരംഗത്തില്‍ കല്യാണി എത്തുന്നത്. തൊണ്ണൂറുകളിലെ കഥാപാത്രമാണ് ഗീത. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനമായത് ലിസിയും ശോഭനയുമാണെന്ന് കല്യാണി പറയുന്നു. മുന്‍പ് സിനിമയില്‍ തിളങ്ങി നിന്നിരുന്ന പല മികച്ച നടിമാരും തനിക്ക് പ്രചോദനമേകിയിട്ടുണ്ട്. മികച്ച അനുഭവമാണ് ഈ സിനിമ സമ്മാനിച്ചത്. തൊണ്ണൂറുകളിലെ സിനിമ ടെലിവിഷനില്‍ കണ്ട് വളര്‍ന്നയാളാണ് താന്‍, ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധവും തോന്നിയിരുന്നുവെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.

  മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മരക്കര്‍ അറബിക്കടലിന്റെ സിംഹമെന്ന ചരിത്ര സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തുകയാണ്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയും സമാഗമത്തിന് കൂടിയാണ് ചിത്രം വേദിയായത്. അനി ശശി, സിദ്ധാര്‍ത്ഥ്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം കല്യാണിയും ചിത്രത്തില്‍ എത്തുന്നുണ്ട്. അതിഥിയായാണ് താനെത്തുന്നതെന്ന് താരപുത്രി പറയുന്നു.

  മരക്കാറിലൂടെ അച്ഛനൊപ്പം പ്രവര്‍ത്തിച്ചതിന്‍രെ സന്തോഷത്തിലാണ് താരപുത്രി. ക്യാമറയ്ക്ക് പുറകില്‍ നിന്ന അച്ഛനും മുന്നിലുണ്ടായിരുന്ന തനിക്കും ആ സമയത്ത് അനുഭവപ്പെട്ട ടെന്‍ഷന്‍ വിവരിക്കാനാവുന്നതിനും അപ്പുറത്തായിരുന്നുവെന്ന് നേരത്തെ കല്യാണി പറഞ്ഞിരുന്നു. തങ്ങള്‍ രണ്ടുപേരും എക്‌സൈറ്റഡായിരുന്നു. ആദ്യ ഷോട്ടില്‍ ആ രംഗം ചെയ്യാന്‍ കല്യാണിക്ക് കഴിഞ്ഞിരുന്നില്ല. ആ രംഗം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്ന കാര്യത്തെക്കുറിച്ച് തനിക്കറിയാമായിരുന്നുവെന്ന് അനി ശശിയും വ്യക്തമാക്കിയിരുന്നു. ഐവി-ശശി സീമ ദമ്പതികളുടെ മകനായ അനി ശശി മരക്കാറിന്‍രെ തിരക്കഥയുമായി സഹകരിക്കുന്നുണ്ട്.

  പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അടുത്ത സുഹൃത്തുക്കളാണ്. മരക്കാറിലൂടെ ഇരുവരും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ആദിയിലൂടെ അപ്പു അരങ്ങേറിയപ്പോള്‍ പിന്തുണ അറിയിച്ച് കല്യാണിയും എത്തിയിരുന്നു. ഭാവിയില്‍ അപ്പു സിനിമയിലേക്കെത്തുമെന്ന് അന്നേ പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു. മോഹന്‍ലാലിന്റെ ബാല്യകാലവേഷത്തിലാണ് മരക്കാറില്‍ പ്രണവ് എത്തുന്നത്.

  English summary
  Kalyani Priyadarshan about Inspring Ladies in Cinema.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X