Just In
- 12 min ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 33 min ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കല്യാണി പ്രിയദര്‍ശന്റെ പ്രിയപ്പെട്ട നടന് അദ്ദേഹം തന്നെ! പ്രണവിനും സന്തോഷിക്കാനുള്ള വകയുണ്ട്!
താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണി. പ്രിയദര്‍ശനും ലിസിക്കും പിന്നാലെയായി ഈ താരപുത്രിയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു താരപുത്രിയുടെ തുടക്കം. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്ശന് പിന്നാലെയായി മക്കളും സിനിമയിലേക്കെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നില്ക്കാന് മകന് തീരുമാനിച്ചപ്പോള്‍ അഭിനയമായിരുന്നു മകള്‍ തിരഞ്ഞെടുത്തത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒരുമിച്ചെത്താറുണ്ട്. മകളുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്.
തെലുങ്കിലൂടെ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച് വരികയാണ് ഇപ്പോള്‍. ദുല്‍ഖര്‍ സല്മാന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് താരപുത്രി എത്തുന്നത്. പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. പ്രണവാണ് കല്യാണിയുടെ ജോഡിയായി എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ഗാനരംഗത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്ഖറിനൊപ്പമായാണ് കല്യാണി എത്തുന്നത്. സുരേഷ് ഗോപിയും ശോഭനയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തന്രെ പ്രിയതാരത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍.

പ്രിയപ്പെട്ട നടന്
തുടക്കം മുതലേ തന്നെ ആരാധകര്‍ കല്യാണിയെ സ്വീകരിച്ചിരുന്നു. ഹലോ എന്ന ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തെലുങ്കിലൂടെ തുടക്കം കുറിച്ച താരപുത്രി എന്നാണ് മലയാളത്തിലേക്ക് എത്തുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അച്ഛന്റെ സിനിമകയിലൂടെയായിരിക്കുമോ വരവെന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയില്‍ കല്യാണിയോട് തന്റെ പ്രിയതാരത്തെക്കുറിച്ച് ചോദിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ച് പറയാനായിരുന്നു അവതാരകന് ആവശ്യപ്പെട്ടത്.

കല്യാണിയുടെ മറുപടി
പ്രിയപ്പെട്ട താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണി നല്കിയ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം പറയാനാവുമോയെന്നായിരുന്നു താരപുത്രി ആദ്യം ചോദിച്ചത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞത്. കല്യാണിയുടെ അഭിമുഖത്തിന്റെ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. എത്ര പെട്ടെന്നാണ് താരപുത്രി അദ്ദേഹത്തിന്റെ പേര് പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

കുട്ടിക്കാലം മുതലേ
മോഹന്‍ലാലും പ്രിയദര്‍ശനും അടുത്ത സുഹൃത്തുക്കളാണ്. സിനിമാസ്വപ്നവും പങ്കുവെച്ച് നടന്നിരുന്ന ഇരുവരും പില്ക്കാലത്ത് പ്രിയപ്പെട്ട മേഖലയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. സിനിമയ്ക്കപ്പുറത്ത് ഇരു കുടുംബവും തമ്മില്‍ അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്. ഇവരുടെ മക്കളും സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട് ഇവര്‍. ഏകദേശം സമാനമായ സമയത്താണ് പ്രണവും കല്യാണിയും സിനിമയില്‍ അരങ്ങേറിയത്. അധികം വൈകാതെ തന്നെ ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യവും ഇവരെ തേടിയെത്തുകയായിരുന്നു.

പ്രണവിനൊപ്പം അഭിനയിച്ചു
പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പുറത്തുവന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് വ്യക്തമാക്കി കല്യാണി എത്തിയതോടെ കുപ്രചാരണങ്ങള്‍ അവസാനിക്കുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി കല്യാണി മലയാളത്തിലേക്കെത്തുമ്പോള്‍ ആ വരവിന് ഒട്ടേറെ പ്രത്യേകതകളുമുണ്ടായിരുന്നു. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലെ സിനിമയില്‍ പ്രണവിനൊപ്പമായാണ് കല്യാണി എത്തിയത്.

നിരവധി അവസരങ്ങള്‍
മലയാളത്തില്‍ നിന്നും നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മരക്കാറിന് പിന്നാലെയായാണ് അനൂപ് സത്യന് ചിത്രത്തിലേക്ക് കല്യാണി എത്തിയത്. ഇതിനിടയിലാണ് വിനീത് ശ്രീനിവാസന് തന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഹൃദയമെന്ന് പേരിട്ട ചിത്രത്തില്‍ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. താരപുത്രന്മാരുടെ അപൂര്‍വ്വസംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്.

അച്ഛനൊപ്പമുള്ള അനുഭവം
അഭിനയമാണ് താനും തിരഞ്ഞെടുക്കുന്നതെന്ന് കല്യാണി അറിയിച്ചപ്പോള്‍ പ്രിയദര്ശന് ആശങ്കയായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ എങ്ങനെയായിരിക്കും പ്രകടനം, കൃത്യമായ താല്പര്യത്തോടെയാണോ ഇതേക്കുറിച്ച് പറയുന്നത്, തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. പ്രിയദര്‍ശന്റെ ശിഷ്യന്റെ സിനിമയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. ഇതിന് ശേഷമായിരുന്നു അച്ഛന്റെ സിനിമയിലേക്ക് മകളെത്തിയത്. ഏറെ ടെന്‍ഷനോടെയായിരുന്നു ഇരുവരും മരക്കാറിലേക്ക് എത്തിയത്. ആദ്യനിമിഷത്തെ ആശങ്ക പെട്ടെന്ന് തന്നെ മാറിയെന്ന് ഇരുവരും പിന്നീട് തുറന്നുപറഞ്ഞിരുന്നു.