Just In
- 33 min ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 1 hr ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 2 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
Don't Miss!
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- News
കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമർശം;യുവാവിനെ പൂട്ടി ഖത്തർ പോലീസ്
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണവിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലിന്റെ കൈയ്യൊപ്പ്! ആ രഹസ്യം പരസ്യമാക്കി കല്യാണി പ്രിയദര്ശന്
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന കാര്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് മോഹന്‍ലാലായിരുന്നു. തങ്ങള്‍ക്ക് പിന്നാലെയായി മക്കളും സിനിമയ്ക്കായി കൂടിച്ചേരുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ പോസറ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനുമൊക്കെ പോസ്റ്റുകളുമായി എത്തിയത്. അത്തരത്തില്‍ പുറത്തുവന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. ആരാധകരും താരങ്ങളും ഒരുപോലെ ഈ പ്രഖ്യാപനം ഏറ്റെടുത്തിരുന്നു.
മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും അത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുമുണ്ട്. മോഹന്‍ലാലിനെതിരെയുള്ള ഒളിയമ്പുമായാണ് ശ്രീനിവാസന് സിനിമകള്‍ ചെയ്യുന്നതെന്നുള്ള വിമര്‍ശനങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്നും ആ കൂടിച്ചേരല്‍ എളുപ്പമല്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. അച്ഛന്മാരുടെ സൗഹൃദവും കെമിസ്ട്രിയും മക്കളും പകര്‍ത്തുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. വിനീതും പ്രണവും നിരാശപ്പെടുത്തില്ലെന്ന വിലയിരുത്തലുകള്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞിട്ടുമുമ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു രഹസ്യം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്ശന് ഇപ്പോള്‍.

മോഹന്‍ലാലിന്റെ കൈയ്യൊപ്പ്
അപൂര്‍വ്വമായൊരു കൂടിച്ചേരല്‍ കൂടിയാണ് ഹൃദയത്തിലൂടെ സംഭവിക്കുന്നത്. ഒരുകാലത്ത് ഹിറ്റ് കൂട്ടുകെട്ടായി തിളങ്ങി നിന്ന താരങ്ങളുടെയും സംവിധധായകന്റെയും മക്കള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുമായെത്തുകയാണ്. പ്രണവിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുന്നതില്‍ മാത്രമല്ല അല്ലാതെയും അദ്ദേഹത്തിന്രെ സാന്നിധ്യം ഈ ചിത്രത്തിലുണ്ടെന്നുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്ശന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.

കല്യാണിയുടെ ട്വീറ്റ്
ഹൃദയം സിനിമയെക്കുറിച്ചും ചിത്രത്തിന്റെ അണിയറപ്രവര്ത്തകരെക്കുറിച്ചുമൊക്കെയുള്ള പ്രഖ്യാപനം പുറത്തുവന്നത് ഒരു നേട്ടിലൂടെയായിരുന്നു. വിനീതും പ്രണവും പങ്കുവെച്ച ആ അനൗണ്‍സ്മെന്റ് നോട്ട് കല്യാണി പ്രിയദര്‍ശനും പങ്കുവെച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരപുത്രി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ആരുടെയാണ് ആ എഴുത്ത് എന്നതായിരുന്നു ഒരാളുടെ ചോദ്യം. ആ ചോദ്യത്തിനുള്ള മറുപടിയായാണ് കല്യാണി ആ കഥ പറഞ്ഞത്.

മോഹന്‍ലാലിന്റെ കൈപ്പട
ഇത് കല്യാണിയുടെ കൈയ്യക്ഷരമാണോയെന്നായിരുന്നു ആരാധകന് ചോദിച്ചത്. അത് മോഹന്‍ലാല്‍ സാറിന്റെ എഴുത്താണെന്നായിരുന്നു കല്യാണി പറഞ്ഞത്. ഇതോടെയാണ് ആ രഹസ്യം പരസ്യമായത്. പുനര്‍ജനിയിലൂടെ ബാലതാരമായി പ്രണവ് സിനിമയിലെത്തിയപ്പോള്‍ മുതല്‍ മോഹന്‍ലാല്‍ മകന് ശക്തമായ പിന്തുണയാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആദിയിലൂടെ മകന് നായകനായി അരങ്ങേറുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആദിയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.

ചിത്രങ്ങളും എഴുത്തും
നേരത്തെയും ചിത്രങ്ങളും എഴുത്തുകളുമൊക്കെയായി മോഹന്‍ലാല്‍ ഞെട്ടിച്ചിട്ടുണ്ട്. അമ്മയുടെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ചിത്രങ്ങള്‍ വരച്ച് അദ്ദേഹം ഞെട്ടിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളെത്തിയിരുന്നു. അഭിനയത്തിനും അപ്പുറത്ത് ഇത്തരത്തിലുള്ള കാര്യങ്ങളിലും താല്പര്യമുണ്ടെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ കാര്യങ്ങളാണ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

കല്യാണിയും പ്രണവും
ബാല്യകാല സുഹൃത്തുക്കളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയാണ് ആദ്യമായി ഒരുമിച്ചത്. അപ്പുച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ കല്യാണി തുറന്നുപറഞ്ഞിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുമ്പോള്‍ മക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രണവും കല്യാണിയും ഒരുമിച്ചുള്ള ഗാനങ്ങളുടെ വിഷ്വലും പുറത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്മാന് ചിത്രത്തിലും താരപുത്രി അഭിനയിക്കുന്നുണ്ട്. ഇതിന് പിന്നാലെയായാണ് ഹൃദയത്തിന്റെ പ്രഖ്യാപനവും പുറത്തുവന്നത്.

വിനീതിന്റെ സിനിമ
കരിയറില്‍ വ്യത്യസ്തമാര്‍ന്ന നേട്ടങ്ങളുമായി മുന്നേറുകയാണ് വിനീത് ശ്രീനിവാസന്. ഗായകനായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് അഭിനയത്തിലും സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ ചുവട് വെക്കുകയായിരുന്നു വിനീത്. മലര്‍വാടി ആര്‍ട്സ് ക്ലബായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം, അഞ്ചാമത്തെ സിനിമയുമായാണ് താന്‍ ഇനി എത്തുന്നതെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.