അത് ബോംബ് ആണെന്ന് കരുതിയ നടി ലിസി! മക്കളുടെ സര്‍പ്രൈസില്‍ അന്ന് അമ്മ പേടിച്ച് പോയെന്ന് കല്യാണി
കൈകുഞ്ഞ് ആയിരിക്കുന്ന സമയത്ത് അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു മാതൃദിനത്തില്‍ നടി കല്യാണി പ്രിയദര്‍ശന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഞാന്‍ നടി ആകുന്നതിന് മുന്‍പ് തന്നെ എന്റെ ആഗ്രഹം അതാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. എന്റെ ചെറിയ നേട്ടങ്ങളില്‍ പോലും വലിയത് എന്തോ നേടിയത് പോലെയാണ് അമ്മ അഭിമാനിച്ചിരുന്നത്.
അനുകമ്പ, സമാധാനം എന്നിങ്ങനെ ഓരോ കാര്യങ്ങളും അമ്മയാണ് എന്നെ പഠിപ്പിച്ചത്. ഇന്നത്തെ ദിവസം ഇങ്ങനെയൊരു പോസ്റ്റ് ഇട്ടു എന്നത് കൊണ്ട് അമ്മ സംതൃപ്ത ആവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും' കല്യാണി പറയുന്നു. ചെറുപ്പത്തിലെ ചിത്രങ്ങളും ഇതിനൊപ്പം താരപുത്രി പങ്കുവെച്ചിരുന്നു.

ഇത് മാത്രമല്ല പണ്ട് മാതൃദിനത്തില്‍ അമ്മയ്ക്ക് പൂക്കള്‍ കൊടുത്ത് അയച്ച കല്യാണിയുടെ കഥയും ഇപ്പോള്‍ പ്രചരിക്കുകയാണ്. 'അമേരിക്കല്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം ഞാനും അനിയനും കൂടി അമ്മയ്ക്ക് മദേഴ്‌സ് ഡേ ദിവസം പൂക്കള്‍ അയച്ചൊരു സര്‍പ്രൈസ് കൊടുക്കാന്‍ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കല്‍ നമ്പര്‍ വേണമെന്നതിനാല്‍ എന്റെയൊരു സുഹൃത്തിന്റെ നമ്പര്‍ നല്‍കി. അമ്മയ്ക്ക് പ്രിയപ്പെ്ട ഓറഞ്ച് പൂക്കള്‍ നല്‍കാനാണ് പറഞ്ഞിരുന്നത്. അത് പോലെ തന്നെ ചെയ്തു.
പഠിക്കുന്ന സമയം ആയതിനാല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. പിന്നീട് എടുത്ത് നോക്കിയപ്പോള്‍ അതില്‍ കുറേ തവണ ചെന്നൈയില്‍ നിന്നും വിളിച്ചത് കണ്ടു. സത്യത്തില്‍ പേടിച്ച് പോയി. തിരിച്ച് വിളിച്ചപ്പോള്‍ അവളാകെ പരിഭ്രമിച്ചിരുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞ് ഓടിച്ചുവത്രേ. എന്തിനാണെന്നറിയില്ല. ഞാന്‍ അമ്മയെ വിളിച്ചു.

അപ്പോഴാണ് മദേഴ്‌സ് ഡേ ആണെന്നും പൂക്കള്‍ ഞങ്ങള്‍ അയച്ചതാണെന്നും അമ്മ അറിഞ്ഞത്. അന്ന് ചെന്നൈയില്‍ എന്തോ ബോംബ് ഭീഷണി ഉണ്ടായിരുന്ന സമയമാണ്. ആര് അയച്ചതാണെന്ന് കൃത്യമായി പറയാതെ പൂക്കള്‍ കിട്ടിയപ്പോള്‍ അമ്മ കരുതി ആരോ ബോംബ് കൊടുത്ത് വിട്ടതായിരിക്കുമെന്ന്. പൂക്കള്‍ അയച്ച ആളുടെ പേര് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തിന്റെ പേരാണ് പറഞ്ഞത്. അത് അമ്മയ്ക്ക് അറിയുന്ന പേര് ആയിരുന്നില്ല. അതിന് ശേഷം ഞങ്ങള്‍ അമ്മയ്ക്ക് പൂക്കള്‍ കൊടുത്ത് അയച്ചിട്ടേയില്ല. അങ്ങനെ മദേഴ്‌സ് ഡേ മറക്കാത്തതാക്കി തന്നു എന്നും കല്യാണി പറയുന്നു.


Click it and Unblock the Notifications