സാരിയിൽ സുന്ദരിയായി കല്യാണി! നടിയുടെ പൂക്കളം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
കൊവിഡ് ഭീഷണി നിൽക്കവെ പരിമിതമായ സൗകര്യങ്ങളിൽ ഓണം ആഘോഷിക്കുകയാണ് മലയാളി ജനത. ഒത്തുകൂടലുകൾ ഒഴിവാക്കിയാൽ ബാക്കിയെല്ലാം സാധാരണ പോല തന്നെയാണ് ഈ ഓണകാലത്തും . നിർദ്ദേശങ്ങൾ പാലിച്ച് ഓണഘോഷങ്ങൾ ക്രമീകരിക്കുന്ന കാഴ്ചയാണ് ഇക്കുറിയും വിധ ഭാഗങ്ങളിൽ നിന്ന് കാണാൻ കഴിയുന്നത്. പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാൻ താരങ്ങളും തയ്യാറായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി കല്യാണി പ്രിയദർശന്റെ ഓണാശംസകളാണ്. പ്രേക്ഷകക്ക് അൽപം വ്യത്യസ്തമായ ആശംസയാണ് നടി നേർന്നിരിക്കുന്നത്.

നടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരപുത്രിയ്ക്ക് ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സാരിയിൽ ഗംഭീര ലുക്കിലുളള നാല് ചിത്രങ്ങളാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത് കേരള സാരിക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ലളിതമായ ലുക്കിലാണ് കല്യാണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് ചേരുന്ന സിമ്പിൾ ആഭരണമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയിൽ വ്യത്യസ്ത പോസിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കല്യാണി മലയാള സിനിമയിൽ ചുവട് ഉറപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടയാണ് കല്യാണി മലയാളത്തിൽ ചുവട് വെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.ദുൽഖറിനെ കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ശോഭന കൂട്ട്കെട്ട് ഈ ചിത്രത്തിലൂടെ ഒന്നിച്ചെത്തിയിരുന്നു. ദുൽഖർ ചിത്രത്തിന് ശേഷം പ്രണവിന്റെ നായികയായിട്ടാണ് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications