»   » രാജാവിന്റെ മകനെ ആരും പേടിക്കണ്ട, പ്രണവിന്റെ സ്വപ്‌നം സിനിമയല്ല, ഹിമാലയം യാത്രയ്ക്ക് കാരണമിതാണ്!

രാജാവിന്റെ മകനെ ആരും പേടിക്കണ്ട, പ്രണവിന്റെ സ്വപ്‌നം സിനിമയല്ല, ഹിമാലയം യാത്രയ്ക്ക് കാരണമിതാണ്!

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ മറ്റെല്ലാ താരപുത്രന്മാരില്‍ നിന്നും ഏറെ വ്യത്യസ്തയുള്ള ആളാണ്. രാജാവിന്റെ മകനായിട്ടാണ് പ്രണവിനെ സിനിമയിലേക്ക് പലരും ക്ഷണിച്ചത്. ഏട്ടന്റെ ആരാധകരും മലയാള സിനിമാ പ്രേമികളും കാത്തിരുന്ന ആ അവസരം ആദി എന്ന സിനിമയിലൂടെ പ്രണവ് നിറവേറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത പ്രണവിനെ ഇനി അതിന് നിര്‍ബന്ധിക്കരുതെന്നാണ് താരം പറയുന്നത്. ആദി റിലീസ് ചെയ്യുന്നതിനോ സിനിമയുടെ പ്രമോഷനോ പ്രണവ് പങ്കെടുത്തില്ലായിരുന്നു. അതിന്റെ കാരണം താരപുത്രി കല്യാണി പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

പ്രണവിന്റെ യാത്ര

സിനിമയുടെ പ്രൊമോഷന് പോലും പ്രണവ് പങ്കെടുത്തില്ലായിരുന്നു. ആദി റിലീസിനെത്തിയ ദിവസം പ്രണവ് ഹിമാലയത്തിലായിരുന്നു. നെറ്റ്‌വര്‍ക്ക് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ സിനിമയുടെ വിജയം വിളിച്ചറിയിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു.

കല്യാണി പറയുന്നതിങ്ങനെ..

സിനിമയുടെ റിലീസ് അടുത്തപ്പോള്‍ കുടുംബ സുഹൃത്തിനൊപ്പം പ്രണവ് ഹിമാലയത്തില്‍ പോവുകയായിരുന്നു. അവിടെ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രണവ് ഹിമാലയത്തിലേക്ക് എന്തിനാണ് പോയതെന്ന് താരപുത്രി കല്യാണി പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അവന് വേണ്ടി തീരുമാനിച്ച സിനിമ

പ്രണവിന്റെ ആദി കണ്ടപ്പോള്‍ അത് അവന് വേണ്ടി ദൈവം തീരുമാനിച്ച സിനിമയായിരുന്നൊണ് തനിക്ക് തോന്നിയത്. മലമുകളിലേക്കും മരങ്ങളിലും വലിഞ്ഞ് കയറാന്‍ പ്രണവിന് പ്രത്യേക കഴിവുണ്ട്. അക്കാര്യത്തില്‍ അവന്‍ കഴിഞ്ഞേ വേറെ ആളുള്ളു.. കല്യാണി പറയുന്നു...

ഹിമാലയത്തില്‍ പോയതിന്റെ കാരണം..

സിനിമയില്‍ അഭിനയിക്കാന്‍ പോയ സമയത്ത് പ്രണവിന്റെ കൈകള്‍ സോഫ്റ്റ് ആയി പോയിരുന്നു. അതിനാല്‍ മൗണ്ടന്‍ ക്ലെംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡ് ആവാനാണ് പ്രണവിന്റെ യാത്രയെന്നായിരുന്നു കല്യാണി പറയുന്നത്.

കൈയില്‍ കാശുണ്ടാവില്ല...

പ്രണവ് എവിടെയെങ്കിലും പോവുകയാണെങ്കില്‍ കൈയില്‍ അഞ്ഞൂറ് രൂപയോ മറ്റോ കാണുകയുള്ള.. ലോറിയോ മറ്റ് വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ചാണ് പ്രണവിന്റെ പല യാത്രകളും. ഇനി കൈയില്‍ പൈസ തീരുകയാണെങ്കില്‍ അനിയെ വിളിച്ച് 100 രൂപ അക്കൗണ്ടില്‍ ഇട്ട് തരുമോ എന്നായിരിക്കും ചോദിക്കുക.

പ്രണവിന്റെ സ്വപ്‌നം ഇതാണ്.

സിനിമയില്‍ അഭിനയിച്ച് വലിയ നടന്‍ ആവുക എന്നതൊന്നും പ്രണവിന്റെ ലക്ഷ്യമല്ല.. മരങ്ങളും പക്ഷികളും പശുക്കളുമായി ഒരു ഫാം. അതാണ് പ്രണവിന്റെ സ്വപ്‌നങ്ങളിലൊന്ന്.. പ്രണവ് ആരെയും ഉപദേശിക്കാനും പോവാറില്ല.. ആരുടെയും ഉപദേശം കേള്‍ക്കാനും നിന്ന്് കൊടുക്കാറില്ല. അതാണ് കല്യാണി പറയുന്നു.

English summary
Kalyani Priyadarshan saying about Pranav Mohanlal's dream

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam