»   »  പ്രണവിനെ പുകഴ്ത്തി പറഞ്ഞ് താരപുത്രി കല്ല്യാണി! രണ്ടാളെയും അറഞ്ചം പുറഞ്ചം ട്രോളി കൊന്ന് കളഞ്ഞു!!

പ്രണവിനെ പുകഴ്ത്തി പറഞ്ഞ് താരപുത്രി കല്ല്യാണി! രണ്ടാളെയും അറഞ്ചം പുറഞ്ചം ട്രോളി കൊന്ന് കളഞ്ഞു!!

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത താരപുത്രനായിരുന്നു പ്രണവ് മോഹന്‍ലാല്‍. താരരാജാവിന്റെ മകനാണെങ്കിലും പ്രണവിന്റെ ഇഷ്ടങ്ങള്‍ വേറെയാണ്. എന്നാല്‍ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി വിജയച്ചതിന് പിന്നാലെ പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞിരിക്കുകയാണ്.

രാമലീലക്ക് ശേഷം അരുണ്‍ഗോപി,ടോമിച്ചന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയിലൂടെയാണ് രണ്ടാമതും പ്രണവ് നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. അതിനിടെ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ പ്രണവിന്റെ ലാളിത്യ ജീവിതത്തെ കുറിച്ച്് അഭിപ്രായം പറഞ്ഞിരുന്നു. പ്രണവിന്റെ സ്വപ്‌നങ്ങളെ കുറിച്ചും കല്യാണി പറഞ്ഞിരുന്നു. ഇത് കേട്ടാല്‍ ട്രോളന്മാര്‍ അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?

കല്യാണി പറഞ്ഞത്..

ആദി ഇറങ്ങുന്ന സമയത്ത് പ്രണവ് ഹിമാലയത്തിലേക്ക് പോയതടക്കമുള്ള കാര്യങ്ങളായിരുന്നു കല്യാണി പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പോയ സമയത്ത് പ്രണവിന്റെ കൈകള്‍ സോഫ്റ്റ് ആയി പോയിരുന്നു. അതിനാല്‍ മൗണ്ടന്‍ ക്ലെംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡ് ആവാനാണ് പ്രണവിന്റെ യാത്രയെന്നായിരുന്നു കല്യാണി പറഞ്ഞത്.

കാശില്ലാതെയുള്ള യാത്ര

പ്രണവ് യാത്രകളില്‍ കൈയില്‍ അഞ്ഞൂറ് രൂപയോ മറ്റോ കാണുകയുള്ള.. ലോറിയോ മറ്റ് വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ചാണ് പ്രണവിന്റെ പല യാത്രകളും. ഇനി കൈയില്‍ പൈസ തീരുകയാണെങ്കില്‍ അനിയെ വിളിച്ച് 100 രൂപ അക്കൗണ്ടില്‍ ഇട്ട് തരുമോ എന്നായിരിക്കും ചോദിക്കുക. എന്നും കല്യാണി പറയുന്നു.

ട്രോളന്മാര്‍ വെറുതെ വിടുമോ?

കല്യാണിയുടെ വെളിപ്പെടുത്തല്‍ കേട്ടതോടെ പലരും പ്രണവിനെയും ട്രോളി കൊല്ലാന്‍ തുടങ്ങി. താരരാജാവിന്റെ മകനായിട്ടും കാശ് വേണ്ടത്തത് കൊണ്ടല്ലേ കൈയില്‍ കാശ് കരുതാത്തതെന്നും ആവശ്യം വരുമ്പോള്‍ ആരെങ്കിലും കൊടുക്കുമെന്ന് ഉറപ്പുണ്ടല്ലോ എന്നിങ്ങനെ പലതരത്തിലാണ് ട്രോളുകള്‍.

നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലായി

പ്രണവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം തുറന്ന് പറയുന്നത് കണ്ട മോഹന്‍ലാല്‍ കല്യാണിയോട് പറയുന്നതിങ്ങനെ.. എടി കൊച്ചെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാകുന്നുണ്ട്.

നൂറ് രൂപയ്ക്ക് വേണ്ടി...

നൂറ് രൂപ അയക്കാനായി അനിയത്തിയെ വിളിക്കുന്ന പ്രണവിന്റെ ചിത്രം മനോരമയ്ക്ക് കിട്ടി. ഞാനിപ്പോള്‍ മുംബൈയിലാണ്. ആരെങ്കിലും എനിക്കൊരു നൂറ് രൂപ തരുമോ?

എന്താ ചെയ്യുക?

അനിയത്തിയ്ക്ക് കോള്‍ വരുന്നു. പ്രണവ് ആണെന്ന് അറിഞ്ഞപ്പോള്‍ ശേഷം വെറും നൂറ് രൂപ ചോദിക്കാനാണെന്ന് അറിഞ്ഞപ്പോള്‍ എന്താ ചെയ്യുക?

മനോഹരമായ കമന്റ്

പ്രണവിനെ കുറിച്ച് ഒരാളുടെ കമന്റ് ഇങ്ങനെ. എറണാകുളത്ത് പ്രണവ് വന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ അടുത്തുള്ള ചായക്കടയില്‍ നിന്നും ഒരു കഞ്ഞിയും കുടിച്ചാണ് പോവകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അത് കണ്ട് സങ്കടം തോന്നിയിട്ട് ഞാന്‍ ഒരു ദിവസം 50 രൂപ പോക്കറ്റില്‍ വെച്ചും കൊടുത്തു. 500 രൂപ ചെലവാക്കി കളയരുതെന്ന ഉപദേശം കൊടുത്തു. എന്നിട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറഞ്ഞ് പോണ്‍ നമ്പറും കൊടുത്ത് ഒരു ലോറിയില്‍ കയറ്റി വിടരുകയായിരുന്നു.

പ്രണവിന്റെ സിനിമ

പ്രണവ് നായകനാവുന്ന രണ്ടാമത്ത സിനിമ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. സത്യകഥ എന്തെന്നാല്‍ പ്രണവിന്റെ രണ്ട് സിനിമകളിലെയും പ്രൊഡ്യൂസര്‍മാര്‍ തള്ളിന്റെ രാജാക്കന്മാരാണെന്നാണ്.

ടോമിച്ചന്‍ തന്നെ ചെയ്യും..

ആദിയ്ക്ക് ശേഷം പ്രണവിന് ഇനി പ്രമുഖ സംവിധായകരുടെ ഫിലിംസ് ഒന്നും കിട്ടില്ല. അങ്ങനെ കിട്ടണം എങ്കില്‍ ഇനി ആന്റണി പ്രൊഡ്യൂസര്‍ ആവണമെന്ന് പറഞ്ഞ് നടന്നവര്‍ക്കുള്ള മറുപടി. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി, ടോമിച്ചന്‍ മുളകുപാടം കൂട്ടുകെട്ടിലെ സിനിമയില്‍ നായകന്‍ പ്രണവാണ്.

ഉത്തരം കിട്ടി

ആദിയ്ക്ക് ശേഷം അടുത്തത് ഏതാണെന്നുള്ള എന്ന ചോദ്യത്തിന് ഉത്തരം ഇന്നലെ വൈകുന്നേരം കിട്ടിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഉപദേശം

അരുണ്‍ ഗോപിയുടെ അടുത്ത സിനിമയില്‍ നീയാണ് നായകന്‍. പോയി അഭിനയിച്ചിട്ട് വാ.. അത് ഞാന്‍ ഏറ്റച്ഛാ എന്ന് പറയുന്ന പ്രണവ്. ശേഷം ഉപദേശം ഇങ്ങനെ... ഷൂട്ടിംഗ് കഴിഞ്ഞ് എവറസ്റ്റ് കേറാന്‍ എന്നും പറഞ്ഞ് വിട്ടേക്കരുത്. വീട്ടിലേക്ക് തന്നെ തിരിച്ച് വന്നോണം.

കാത്തിരിക്കുവായിരുന്നു..

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടി സിനിമാ പ്രേമികള്‍ കാത്തിരിക്കുവായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അതിനും ഒരു തീരുമാനം ആയി.

കഴിവില്ലേ..?

രാജാവിന്റെ മകന്‍ എന്നൊക്കെ പറഞ്ഞ് വന്നാല്‍ മലയാളികള്‍ സ്വീകരിക്കില്ലെന്നും അതിന് കഴിവ് വേണമെന്നും പറഞ്ഞവര്‍ കേട്ടോളു. ആദി 15000 ഷോ കഴിഞ്ഞു. നായകനായുള്ള അരങ്ങേറ്റം തന്നെ 20 കോടി ക്ലബ്ബിലേക്ക്. 2018 ലെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ സിനിമയും ആദിയാണ്.

ആരാധകരിപ്പോള്‍

പ്രണവിന്റെ അടുത്ത സിനിമ അരുണ്‍ ഗോപിയ്‌ക്കൊപ്പമാണെന്നും ടോമിച്ചനാണ് നിര്‍മ്മിക്കുന്നതെന്നും അറിഞ്ഞ പ്രണവിന്റെ ആരാധകരുടെ അവസ്ഥ ഇങ്ങനെയായിരിക്കും.

സര്‍വ്വ സാധാരണം

ആദി 35 കോടി നേടിയെന്ന പോസ്റ്റര്‍ വന്നതോടെ ഇങ്ങനെ തള്ളാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവര്‍. ഞങ്ങള്‍ ലാലേട്ടന്റെ ഫാന്‍സ് ആണ്.. ഞങ്ങള്‍ക്ക് ഇതെല്ലാം സര്‍വ്വ സാധാരണ വിഷയം മാത്രമാണ്.

സംവിധായകനെ കണ്ടം വഴിയല്ല 'ലുലു' മാള്‍ വഴി ഓടിച്ചെന്ന് ട്രോളന്മാര്‍! അവതാരകനും കിട്ടി ഏട്ടിന്റെ പണി

കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..

ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!

English summary
Kalyani Priyadarshan saying about Pranav Mohanlal troll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam