twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൃദയമിടിപ്പ് സെറ്റിൽ മുഴുവൻ കേൾക്കാമയിരുന്നു! ഇനി അച്ഛന്റെ സിനിമയിൽ ഇല്ല, തുറന്ന് പറഞ്ഞ് കല്യാണി

    |

    തെലുങ്കിൽ സജീവമാണെങ്കിലും കല്യാണി പ്രിയദർശന് മലയാളത്തിൽ ആരാധകർക്ക് കുറവൊന്നുമില്ല. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച വിജയം ചിത്രത്തിന് നേടാൻ സാധിച്ചിരുന്നു. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന് മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ് താരപുത്രി.മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും ഭാഗ്യനായികനുമായിരുന്നു ലിസിയും പ്രിയദർശനും.

    സിനിമയിൽ സജീവമാകുക എന്നത് കല്യാണിയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നത്രേ. താരം തന്നെ അത് ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തു. സിനിമയുമായി അടുത്ത ബന്ധമുണ്ടെങ്കിലും നടിയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കല്യാണിയുടെ ആദ്യ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അച്ഛനോടൊപ്പം വർക്ക് ചെയ്ത അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുകയാണ്.

     അച്ഛന്റെ സിനിമയിൽ ഇനി ഇല്ല

    കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് മരയ്ക്കാർ അറബി കടലിന്റെ സിംഹം. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. സിനിമ റിലീസാകും മുൻപ് തന്നെ ഇനി അച്ഛന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് കല്യാണി. ഷൂട്ടിങ് സമയത്ത് ബോധംകെട്ട് വീഴുന്ന അവസ്ഥയായിലായിരുന്നു താൻ. തന്റെ ഹൃദയമിടുപ്പ് സെറ്റ് മുഴുവനും കേൾക്കാമായിരുന്നു. മലയാളം തനിയ്ക്ക് നന്നായി വഴങ്ങുന്ന ഭാഷയാണ്. എന്നാൽ അച്ഛൻ മൈക്കും പിടിച്ചു നിൽക്കുന്നതു കൊണ്ട് തനിയ്ക്ക് ഒരുവരി പോലു ഡയലോഗ് പറയാൻ സാധിച്ചിരുന്നില്ല. എല്ലാം മറന്നു പോകുന്ന അവസ്ഥയിലായിരുന്നു.

    ആവശ്യപ്പെട്ട  വേഷം

    ഷൂട്ടിങ്ങ് സെറ്റിൽ അച്ഛൻ എങ്ങനെയായിരിക്കുമെന്നുളള ടെൻഷൻ തനിയ്ക്കുണ്ടായിരുന്നു. എന്നാൽ എന്റെ ആദ്യത്തെ ഷോർട്ടിന് മുൻപ് അച്ഛൻ പ്രാർഥിക്കുകയായിരുന്നു. മരയ്ക്കാറിലെ വേഷം അച്ഛനോട് താൻ അങ്ങോട്ടേയ്ക്ക് ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ അഞ്ച് സിനിമ ഒരുമിച്ച് ചെയ്യില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഗെസ്റ്റ് റോളിലാണ് കല്യാണി എത്തുന്നത്.

     കല്യാണി തെലുങ്കിൽ തിരക്കിലാണ്

    ഷർവാനന്ദ് നായകനായി എത്തുന്ന രണരംഗമാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഷര്‍വാനന്ദിന്റെ കാമുകിയുടെ വേഷമാണ് തനിക്ക്. ഗീതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഷര്‍വാനന്ദിന്റെ സ്വഭാവത്തിലെ നൈര്‍മല്യം അറിയുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്. കല്യാണി പറയുന്നു. സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 90കളിലെ കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.

    നാട്ടിലേയ്ക്ക് വരുമ്പോൾ ലഗേജിൽ ഇതും കൂടി!! പ്രവാസികളോട് സഹായം അഭ്യർഥിച്ച് വിനയ് ഫോർട്ട്നാട്ടിലേയ്ക്ക് വരുമ്പോൾ ലഗേജിൽ ഇതും കൂടി!! പ്രവാസികളോട് സഹായം അഭ്യർഥിച്ച് വിനയ് ഫോർട്ട്

     അച്ഛന്റെ പിൻബലം

    ജീവിതത്തിൽ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അഭിനയത്തിൽ കൂടുതൽ പരിശീലനം നേടിയേനെ. തനിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാൻ അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ അൽപം ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ മെച്ചപ്പെടുകയാണെന്നും കല്യാണി പറയുന്നു . ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു കല്യാണി ഹിന്ദുവിനോട് പറഞ്ഞിരുന്നു. 40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന

    പെരുമാളിനെ കാണാൻ രജനി, വൻ താരങ്ങളുടെ പ്രവാഹംപെരുമാളിനെ കാണാൻ രജനി, വൻ താരങ്ങളുടെ പ്രവാഹം

    സിനിമയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹം

    സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു.ആര്‍കിടെക്ചറില്‍ ബിരുദം നേടി. എന്നാൽ കരിയറിനെ കുറിച്ച് ചിന്തിച്ചപ്പോൾ എല്ലാം സിനിമയാകുകയായിരുന്നു. 2013 ൽ പുറത്തു വന്ന ബോളിവുഡ് ചിത്രമായ ക്രിഷ് 3 ൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു. പിന്നീട് ഇരു മുഖനിൽ ആർട്ടിൽ പ്രവർത്തിക്കുകയും ചെയ്തു.

    English summary
    kalyani priyadarshan says about father priyadarshan movie Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X