സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
ടോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ലിസിയുടേയും സംവിധായകൻ പ്രിയദർശന്റേയും മകൾ കല്യാണി പ്രിയ ദർശൻ. പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മോളിവുഡിൽ ചുവട് ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇപ്പോഴിത സിനിമ മോഹം തുറന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ രണ്ട് ഉപദേശത്തെ കുറിച്ച് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയ്ക്ക് ഭാഷ പരിമിധിയില്ല. അതുപോലെ തന്നെ നല്ല സംവിധായകർക്കൊപ്പം മാത്രമേ ചെയ്യാവു. എന്നിങ്ങനെ രണ്ട് കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ആ ഉപദേശം ഇപ്പോഴും ഇപ്പോഴും പിന്തുടരുന്നതെന്ന് കല്യാണി പറഞ്ഞു. തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ വിക്ര കുമാർ അച്ഛന്റെ അസിസ്റ്റന്റ് ആയിരുന്നു. അദ്ദേഹം നല്ല സംവിധായകനാണെന്ന് അച്ഛനും അറിയാമായിരുന്നു. തെലുങ്ക് മാത്രമല്ല , ഏത് നല്ല ചിത്രങ്ങൾ വന്നാലും സ്വീകരിക്കാൻ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ടെന്നും കല്യാണി കൂട്ടിച്ചേർത്തു.
മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിനു ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണ് ഹൃദയം. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായികനായി എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഹൃദയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications