ഇപ്പോൾ എന്റെ അവസ്ഥ മാറി! അന്ന് ആത്മാവിശ്വാസം നൽകിയത് അച്ഛൻ,തുറന്ന് പറഞ്ഞ് കല്യാണി
അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ എത്താറുണ്ട്. ഇന്ത്യൻ സിനിമ അടക്കി വാഴുന്ന പല യുവതാരങ്ങളും അച്ഛനമ്മമാരുടെ വഴിയെ സിനിമയിൽ എത്തിയവരാണ്. ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ . ഒരുകാലത്ത് മലയാള സിനിമയുടെ സ്ഥിരമുഖമായിരുന്നു ലിസി. അച്ഛന്റെയും അമ്മയുടേയു വഴിയെ മകൾ കല്യാണി പ്രിയദർശനും ബിഗ് സ്ക്രീനിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും ഭാഗ്യനായികനുമായിരുന്നു ലിസിയും പ്രിയദർശനും. എന്നാൽ മകൾ കല്യാണിയുടെ സിനിമ അരങ്ങേറ്റം ടോളിവുഡിലൂടെയായിരുന്നു. 2017 ൽ പുറത്തുവന്ന ഹലോ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ എത്തിയത്. സിനിമയിൽ ചുവട് ഉറപ്പിക്കുക എന്നത് താരപുത്രിയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ തന്നെ സിനിമ പ്രവേശനത്തെ കുറിച്ച് നടി വെളിപ്പെടുത്തുകയാണ്.

തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ സിനിമ പ്രവേശനം. ഒരു വർഷം മുൻപ് തെലുങ്ക് ഭാഷയെ കുറിച്ചോ സിനിമകളെ കുറിച്ചോ കൃത്യമായ ധാരണയില്ലായിരുന്നു. എന്നാൽ ഇപ്പോൾ നിലവിലെ സ്ഥിതിയക്ക് മാറ്റമുണ്ടെന്നും മെച്ചപ്പെട്ടുവെന്ന് കരുതുന്നുവെന്നും താരപുത്രി പറഞ്ഞു. തെലുങ്ക് സിനിമ മാറി കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ടോളിവുഡിൽ എത്തിയതിൽ വളരെ സന്തോഷമുണ്ട്. നല്ല കുറെ ചിത്രങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ കുറച്ചു വർഷം മുൻപ് ഇങ്ങനെയല്ലാരുന്നു ടോളിവുഡിന്റെ അവസ്ഥയെന്നും ചിലർ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ഷൂട്ട്, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു. പക്ഷേ അത് ശീലമായതിനാല്‍ പിന്നീട് പ്രശ്‍നമില്ല- കല്യാണി പ്രിയദര്‍ശൻ പറയുന്നു.
നായികമാർ ഭാഷ പഠിക്കുന്നത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ഷൂട്ട്, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു. പക്ഷേ അത് ശീലമായതിനാല്‍ പിന്നീട് പ്രശ്‍നമില്ല- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

ഒരു നടിയാകാനോ, സംവിധായികയാകാമോ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ആര്‍കിടെക്ചറില്‍ ബിരുദം നേടി. എന്നാൽ കരിയറിനെ കുറിച്ച് ചിന്തിച്ചപ്പോൾ എല്ലാം സിനിമയാകുകയായിരുന്നു. 2013 ൽ പുറത്തു വന്ന ബോളിവുഡ് ചിത്രമായ ക്രിഷ് 3 ൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു. പിന്നീട് ഇരു മുഖനിൽ ആർട്ടിൽ പ്രവർത്തിക്കുകയും ചെയ്തു.

ജീവിതത്തിൽ ഒരു നടിയാകുമെന്ന് വിചാരിച്ചിരുന്നില്ല, അങ്ങനെയായിരുന്നെങ്കിൽ അഭിനയത്തിൽ കൂടുതൽ പരിശീലനം നേടിയേനെ. തനിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാൻ അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ അൽപം ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ മെച്ചപ്പെടുകയാണെന്നും കല്യാണി പറയുന്നു . ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു- കല്യാണി പ്രിയദര്‍ശൻ.

ഷർവാനന്ദ് നായകനായി എത്തുന്ന രണരംഗമാണ് ഉടൻ തിയേറ്ററിൽ എത്തുന്ന കല്യാണിയുടെ ചിത്രം. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധായകൻ സുധീര്‍ വര്‍മ്മതന്നെയാണ്. അതേസമയം ശിവകാര്‍ത്തികേയൻ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദര്‍ശൻ നായികയാകുന്നുണ്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ലാലേട്ടൻ ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തുന്നത്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.


Click it and Unblock the Notifications











