ഫോട്ടോ എടുക്കാൻ പുതിയ പോസ് പഠിക്കേണ്ടിയിരിക്കുന്നെന്ന് കല്യാണി, രസകരമായ കമന്റുമായി അനൂപ് സത്യൻ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കല്യാണി പ്രിയദർശന് കൈനിറയെ ആരാധകരാണ്. തെലുങ്ക് ചിത്രമായ ഹലോയിലൂടെ വെള്ളിത്തിരയിൽ എത്തിയ കല്യാണി പ്രിയദർശൻ വളരെ പെട്ടെന്ന് തന്ന തെന്നിന്ത്യൻ സിനിമാലോകത്ത് ചുവട് ഉറപ്പിക്കുകയായിരുന്നു. അച്ഛൻ പ്രിയദർശന്റേയും അമ്മ ലിസിയുടേയും ലേബലിൽ സിനിമയിൽ എത്തിയ കല്യാണി വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തം പേരിൽ സിനിമയിൽ ഇടം പിടിക്കുകയായിരുന്നു.

മലയാളത്തിൽ എത്തുന്നതിന് മുൻപ് തന്നെ കല്യാണി പ്രിയദർശൻ മലയാളത്തിൽ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. താരപുത്രിയുടെ അന്യഭാഷ ചിത്രങ്ങൾക്ക് കേരളത്തിൽ മികച്ച പ്രേക്ഷകരുണ്ട്.2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടൊണ് കല്യാണി മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. സുരേഷ് ഗോപി, ശോഭന എന്നിങ്ങന വൻ താരനിര അണിനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്
സോഷ്യൽ മീഡിയയിൽ സജീവമാണ് കല്യാണി പ്രിയദർശൻ. തന്റെ സിനിമ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും കല്യാണി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കല്യാണി പ്രിയദർശന്റെ പുതിയ ചിത്രമാണ്. ഫോട്ടോ എടുക്കുമ്പോഴുള്ള പോസിനെ കുറിച്ച് പറഞ്ഞുകൊണ്ട് കല്യാണി പങ്കുവച്ച ചിത്രമാണ് ആരാധകർ ചര്‍ച്ചയാക്കുന്നത്. കല്യാണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് 'വരനെ ആവശ്യമുണ്ട്' സിനമയുടെ സംവിധായകൻ അനൂപ് സത്യൻ കമന്റും നൽകിയിട്ടുണ്ട്.
ഒരേ പോസിലുള്ള രണ്ടും പോട്ടോകളാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. പുതിയ പോസ് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് കല്യാണിയുടെ ക്യാപ്ഷൻ. ഇതേ കാര്യം താൻ പറയാനിരിക്കുകയായിരുന്നുവെന്നാണ് അനൂപ് സത്യൻ കമന്ന്റ് ചെയ്തിരിക്കുന്നത്. കല്യാണിയുടെ ക്യാപ്ഷൻ താൻ കണ്ടു. അതുകൊണ്ടാണ് ഇങ്ങനെ കമന്റ് എഴുതുന്നതെന്നും അനൂപ് സത്യൻ പറയുന്നു. ഹൃദയം,മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ള കല്യാണിയുടെ സിനിമകൾ. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം. ഒപ്പത്തിന് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിനോടൊപ്പം അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു ഗണേശന്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹൃദയത്തിൽ പ്രണവിന്റെ നായികയായിട്ടാണ് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്


Click it and Unblock the Notifications