അച്ഛനെ വിളിച്ച് അന്ന് കരഞ്ഞുവെന്ന് കല്യാണി പ്രിയദര്‍ശന്‍, മകള്‍ക്ക് നല്‍കിയ ഉപദേശം ഇതായിരുന്നു

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയിലേക്ക് എത്താറുണ്ട്. താരപുത്രന്‍മാരും താരപുത്രികളുടെയുമെല്ലാം വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്‍ അരങ്ങേറിയത്. ഹലോയെന്ന സിനിമയിലൂടെയുള്ള വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്ക് എത്തിയത്. ഹീറോയിലൂടെയായിരുന്നു താരപുത്രി തമിഴില്‍ അരങ്ങേറിയത്.

മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ നായികയായാണ് കല്യാണി അഭിനയിച്ചത്. കുഞ്ഞാലി മരക്കാരുടെ ബാല്യകാലത്തെ സംഭവങ്ങളെക്കുറിച്ച് പറയുന്ന രംഗങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. തന്‍റെ സിനിമാജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്ന കല്യാണിയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രണവിനെക്കുറിച്ച്

പ്രണവിനെക്കുറിച്ച്

അപ്പുച്ചേട്ടനുമായി മുന്‍പ് തന്നെ സൗഹൃദമുണ്ടായിരുന്നുവെന്നും കല്യാണി പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷമായി ഹൃദയത്തിലേക്കായിരുന്നു ഇരുവരും ജോയിന്‍ ചെയ്തത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികനായകന്‍മാരായാണ് ഇരുവരും എത്തുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ സമയത്തെ അനുഭവങ്ങളെക്കുറിച്ചും കല്യാണി തുറന്നുപറഞ്ഞിരുന്നു.

അഭിമാനിക്കുന്നു

അഭിമാനിക്കുന്നു

സിനിമ കാണും മുൻപേ ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന അച്ഛന്റെ കമന്റ് വന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കല്യാണി പറയുന്നു. വരനെ ആവശ്യമുണ്ട്' എന്ന ചിത്രം കണ്ടിട്ട് മറ്റു പലരും അച്ഛന് അയച്ച മെസേജിന്റെ പ്രതിഫലനമായിരുന്നു തന്റെ ഇൻബോക്സിലേക്ക് വന്നതെന്നും കല്യാണി പറയുന്നു.

അച്ഛന്‍റെ മെസ്സേജ്

അച്ഛന്‍റെ മെസ്സേജ്

അന്ന് ആദ്യമായിട്ടാണ് അച്ഛൻ എനിക്ക് ഒരു മെസേജ് അയയ്ക്കുന്നത്. ‘അയാം പ്രൌഡ് ഒഫ് യു' എന്ന അച്ഛന്റെ മെസേജ് കണ്ടു ശരിക്കും ഞെട്ടി. മറ്റുള്ള സുഹൃത്തുക്കൾ കണ്ടിട്ട് സിനിമയും ഞാനും നന്നായിരിക്കുന്നു എന്ന കമന്റാണ് എന്റെ ഇൻബോക്സിലേക്ക് അച്ഛന്റെ രൂപത്തിൽ പ്രതിഫലിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ചു വല്ലാതെ കരഞ്ഞു.

ആത്മവിശ്വാസം കൂടി

ആത്മവിശ്വാസം കൂടി

വലിയ ലെജൻസിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ അഭിനയം ശരിയാകുന്നില്ല എന്ന തോന്നൽ പക്ഷേ അച്ഛൻ എനിക്ക് ആത്മവിശ്വാസം നൽകി. ആദ്യം ഞാനിത് പറയുമ്പോൾ എന്താകുമെന്ന് അച്ഛനും ഒരു ഭയമുണ്ടായിരുന്നു. ഞാൻ സിനിമയിൽ നായികയായി തുടക്കം കുറിക്കുന്നുവെങ്കിൽ സത്യനങ്കിളിന്റെ സിനിമയിൽ നായികയാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്, പക്ഷേ സത്യനങ്കിളിന്റെ മകനുമായി ആദ്യമായി സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം. അച്ഛനും അതിൽ ഹാപ്പിയായിരുന്നുവെന്നും കല്യാണി പറയുന്നു.

Recommended Video

Marakkar Arabikadalinte Simham Official Trailer Reaction
അമ്മയ്‌ക്കൊപ്പം

അമ്മയ്‌ക്കൊപ്പം

അമ്മയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചും കല്യാണി എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം അഭിനയിക്കാനായി അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടയാണ് താനെന്നായിരുന്നു താരപുത്രി പറഞ്ഞത്. അമ്മയും മകളും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് കല്യാണി. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X