twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവ് കസിനെപ്പോലെ! ദുല്‍ഖര്‍ ആദ്യം കണ്ടപ്പോള്‍ പറഞ്ഞത് ഇതെന്നും കല്യാണി പ്രിയദര്‍ശന്‍!

    |

    താരങ്ങളുടെ മക്കള്‍ ഓരോരുത്തരായി സിനിമയില്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെയായെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ്. ബാലതാരമായി വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ ആദിയിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഇരുവരും. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ചുവടുവെക്കുകയാണ് ദുല്‍ഖര്‍ വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ നിര്‍മ്മിക്കുന്നത് ദുല്‍ഖറാണ്. നായകനും നിര്‍മ്മാതാവുമായെത്തുകയാണ് അദ്ദേഹം.

    നാലാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് താരപുത്രന്റെ അടുത്ത സിനിമ. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളത്തിലേക്കുള്ള വരവിനെക്കുറിച്ചും ശോഭനയ്‌ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചും ദുല്‍ഖറിനും പ്രണവിനുമൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    കസിനെന്ന് പറഞ്ഞ് പരിചയപ്പെടുത്തും

    കസിനെന്ന് പറഞ്ഞ് പരിചയപ്പെടുത്തും

    കളിക്കൂട്ടുകാരാണ് കല്യാണിയും പ്രണവും. ഹലോയിലൂടെ കല്യാണിയും ആദിയിലൂടെ പ്രണവും സിനിമയില്‍ അരങ്ങേറിയപ്പോള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിന് വേണ്ടിയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. ഹൃദയത്തിലൂടെ വീണ്ടും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരമാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കിയത്. കസിനെന്നാണ് പറഞ്ഞാണ് പ്രണവിനെ പരിചയപ്പെടുത്താറുള്ളത്. കുട്ടിക്കാലം മുതലേയുള്ള പരിചയമാണ്. അവധിക്കാലം ഒരുമിച്ചായിരുന്നു ഞങ്ങള്‍ ചെലവഴിച്ചിരുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനും എളുപ്പമായിരുന്നു.

    ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടി അല്ലേ

    ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടി അല്ലേ

    വരനെ ആവശ്യമുണ്ട് സിനിമയുടെ പൂജയ്ക്കിടയിലായിരുന്നു ആദ്യമായി ദുല്‍ഖര്‍ സല്‍മാനെ കണ്ടത്. ആദ്യമായി അദ്ദേഹം പറഞ്ഞ കാര്യം ഇതായിരുന്നു. അന്നായിരിക്കും ശരിക്കും പരിചയപ്പെടുന്നത്. വിവിധ ചടങ്ങുകള്‍ക്കിടയില്‍ നേരത്തെയും കണ്ടിരുന്നുവെങ്കിലും സംസാരിച്ചിരുന്നില്ല. അമാലിനെയും തനിക്ക് അറിയാമെന്നും കല്യാണി പറയുന്നു. അച്ഛന്റെ അടുത്ത സുഹൃത്തുക്കളുടെ മക്കളുമായി തനിക്ക് സൗഹൃദമുണ്ട്. ആ ലിസ്റ്റില്‍ ദുല്‍ഖറുണ്ടായിരുന്നില്ല.

    കഥാപാത്രത്തിലെ പുതുമ

    കഥാപാത്രത്തിലെ പുതുമ

    അമ്മ-മകള്‍ ബന്ധത്തെക്കുറിച്ചുള്ള കഥയാവുമ്പോള്‍ അത് നമ്മളിലേക്കും ബന്ധിപ്പിക്കാനാവും. ആ ബന്ധത്തെക്കുറിച്ച് മാത്രമല്ല അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമായാണ് സിനിമ സഞ്ചരിക്കുന്നത്. കഥാപാത്രം തന്നെയാണ് ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. മുന്‍പൊരിക്കലും താന്‍ ഇത്തരത്തിലുള്ള സിനിമ ചെയ്തിട്ടില്ലെന്നും കല്യാണി പറയുന്നു.

    കഥ കേട്ടപ്പോഴേ സമ്മതിച്ചു

    കഥ കേട്ടപ്പോഴേ സമ്മതിച്ചു

    കഥ പറയാനായി വന്നപ്പോഴായിരുന്നു ആദ്യമായി അനൂപ് സത്യനെ കണ്ടത്. അദ്ദേഹം ഇതേക്കുറിച്ച് വിവരിച്ചപ്പോള്‍ത്തന്നെ താന്‍ ഈ സിനിമ കമ്മിറ്റ് ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു. ഈ സിനിമ എന്തുകൊണ്ടാണ് തനിക്ക് സ്‌പെഷലായതെന്ന് ദുല്‍ഖറും വ്യക്തമാക്കിയിരുന്നു. അനൂപ് ഉണ്ടാക്കിയ ലോകം ചെറുതാണെങ്കിലും അത് വളരെ മനോഹരമാണ്. ഈ ലോകത്ത് തങ്ങളെക്കൂടി ചേര്‍ത്തെങ്കില്‍ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാവുന്ന സിനിമയാണിതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നതായി കല്യാണി പറയുന്നു.

    ഹലോയില്‍ നിന്നും ഹൃദയത്തിലേക്ക്

    ഹലോയില്‍ നിന്നും ഹൃദയത്തിലേക്ക്

    തന്റെ കഴിവിനെക്കുറിച്ച് പ്രേക്ഷകര്‍ കുറച്ച് കൂടി മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് തന്നെ അടുപ്പിച്ചതും ഇക്കാര്യമാണ്. മുന്‍പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ്. മാത്രമല്ല മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാളും കൂടുതലും അഭിനയപ്രാധാന്യവുമുണ്ട്.

    അച്ഛന്റെ ഉപദേശം

    അച്ഛന്റെ ഉപദേശം

    സിനിമാകുടുംബത്തില്‍ ജനിച്ചതിനാല്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. മലയാളത്തില്‍ സിനിമ ചെയ്യാന്‍ വൈകിയതിന് കാരണമുണ്ട്. തന്നിലെ അഭിനേതാവിനെ കൃത്യമായി പുറത്തെടുക്കാനാവുമെന്ന് ഉറപ്പായപ്പോഴാണ് മലയാള സിനിമ സ്വീകരിച്ചത്. എന്തിനാണ് ആ വേഷം ചെയ്തത്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായിരുന്നില്ലേ, ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും കല്യാണി പറയുന്നു. 40 വര്‍ഷമായി അച്ഛന്‍ നിലനിര്‍ത്തിവരുന്ന പേര് താന്‍ കാരണം ചീത്തയാവരുത്. അതിനാലാണ് കാത്തിരുന്നതെന്നും അത് വെറുതയായില്ലെന്നും കല്യാണി പറയുന്നു.

    ദുല്‍ഖറില്‍ നിന്നും പഠിച്ചത്

    ദുല്‍ഖറില്‍ നിന്നും പഠിച്ചത്

    അച്ഛന്‍ തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും കല്യാണി വ്യക്തമാക്കിയിരുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പഠിക്കാനാണ് അദ്ദേഹം പറഞ്ഞത്. അനൂപേട്ടന്റെ കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിുന്നു. ദുല്‍ഖറില്‍ നിന്നും താനൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിയെന്നും താരപുത്രി പറയുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിനൊപ്പം പിടിച്ച് നില്‍ക്കാനാവുമോയെന്ന ആശങ്കയും ഇടയ്ക്ക് അലട്ടിയിരുന്നു. ശോഭന മാമില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിച്ചിരുന്നു.

    തമിഴില്‍ കൂടുതല്‍ കംഫേര്‍ട്ട്

    തമിഴില്‍ കൂടുതല്‍ കംഫേര്‍ട്ട്

    ചെന്നൈയില്‍ വളര്‍ന്നതിനാല്‍ തമിഴ് കൂടുതല്‍ കംഫര്‍ട്ടാണെന്ന് കല്യാണി പറയുന്നു. മലയാളത്തേക്കാളും കൂടുതല്‍ തമിഴ് സിനിമകളാണ് കണ്ടിരുന്നത്. തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കുകയെന്നത് അല്‍പം സ്‌പെഷലായ കാര്യമാണ്. നല്ല സിനിമകളുടെ ഭാഗമാവാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ശിവകാര്‍ത്തികേയനും കല്യാണിയും പ്രധാന വേഷങ്ങളിലെത്തിയ ഹീറോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    English summary
    Kalyani Priyadarshan shares her experience with Pranav mohalal and Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X