twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗണ്‍ കാലത്ത് കാണാവുന്ന അഞ്ച് സിനിമകള്‍ സജസ്റ്റ് ചെയ്ത് കല്യാണി

    By Prashant V R
    |

    വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായിട്ടാണ് നടി എത്തിയത്. കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നടിയുടെ തുടക്കം. പിന്നാലെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നടി അഭിനയിച്ചിരുന്നു.

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് കല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ലോക് ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെ പോലെ കല്യാണിയും വീട്ടിലാണ്. കൊറോണ കാലത്ത് സിനിമകള്‍ കാണുന്നതിലാണ് നടിക്ക് കൂടുതല്‍ താല്‍പര്യം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 21 ദിവസങ്ങളില്‍ 21 സിനിമകള്‍ കാണാനാണ് കല്യാണി തീരുമാനിച്ചിരിക്കുന്നത്.

    താന്‍ കണ്ട അഞ്ച് സിനിമകള്‍

    താന്‍ കണ്ട അഞ്ച് സിനിമകള്‍ കല്യാണി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ സിനിമകള്‍ തീര്‍ച്ചയായും കാണണമെന്ന് പറഞ്ഞുകൊണ്ടാണ് നടി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് കണ്ടാണ് കല്യാണി തുടങ്ങിയത്. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ചിത്രം അടുത്തിടെ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സിനിമ നന്നായി ആസ്വദിച്ചുവെന്നാണ് കല്യാണി ഇന്‍സ്റ്റയില്‍ കുറിച്ചത്.

    തമാശയും ത്രില്ലും

    തമാശയും ത്രില്ലും ആസ്വദിക്കുന്നവര്‍ക്ക് ധൈര്യമായി സിനിമ കാണാമെന്നും നടി കുറിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊളളയടിത്താലാണ് കല്യാണി കണ്ട മറ്റൊരു ചിത്രം. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്.

    റൊമാന്റിക്ക് ത്രില്ലര്‍

    റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രവും ആസ്വദിച്ചതായി കല്യാണി കുറിച്ചു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ദുല്‍ഖര്‍ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഷെഫ് എന്ന ഹോളിവുഡ് ചിത്രമാണ് കല്യാണ കണ്ട മറ്റൊരു സിനിമ. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഷെഫ്. ജോന്‍ ഫെവറോ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

    നല്ലൊരു ഫീല്‍ഗുഡ് ചിത്രമാണ്

    നല്ലൊരു ഫീല്‍ഗുഡ് ചിത്രമാണ് ഷെഫ് എന്നാണ് കല്യാണി പറയുന്നത്. ഭക്ഷണത്തെ നന്നായി ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാവുമെന്നും കല്യാണി കുറിച്ചു. 2016ല്‍ പുറത്തിറങ്ങിയ ബഹുഭാഷാ ചിത്രം ലയണ്‍ ആണ് കല്യാണി കണ്ട മറ്റൊരു സിനിമ. ഗാര്‍ത്ത് ഡേവിസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേല്‍, റൂണി മാറാ, ഡേവിഡ് വിയനാം, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇംഗ്ലീഷ്, ബംഗാളി,ഹിന്ദി ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങിയിരുന്നത്.

    കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്

    89ാമത് അക്കാദമി അവാര്‍ഡ്‌സില്‍

    89ാമത് അക്കാദമി അവാര്‍ഡ്‌സില്‍ 6 നോമിനേഷനുകള്‍ നേടിയ ചിത്രം കൂടിയായിരുന്നു ലയണ്‍. തുര്‍ക്കിഷ് ചിത്രമായ മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7 ആണ് കല്യാണി കണ്ട മറ്റൊരു ചിത്രം. ഇതേപേരിലുളള സൗത്ത് കൊറിയന്‍ ചിത്രത്തിന്റെ റീമേക്ക് കൂടിയാണ് സിനിമ. ഹൃദയ സ്പര്‍ശിയായ ഒരു ചിത്രമാണ് ഇതെന്നാണ് കല്യാണി കുറിച്ചത്. ദയവായി ഇത് കാണുക. ചില കഥകള്‍ എല്ലാവരും അനുഭവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്, ഭാഷയും സംസ്‌കാരവും തടസ്സമല്ല. അത്തരമൊരു ചിത്രമാണിത് എന്നും കല്യാണി കുറിച്ചു.

    ലൂസിഫര്‍ 2 എമ്പുരാനില്‍ ജാന്‍വി ഉണ്ടാവുമോ? സാനിയ അയ്യപ്പന്റെ മറുപടിലൂസിഫര്‍ 2 എമ്പുരാനില്‍ ജാന്‍വി ഉണ്ടാവുമോ? സാനിയ അയ്യപ്പന്റെ മറുപടി

    Read more about: kalyani priyadarshan
    English summary
    kalyani priyadarshan suggests 5 movies to fans during lockdown time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X