ശോഭന അഭിനയിക്കുന്നത് ആ സമയത്ത് മാത്രം! അനുഭവം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍! ഒരുപാട് പഠിച്ചു!

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ സജീവമാവുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്താരപുത്രി ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്‌ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കല്യാണി വിശേഷങ്ങള്‍ പങ്കുവെച്ചത്. നിക്കി എന്ന കഥാപാത്രത്തെയാണ് കല്യാണി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അമ്മ-മകള്‍ ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമയില്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷവും കല്യാണി പങ്കുവെച്ചിരുന്നു.

തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയുടെ കഥാപാത്രമായ കാര്‍ത്തുമ്പിയെ ഒരുപാടിഷ്ടമാണ്. അവരുടെ വലിയൊരു ഫാന്‍ കൂടിയാണ് താന്‍. അവരെ കണ്ടാണ് താന്‍ വളര്‍ന്നത്. ഫാന്‍ ഗേളെന്ന നിലയില്‍ അഭിനയവും അഭിനയത്തേയും നോക്കിക്കാണാനുള്ള അവസരമാണ് ഈ സിനിമ ഒരുക്കിയത്. ആദ്യദിനത്തില്‍ ഒരു റീടേക്കുണ്ടായിരുന്നു. കണ്ടിന്യൂയിറ്റിക്കായി ആ രംഗം മോണിറ്ററില്‍ നോക്കുന്നുണ്ടായിരുന്നു. എന്താണ് ചെയ്തതെന്ന് തനിക്ക് അറിയാം, മോണിറ്ററുകളൊന്നുമില്ലാതെയാണ് ഇക്കാലമത്രയും താന്‍ പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കിക്കോളൂയെന്നും അവര്‍ പറഞ്ഞിരുന്നു.

Kalyani Priyadarshan

അങ്ങനെയൊക്കെ ചെയ്യാന്‍ തനിക്കൊന്നും കഴിയില്ലെന്നും കല്യാണി പറയുന്നു. ആക്ഷനും കട്ടിനുമിടയിലെ ആ നിമിഷങ്ങളില്‍ മാത്രമാണ് അവര്‍ ജോലി ചെയ്യുന്നത്. സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവവും രസകരമായിരുന്നു. നന്നായി സംസാരിക്കാറുണ്ട് അദ്ദേഹം. അമ്മയെ ഒരുപാടിഷ്ടമാണ് അദ്ദേഹത്തിന്. അമ്മയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള രസകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു. ആ കഥകളൊന്നും താന്‍ മുന്‍പ് കേട്ടിട്ടില്ലെന്നും കല്യാണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X